ഇൻബിൽറ്റ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.

ഇൻബിൽറ്റ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.പണ്ട് കാലങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വീട്ടിൽ നിന്ന് തന്നെ മരം മുറിച്ചെടുത്ത് ആശാരിയെ കൊണ്ട് ഉണ്ടാക്കിക്കുന്ന രീതിയാണ് കൂടുതലായും കണ്ടു വന്നിരുന്നത്.

പിന്നീട് മര മില്ലുകളിൽ പോയി ഇഷ്ടമുള്ള ഡിസൈൻ പറഞ്ഞു ചെയ്യിപ്പിക്കുന്ന രീതിയും നിലവിലുണ്ടായിരുന്നു.

എന്നാൽ ഇന്ന് വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഫർണിച്ചറുകൾ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഇവയിൽ തന്നെ ഏറ്റവും പുതിയ ട്രെൻഡ് ഇന്റീരിയർ ഡിസൈനിൽ ഇൻബിൽറ്റ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്ന രീതിയാണ്.

പ്രത്യേകിച്ച് ബെഡ്റൂമിൽ ഉപയോഗിക്കുന്ന ബെഡുകൾ ഇൻബിൽറ്റ് രീതിയിൽ നിർമ്മിച്ച് എടുക്കുമ്പോൾ ഗുണങ്ങളും ദോഷങ്ങളും നിരവധിയാണ്.

നമ്മുടെ നാട്ടിൽ ഇൻബിൽറ്റ് ഫർണിച്ചറുകൾ പോപ്പുലറായി തുടങ്ങുന്നതേയുള്ളൂ എങ്കിലും മറ്റ് നാടുകളിലെല്ലാം ഇവ കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട്.

എന്താണ് ഇൻബിൽറ്റ് ഫർണിച്ചറുകൾ എന്നും അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും കൃത്യമായി അറിഞ്ഞിരിക്കാം.

ഇൻബിൽറ്റ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.

ഇൻബിൽറ്റ് ഫർണിച്ചറുകൾ വ്യത്യസ്ത രീതിയിൽ ചെയ്തെടുക്കാൻ സാധിക്കും.

ഇവയിൽ നേരിട്ട് ഫ്ലോറിനോട് ചേർന്നു ഫർണിച്ചർ ചെയ്ത് എടുക്കുമ്പോൾ അവയുടെ കോസ്റ്റ് കുറയ്ക്കാനായി സാധിക്കുന്നു. അതായത് അത്രയും ഭാഗത്ത് നൽകേണ്ട ഫ്ലോറിങ് കുറയ്ക്കാൻ സാധിക്കും. മരത്തിൽ ചെയ്തെടുക്കുന്ന ഫർണ്ണിച്ചറുകൾക്ക് താരതമ്യേനെ വില കൂടുതൽ ആയിരിക്കുമ്പോൾ ഇൻബിൽറ് ഫർണ്ണിച്ചറുകൾക്ക് വില കുറവാണ് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

ഇത്തരം ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നത് വഴി വീട് നിർമ്മാണത്തിന് ആവശ്യമായ ചിലവിൽ വലിയ രീതിയിൽ കുറവ് കൊണ്ടു വരാനായി സാധിക്കും.

ഇൻബിൽറ്റ് ആയി നിർമ്മിക്കുന്ന ഫർണിച്ചറുകൾ ചെയ്തെടുക്കുമ്പോൾ അവയിൽ കൂടുതലായി സ്റ്റോറേജ് സ്പേസ് നൽകാവുന്നതാണ്.

അതുകൊണ്ടുതന്നെ വാർഡ്രോബ് സ്പേസ് കുറയ്ക്കാനും, ബെഡ് ഷീറ്റ് പില്ലോ കവർ എന്നിവയെല്ലാം അവയുടെ അടിയിൽ തന്നെ സ്റ്റോർ ചെയ്യാനും സാധിക്കും.

ഗുണങ്ങൾ

മറ്റ് രീതികളെ അപേക്ഷിച്ച് ഒരു സ്റ്റോറേജ് സ്പേസ് കണ്ടെത്താനായി ഇൻബിൽട്ട് ഫീച്ചറുകൾ തിരഞ്ഞെടുക്കുന്നത് വഴി സാധിക്കും. സാധാരണ വീടുകളിൽ നിന്ന് നമ്മുടെ വീട്ടിലെ ഫർണ്ണിച്ചറുകൾക്ക് ഒരു മോഡേൺ ലുക്ക്‌ നൽകാനായി ഇവ തിരഞ്ഞെടുക്കാം
. തടിയിൽ തീർത്ത ഫർണിച്ചറുകൾ നല്ല മെറ്റീരിയൽ അല്ല ഉപയോഗിച്ചിട്ടുള്ളത് എങ്കിൽ പെട്ടെന്ന് പൊട്ടി പോകാനുള്ള സാധ്യതയുണ്ട്.

കൂടാതെ പൊടിപിടിച്ച് കിടക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് പോളിഷ് ചെയ്ത് നൽകേണ്ട അവസ്ഥയും വരാറുണ്ട്. മരത്തിൽ വളരെ എളുപ്പം സ്ക്രാച്ച് വരാനുള്ള സാധ്യത മുന്നിൽ കാണണം. ഇൻബിൽറ്റ് ഫർണിച്ചറുകൾ ചെയ്യുമ്പോൾ നാലിഞ്ച് അകത്തേക്ക് ചേർത്താണ് ചെയ്യുന്നത് എങ്കിൽ അവ പെട്ടെന്ന് ക്ലീൻ ചെയ്യാൻ സാധിക്കും.വീടുപണി മുഴുവൻ പൂർത്തിയായശേഷമല്ല ഫർണിച്ചറുകൾ നിർമിച്ച് ചെയ്യേണ്ടത്.

ദോഷങ്ങൾ

സാധാരണ കട്ടിലുകൾ ക്ലീൻ ചെയ്യുന്നതിന് വേണ്ടി മാറ്റിയിടാൻ വളരെ എളുപ്പമാണ്. അതേസമയം ഇൻബിൽറ്റ് രീതിയിൽ ഫർണിച്ചറുകൾ നൽകുകയാണെങ്കിൽ അവ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് മൂവ് ചെയ്യിപ്പിക്കാൻ സാധിക്കില്ല. ഫർണിച്ചർ ചെയ്യുന്നതിന് മുൻപ് തന്നെ സൈഡ് ഭാഗങ്ങളിലുള്ള ടൈലുകൾ എല്ലാം നല്ലപോലെ ഒട്ടിച്ചു നൽകാനായി ശ്രദ്ധിക്കണം. അല്ലെങ്കിൽ അവിടെ പൊടി അടിയാനുള്ള സാധ്യത കൂടുതലാണ്.

വീട് പ്ലാൻ ചെയ്യുന്ന സമയത്ത് തന്നെ ഇൻബിൽട്ട് ഫർണ്ണിച്ചറുകൾക്ക് ഉള്ള സ്ഥലം കണ്ടെത്തുകയും അതിന് ആവശ്യമായ സ്ഥലം വിടുകയും ചെയ്യണം. അല്ലായെങ്കിൽ പിന്നീട് സ്ഥലം ഇല്ലാത്ത അവസ്ഥ ഉണ്ടാകും. ഇൻബിൽട്ട് ഫർണിച്ചറുകളുടെ താഴെ ഭാഗത്ത് നൽകിയിട്ടുള്ള സ്റ്റോറേജ് സ്പേസ് ഉപയോഗപ്പെടുത്തുന്ന തിനായി പ്രൊ ലിഫ്റ്റ് ആഡ് ചെയ്യേണ്ടിവരും. കൃത്യമായ പ്ലാനിങ് ഇല്ലാതെയാണ് ഇൻബിൽട്ട് ഫർണിച്ചർ നിർമ്മിച്ച് നൽകുന്നത് എങ്കിൽ കോസ്റ്റ് കൂടാനുള്ള സാധ്യത മുന്നിൽ കാണണം.

ഇൻബിൽറ്റ് ഫർണീച്ചറുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപായി ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുക.