വീട് സ്വന്തമാക്കാൻ നിങ്ങളുടെ പിഎഫ് ഫണ്ട് ഉപയോഗിക്കാനാകുമോ? PART 1

നമ്മളിൽ ഭൂരിഭാഗം പേർക്കും സാലറി അക്കൗണ്ടും അതോടു ചേർന്ന് പിഎഫ് (Provident Fund PF) അക്കൗണ്ടും ഉണ്ടെങ്കിലും, ആ പിഎഫ് തുക വീടുമായി ബന്ധപ്പെട്ട പല ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് നമ്മളിൽ പലർക്കും അറിയണമെന്നില്ല. എന്നാൽ ഏറെ സൗകര്യപൂർവ്വം അവ ഉപയോഗിക്കാനാകും എന്നതാണ് സത്യം.

വീടു വാങ്ങാൻ, അതിനുള്ള സ്ഥലം വാങ്ങാൻ, വീട് നിർമിക്കാൻ, പുതുക്കി പണിയാൻ, വീടിനു മേലുള്ള ഹൗസിംഗ് ലോൺ തിരിച്ചടക്കാൻ തുടങ്ങി പല ആവശ്യങ്ങൾക്കും ഈ തുക ഉപയോഗിക്കാനാകും. ഓരോന്നിനും വ്യത്യസ്തമായ വ്യവസ്ഥകളാണെന്ന് മാത്രം. ഇതിൽ ഏതാവശ്യത്തിനാണ് നിങ്ങൾ പണം പിൻവലിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് അനുസരിച്ചിരിക്കും എത്ര തുക ഇതിനായി എടുക്കാം എന്നുള്ളത്

അതിന്റെ വ്യവസ്ഥകൾ ചർച്ച ചെയ്യുന്ന രണ്ട് ഭാഗമുള്ള ലേഖനമാണിത്.

വീട് വാങ്ങാനായി പിഎഫ് തുക പിൻവലിക്കൽ:

വീട് നിർമ്മാണത്തിന് ഏതെങ്കിലും ഘട്ടത്തിൽ ഫണ്ട് സ്വരൂപിക്കാൻ ശ്രമിക്കുന്ന അതിനായി നിങ്ങളുടെ പിഎഫ് അക്കൗണ്ട് നിശ്ചിതമായ ചില വ്യവസ്ഥകൾക്ക് അനുസൃതമായി ഉപായോഗിക്കാനാകും. 

നിങ്ങളുടെ മെമ്പർ പാസ്ബുക്കിൽ നോക്കിയാൽ നിങ്ങളുടെ ഇപ്പോഴത്തെ പി എഫ് ബാലൻസ് അറിയാമല്ലോ. ഈ തുക വീട് വാങ്ങുന്നതിനായി അല്ലെങ്കിൽ സ്ഥലം വാങ്ങുന്നതിന് പ്രയോജനപ്പെടുത്താം ഇതോടൊപ്പം. തന്നെ നിങ്ങളുടെ ഹൗസിംഗ് ലോൺ തിരിച്ചടക്കാൻ ഉം ബാലൻസ് പിൻവലിക്കാൻ ആകുന്നതാണ്

PF withdrawal reason            Withdrawal limit

For buying a plot      24 months’ B.S + DA

For constructing             36 months’ B.S + DA

Buying a house      36 months’ B.S + DA

Home renovation      12 months’ B.S + DA

Repay housing loan      36 months’ B.S + DA

വ്യവസ്ഥകൾ:

വീട് വാങ്ങുന്നതിനായി തുക പിൻവലിക്കുകയാണെങ്കിൽ കുറഞ്ഞത് 5 വർഷമായെങ്കിലും പിഎഫ് അക്കൗണ്ടിലേക്ക് നിങ്ങൾ തവണ അടക്കുന്നുണ്ടായിരിക്കണം. 

നിങ്ങളുടെ പേരിൽ വാങ്ങുമ്പോൾ മാത്രമല്ല, നിങ്ങളുടെ പങ്കാളിയുടെ പേരിലോ അല്ലെങ്കിൽ രണ്ടുപേരുടെയും കൂടി ചേർന്നുള്ള പേരിലോ വീട് വാങ്ങുന്നതിനും ഈ തുക ഉപയോഗികണവുന്നതാണ്.

സ്വകാര്യമേഖലയിലും സർക്കാർ മേഖലയിലും പ്രവർത്തിക്കുന്നവർക്ക് പി എഫ് അക്കൗണ്ട് സൗകര്യം ഉള്ളതായി അറിയാമല്ലോ.

സ്‌ഥലം വാങ്ങാൻ പിഎഫ് പിൻവലിക്കൽ

കുറഞ്ഞത് അഞ്ചു വർഷമായെങ്കിലും പിഎഫ് അക്കൗണ്ടിലേക്ക് തുക അടയ്ക്കുന്നവർക്ക് ആണ് വീട്  നിർമാണത്തിനായുള്ള സ്ഥലം വാങ്ങാൻ തുക പിൻവലിക്കാവുന്നത്.

അതിനായുള്ള സ്ഥലം നിങ്ങളുടെയോ നിങ്ങളുടെ പങ്കാളിയുടെയോ, രണ്ടുപേരുടെയും പേരിലോ വാങ്ങാവുന്നതാണ്.

സ്ഥലം വാങ്ങുന്നതിന് ആണെങ്കിൽ നിങ്ങൾക്ക് പിൻവലിക്കാവുന്ന പരമാവധി തുക 24 മാസത്തെ ബേസിക് സാലറി യും DA യും അടങ്ങുന്നതായിരിക്കും. സ്ഥലത്തിൻറെ വിലയുടെ മേൽ ഈ തുക വരാൻ പാടില്ലതാനും.

വീട് നിർമ്മാണത്തിന് ആണ് നിങ്ങൾ തുക പിൻവലിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ നിങ്ങളുടെ ബേസിക് സാലറിയും ഡി എ യും കൂട്ടി 36 മാസത്തെ തുക നിങ്ങൾക്ക് പിൻവലിക്കാൻ ആകും. 

ഏത് ആവശ്യത്തിന് ആണെങ്കിലും ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ ഇതിനായി നിങ്ങൾ ഉപയോഗിക്കുന്ന വസ്തു നിങ്ങളുടെ അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിയുടെ മാത്രം പേരിലുള്ള വസ്തുവിൽ മാത്രമേ ലഭിക്കൂ എന്നതാണ്. പുറത്തുള്ള വേറെ ആരുടെയും പേരിലുള്ള വസ്തുവിന്മേൽ നിർമ്മാണത്തിന് ഈ തുക ലഭിക്കില്ല എന്നുള്ളത് മനസ്സിലാക്കണം

ഇനി നിങ്ങൾ പിഎഫ് തുക പിൻവലിച്ച ആണ് വീടുനിർമാണം നടത്തുന്നതെങ്കിൽ ഇതിൽ തുക പിൻവലിച്ച ആറുമാസത്തിനുള്ളിൽ വീട് നിർമ്മാണം തുടങ്ങണമെന്ന് വ്യവസ്ഥയുണ്ട്. അതുപോലെതന്നെ അവസാനത്തെ ഗഡു കൈപ്പറ്റിയ ശേഷം 12 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയും വേണം.

പണി പൂർത്തിയായ വീട് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നു എങ്കിൽ തുക പിൻവലിച്ച ആറുമാസത്തിനുള്ളിൽ കരാറൊപ്പിട്ടു ഇരിക്കണം. പണം  പിൻവലിക്കുന്നത് ഒറ്റത്തവണയായോ പല ഗഡുക്കളായോ സാഹചര്യമനുസരിച്ച് വാങ്ങാവുന്നതാണ്.