ഇന്റീരിയർ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ.

ഇന്റീരിയർ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ.ഒരു വീടിനെ അതിന്റെ പൂർണ ഭംഗിയിൽ എത്തിക്കുന്നതിൽ നിറങ്ങൾ ക്കുള്ള പ്രാധാന്യം ചെറുതല്ല.

മുൻ കാലങ്ങളിൽ വീടിന് അനുയോജ്യമായ നിറം കണ്ടെത്തുന്നതിൽ അത്ര വലിയ പ്രാധാന്യമൊന്നും ആരും നൽകിയിരുന്നില്ല.

എന്നാൽ ഇന്റീരിയർ വർക്കുകൾക്കുള്ള പ്രാധാന്യം വർധിച്ചതോടെ നിറങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും എല്ലാവരും കൂടുതൽ ശ്രദ്ധ പുലർത്തി തുടങ്ങി.

പലപ്പോഴും നമ്മുടെ വീടിന് അനുയോജ്യമായ നിറങ്ങൾ കണ്ടെത്താൻ ഒരു ഇന്റീരിയർ ഡിസൈനർ വേണമെന്നില്ല.

നമ്മുടെ മനസിലെ ഐഡിയകൾ കോർത്തിണക്കി എങ്ങിനെ വീടിനെ ഭംഗിയാക്കാം എന്ന് ഒന്ന് ചിന്തിച്ചാൽ മാത്രം മതി.

നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന അതേ ശ്രദ്ധ നൽകേണ്ടതുണ്ട്.

ഒന്നി ൽകൂടുതൽ നിറങ്ങൾ കോംബിനേഷൻ രൂപത്തിൽ വരുമ്പോൾ അവ ഭംഗി നൽകുമോ ഇല്ലയോ എന്നത് ചിന്തിച്ചാൽ തന്നെ ഈ കാര്യങ്ങൾ നമുക്ക് മനസ്സിലാക്കി എടുക്കാം.

ഇന്റീരിയർ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഇന്റീരിയർ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ.

പണ്ട് കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്റീരിയർ ഡെക്കറേറ്റ് ചെയ്യാൻ പല രീതിയിലുള്ള ഉല്പന്നങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

പ്രത്യേക ഡിസൈനിൽ ചെയ്തെടുത്ത ടൈലുകൾ, വാൾപേപ്പറുകൾ, ലിക്വിഡ് ടൈപ്പ് വാൾപേപ്പറുകൾ എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ ആണ് നമുക്ക് മുന്നിലുള്ളത്.

എപ്പോഴും ലിക്വിഡ് ടൈപ്പ് വാൾപേപ്പറുകൾ തുടക്കത്തിൽ ഭംഗി നൽകുമെങ്കിലും തുടരെ അവ കണ്ടുകഴിഞ്ഞാൽ നമുക്ക് അരോചകമായി തോന്നുകയും പതിയെ അവ അടർന്നു പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.

മാത്രമല്ല കൂടുതൽ തണുപ്പ്, ചൂട് പോലുള്ള ഭാഗങ്ങളിൽ വാൾപേപ്പറുകൾ തിരഞ്ഞെടുക്കുമ്പോൾ പലപ്പോഴും അവ പെട്ടെന്ന് അടർന്നു വരാനുള്ള സാധ്യത കൂടുതലാണ്.

എക്സ്റ്റീരിയർ നിറങ്ങളെ വച്ച് കംപയർ ചെയ്യുമ്പോൾ ഇന്റീരിയർ നിറങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്.

പലപ്പോഴും വീട്ടിനകത്തേക്ക് വരുന്ന വെളിച്ചത്തെ കണ്ട്രോൾ ചെയ്യാൻ ഉള്ള ഒരു പവർ ഇന്റീരിയറിൽ നൽകുന്ന നിറങ്ങക്കുണ്ട് എന്ന കാര്യം മറക്കരുത്.

കളർ കോമ്പിനേഷനുകൾ തിരഞ്ഞെടുക്കുമ്പോൾ

ഇന്റീരിയറിന് ആവശ്യമായ നിറങ്ങൾ തിരഞ്ഞെടുക്കുന്നതിൽ 70% ഭിത്തിയിൽ നൽകിയിട്ടുള്ള പെയിന്റ്, ഫ്ലോറിങ് എന്നിവയെ ആശ്രയിച്ചാണ് വരുന്നത്.

ബാക്കി വരുന്ന 30 ശതമാനം ഉപയോഗിക്കുന്ന ഫർണിച്ചറുകൾ,വിൻഡോ, പാർട്ടീഷൻ എന്നിവയെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കാം.

നാച്ചുറൽ ലൈറ്റ് കൂടുതലായി ആവശ്യം വരുന്ന ലിവിങ് ഏരിയയുടെ അതേ ലുക്ക് തന്നെ ബെഡ്റൂം,ബാത്റൂം എന്നിവയ്ക്ക് നൽകുന്നത് ഒട്ടും ഉചിതമായ കാര്യമല്ല. വീടിന്റെ ഓരോ ഭാഗങ്ങളിലും ആവശ്യമായി വരുന്ന ലൈറ്റിന്റെ അളവും വ്യത്യസ്തമാണ്.

ഓപ്പൺ കൺസെപ്റ്റ് വീട് നിർമ്മിക്കുമ്പോൾ

ഓപ്പൺ കൺസെപ്റ്റ് രീതിയിലാണ് വീട് നിർമ്മിക്കുന്നത് എങ്കിൽ വീടിന്റെ എല്ലാ ഭാഗത്തും ഒരേ നിറങ്ങൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഇത് വീടിന് ഒരു പ്രത്യേക ലുക്ക് നൽകുന്നതിനു സഹായിക്കും. ഉപയോഗിക്കുന്ന ഫർണിച്ചറുകൾ, കർട്ടൻ, ഡെക്കറേറ്റിംഗ് ഐറ്റംസ് എന്നിവയിലെല്ലാം ഏകീകരണം കൊണ്ടു വരാവുന്നതാണ്.

പ്രധാനമായും ലൈറ്റ് നിറങ്ങളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഏതൊരു ചെറിയ സ്പേസും കൂടുതൽ വലിപ്പമുള്ള രീതിയിൽ തോന്നിപ്പിക്കാൻ സഹായിക്കും. തിരഞ്ഞെടുക്കുന്ന ഡെക്കറേറ്റീവ് ഐറ്റംസ് പോലും ലൈറ്റ് നിറങ്ങളിൽ ഉള്ളതാണെങ്കിൽ അവയുടെ ലുക്ക് ഒന്ന് വേറെ തന്നെയായിരിക്കും.

നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ

നിറങ്ങളെ പ്രധാനമായും മൂന്ന് രീതിയിൽ തരം തിരിക്കാവുന്നതാണ്. ആദ്യത്തെ കാറ്റഗറി പ്രൈമറി കളറിൽ ഉൾപ്പെടുന്ന റെഡ്, ബ്ലൂ, യെല്ലോ എന്നിവയാണ്. രണ്ടാമത്തെ കാറ്റഗറിയിൽ ഉൾപ്പെടുന്നത് പ്രൈമറി കളറുകൾ മിക്സ് ചെയ്തു കൊണ്ട് നിർമ്മിച്ചെടുക്കുന്ന ഓറഞ്ച്, ഗ്രീൻ, പർപ്പിൾ എന്നിവയാണ്. മൂന്നാമത്തെ കാറ്റഗറിയിൽ ഉൾപ്പെടുന്നത് പ്രൈമറി കളറുകളും സെക്കൻഡറി കളറുകളും മിക്സ് ചെയ്ത് വരുന്ന നിറങ്ങളാണ്.

ഈ മൂന്നു രീതിയിലുള്ള നിറങ്ങളിൽ നിന്നാണ് മറ്റ് വേരിയന്റുകൾ നിർമ്മിച്ചെടുക്കുന്നത്.ടിന്റ്, ടോൺ, ഷെയ്ഡ് എന്നിങ്ങിനെ ഇവ അറിയപ്പെടുന്നു. അതായത് ലൈറ്റ് പിങ്ക് നിറം ലഭിക്കുന്നതിനു വേണ്ടി റെഡിൽ വൈറ്റ് ചെറുതായി ആഡ് ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഓരോ നിറങ്ങളും നിർമ്മിച്ചെടുക്കാം.

കൂൾ,വാം നിറങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ

നീല,ഗ്രീൻ,പർപ്പിൾ എന്നീ നിറങ്ങളാണ് കൂൾ വിഭാഗത്തിൽ ഉൾപ്പെടുന്നത്. അതായത് കൂടുതലായും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന നിറങ്ങളാണ് ഇവ. കണ്ണിന് കൂടുതൽ കുളിർമ്മ നൽകുന്ന നിറങ്ങളാണ് ഇവ അതു കൊണ്ടു തന്നെ അവ ഉപയോഗപ്പെടുത്തുന്ന ഏരിയ കൾക്ക് ഒരു പ്രത്യേക ഭംഗിയും അതേസമയം എലഗന്റ് ലുക്കും ലഭിക്കുന്നു.

ഒരേസമയം വാം കളറുകളിൽ ഉൾപ്പെടുന്നത് യെല്ലോ,ഓറഞ്ച്,പർപ്പിൾ എന്നിവയാണ്. വീട്ടിലേക്ക് ഒരു എനർജറ്റിക് ഫീൽ നൽകാനായി ഇത്തരം നിറങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. കോംപ്ലിമെന്ററി നിറങ്ങൾ വീട്ടിലേക്ക് ഉപയോഗപ്പെടുത്തുമ്പോൾ അനലോഗ് നിറങ്ങളെക്കാൾ ഒരു എക്സ്ട്രാ ലുക്ക് ലഭിക്കുന്നതിന് സഹായിക്കുന്നു. ഇത്തരത്തിൽ വ്യത്യസ്ത നിറങ്ങൾ മിക്സ് ചെയ്ത് വീടിന്റെ ഓരോ ഭാഗത്തിനും ഏത് നിറങ്ങൾ ആണ് കൂടുതൽ അനുയോജ്യം എന്ന് നിങ്ങൾക്ക് തന്നെ കണ്ടെത്താൻ സാധിക്കും.

ഇന്റീരിയർ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുകയാണെങ്കിൽ വീടിന് ഒരു പ്രത്യേക ലുക്ക് തന്നെ ലഭിക്കും.