പച്ചപ്പും പ്രകൃതിയും നിറയുന്ന ഒരു വീട്. (പ്ലാൻ ഉൾപ്പടെ)

5 സെന്റ് സ്ഥലത്ത് 1750 ചതുരശ്ര അടിയിൽ പണി തീർത്ത പച്ചപ്പും പ്രകൃതിയും നിറയുന്ന വീട്.(പ്ലാൻ ഉൾപ്പടെ)

സമൃദ്ധമായ മഴയും വെയിലും ലഭിക്കുന്ന പ്രദേശത്തിന്റെ സാധ്യത കണക്കിലെടുത്ത് ട്രോപ്പിക്കൽ ശൈലിയിലാണ് വീട് ഡിസൈൻ ചെയ്തത്

ഓപ്പൺ ബാൽക്കണിയുടെ ഒരുവശത്ത് ചെടികൾ പടർന്നുകയറാനായി മെറ്റൽ ഗ്രില്ലുകൾ നൽകി. ഇതിലൂടെ വള്ളിച്ചെടികൾ യാത്ര തുടങ്ങിക്കഴിഞ്ഞു. ഇത്തിരിവട്ടത്തിലും ചുറ്റുമതിലിനോട് ചേർത്തു കാർ പോർച്ച് ഒരുക്കി.

അകത്തേക്ക് കയറുമ്പോൾ ഞെരുക്കം അനുഭവപ്പെടരുത് എന്നതായിരുന്നു മറ്റൊരാവശ്യം.സിറ്റൗട്ട്, പോർച്ച്, സ്വീകരണമുറി, ഊണുമുറി അടങ്ങുന്ന ഹാൾ, നടുമുറ്റം, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് 1750 ചതുരശ്രയടിയിൽ ഒരുക്കിയത്.

അനാവശ്യ ചുവരുകൾ ഇല്ലാതെ, തുറസായ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയതാണ് നിർണായകമായത്. ഇതിലൂടെ പരമാവധി ഇടങ്ങൾ ഉൾക്കൊള്ളിക്കാൻ സാധിച്ചു.

കണ്ണിൽ കുത്തികയറുന്ന നിറങ്ങൾ ഒഴിവാക്കി. പകരം റസ്റ്റിക് ഫിനിഷും വുഡൻ തീമും സമാസമം നൽകി. റസ്റ്റിക് ഫിനിഷുള്ള ടൈലുകളാണ് നിലത്തു വിരിച്ചത്.

സിറ്റൗട്ടിൽ നിന്നും നീണ്ട ഇടനാഴി നൽകിയാണ് അകത്തേക്ക് പ്രവേശിക്കുന്നത്. ഇതിന്റെ വശങ്ങളിലായി മുറികൾ ക്രമീകരിച്ചു.

സ്വീകരണമുറിക്കും ഊണുമുറിക്കും ഇടയിൽ പില്ലറുകൾ നൽകി സെമി പാർടീഷൻ ഒരുക്കി.ബ്രിക്ക് ക്ലാഡിങ് കൊണ്ടുള്ള ഭിത്തികൾ സ്വാഭാവിക ഭംഗി പകരുന്നു.

വീടിന്റെ ഹൃദയം തുറന്ന നടുമുറ്റമാണ്. കാറ്റും മഴയും വെയിലും ഇതിലൂടെ വീട്ടിലേക്ക് വിരുന്നെത്തുന്നു.നാച്ചുറൽ സ്റ്റോണും പുല്ലും വിരിച്ച് നിലം ഒരുക്കി.

ചെടികളും ചെറിയ വാട്ടർബോഡിയും നൽകി.ഒപ്പം പൂജാമുറിയും ഇവിടെ ക്രമീകരിച്ചു. മെറ്റൽ പർഗോള നൽകി മുകൾഭാഗം സുരക്ഷിതമാക്കി.ലിവിങ്, ഡൈനിങ്, കിടപ്പുമുറികൾ എന്നിവ നടുമുറ്റത്തിന്റെ കാഴ്ചകളിലേക്ക് തുറക്കുംവിധം ക്രമീകരിച്ചു.

ഡെഡ് സ്പേസ് ഒഴിവാക്കി, മെറ്റൽ പൈപ്പ് കൊണ്ടാണ് ഗോവണിയുടെ ഡിസൈൻ. ഇതിന്റെ വശത്തെ ഭിത്തികൾ മുഴുവൻ ഗ്ലാസ് കൊണ്ടാണ്. ഇതിലൂടെ പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു.പകൽസമയത്ത് വീടിനുള്ളിൽ ലൈറ്റും ഫാനും ഇടേണ്ട ആവശ്യമേ വരുന്നില്ല.

പിന്നിലൂടെ ഒഴുകുന്ന കരമനയാറിന്റെ കാഴ്ചകളിലേക്ക് തുറക്കുംവിധമാണ് മുകൾനിലയിൽ കിടപ്പുമുറികൾ ഒരുക്കിയത്.ഗ്ലാസ് ഭിത്തി നൽകിയതിനാൽ പുഴയുടെ കാഴ്ചകൾ വീട്ടിലേക്ക് വിരുന്നെത്തുന്നു.

സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് മോഡുലാർ അടുക്കള ഒരുക്കിയത്. രണ്ടു പേർക്കിരിക്കാവുന്ന ബ്രേക്ക്ഫാസ്റ്റ് പാൻട്രി കൗണ്ടറും ഇവിടെ നൽകി.

വീട്ടിൽ എത്തിയ പലരും പറഞ്ഞത് അകത്തേക്ക് കയറുമ്പോൾ ഇത് 5 സെന്റിന്റെ പരിമിതിയിൽ പണിത വീടാണെന്ന കാര്യമേ മറക്കും എന്നാണ്. പച്ചപ്പും പ്രകൃതിയും കാറ്റും കാഴ്ചയും നൽകുന്ന സന്തോഷം അനുഭവിച്ചറിയേണ്ടതാണ്.

Designer-View Point Designs_Thrissur
Architect-Shyam raj Chandroth

3200 sqft ൽ നിർമ്മിച്ച ഒരു ആധുനിക ഭവനം കാണാം