കർട്ടൻ വാളുകൾ സെറ്റ് ചെയ്യുമ്പോൾ.ഇന്ന് വീടുകളിൽ വളരെയധികം ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് കർട്ടൻ വാളുകൾ.
വിൻഡോകളിൽ കർട്ടൻ വാളുകൾ സെറ്റ് ചെയ്യുമ്പോൾ വീടിന് ലഭിക്കുന്നത് ഒരു പ്രത്യേക ഭംഗി തന്നെയാണ്.
അതിനായി വ്യത്യസ്ത മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട് എങ്കിലും കൂടുതൽ സ്ഥലങ്ങളിലും യുപിവിസി മെറ്റീരിയൽ ആണ് ഉപയോഗപ്പെടുത്തുന്നത്.
യുപിവിസി മെറ്റീരിയൽ വൈറ്റ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ കർട്ടൻ വാളുകൾക്ക് കൂടുതൽ ഭംഗി നൽകുന്നു.
അതേസമയം കൂടുതൽ കളറുകൾ യുപിവിസി മെറ്റീരിയൽ ഉപയോഗിച്ച് തിരഞ്ഞെടുക്കുമ്പോൾ അവയ്ക്ക് നൽകേണ്ടി വരുന്നത് ഇരട്ടി വിലയാണ്. കർട്ടൻ വാളുകൾ വീട്ടിൽ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.
അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
കർട്ടൻ വാളുകൾ സെറ്റ് ചെയ്യുമ്പോൾ.
വീടിന്റെ പുറത്തേക്ക് വ്യൂ ലഭിക്കുന്ന രീതിയിൽ കർട്ടൻ വാളുകൾ സെറ്റ് ചെയ്ത് നൽകുമ്പോൾ പുറത്ത് ചെയ്തിട്ടുള്ള ക്ലാഡിങ് വർക്കുകൾ പെയിന്റ് എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ഒരു നിറം വേണം പ്രൊഫൈലിനായി തിരഞ്ഞെടുക്കാൻ.
കർട്ടൻ വാളുകൾ സെറ്റ് ചെയ്യാനായി അലുമിനിയം അല്ലെങ്കിൽ യുപിവിസി മെറ്റീരിയലുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
അലുമിനിയം മെറ്റീരിയലാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയ്ക്ക് യുപിവിസി യുമായി താരതമ്യം ചെയ്യുമ്പോൾ ചിലവ് കുറച്ച് കുറവാണ്.
അലുമിനിയം തന്നെ വ്യത്യസ്ത കളർ പ്രൊഫൈലുകൾ ആവശ്യാനുസരണം തിരഞ്ഞെടുത്ത് നൽകിയാൽ കർട്ടൻ വാളുകൾക്ക് ഒരു പ്രത്യേക ഭംഗി ലഭിക്കുകയും ചെയ്യും.
കർട്ടൻ വാളുകൾ സെറ്റ് ചെയ്യുമ്പോൾ ഗുണങ്ങള്‍
അത്യാവശ്യം നല്ല ഉയരത്തിൽ വീട്ടിലേക്ക് കയറി വരുന്ന ഭാഗത്തോട് ചേർന്ന് വാൾ കർട്ടനുകൾ സെറ്റ് ചെയ്തു നൽകുകയാണെങ്കിൽ വീട്ടിനകത്തേക്ക് ആവശ്യത്തിന് പ്രകാശം ലഭിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
പലപ്പോഴും പല വീടുകളിലേക്കും കയറുമ്പോൾ ഇരുട്ടു പിടിച്ച ഒരു അവസ്ഥ കാണാറുണ്ട്. അതിനുള്ള കാരണം കൃത്യമായ വിൻഡോകൾ വീട്ടിൽ സെറ്റ് ചെയ്ത് നൽകാത്തതാണ്.
വീട്ടിലേക്ക് ആവശ്യമായ വായു, വെളിച്ചം എന്നിവ ലഭിക്കുന്നതിന് കർട്ടൻ വാളുകൾ വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല.
രാവിലെ നേരങ്ങളിലും സന്ധ്യാസമയത്തും സൂര്യവെളിച്ചം നേരിട്ട് വീട്ടിലേക്ക് പതിക്കുന്നതിന് കർട്ടൻ വാളുകൾ സഹായിക്കുന്നു.
പലപ്പോഴും ജനാലകളിൽ ഗ്ലാസുകൾ ചൂടായി വീട്ടിനകത്തേക്ക് കൂടുതൽ ചൂട് അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
അതേ സമയം ജനാലകൾ കർട്ടൻ വാളുകൾ പോലെ സെറ്റ് ചെയ്ത് നൽകുകയാണെങ്കിൽ അവക്ക് വലിപ്പം കൂടുതലായിരിക്കും.
മാത്രമല്ല ഉപയോഗപ്പെടുത്തുന്ന DGO ഗ്ലാസുകൾ ഫിക്സഡ് രൂപത്തിൽ ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
ഡബിൾ ഗ്ലൈസിങ് ഗ്ലാസുകളാണ് DGO എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്.
വീട്ടിൽ അകത്തേക്ക് വരുന്ന ചൂട് ഒരു പ്രത്യേക ഗ്യാപ്പിൽ വന്ന് ഫിൽറ്റർ ചെയ്ത ശേഷം മാത്രമാണ് അകത്തേക്ക് വരുന്നുള്ളൂ.
ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ
കർട്ടൻ വാളുകൾ സെറ്റ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഗ്ലാസ് നല്ല ക്വാളിറ്റിയിൽ ഉള്ളതു തന്നെയാണ് എന്ന കാര്യം ഉറപ്പുവരുത്തണം. അല്ലായെങ്കിൽ അത് വീടിന്റെ സുരക്ഷയെ കൂടി ബാധിക്കും. പലപ്പോഴും ഗ്ലാസുകൾ ബ്രേക്ക് ചെയ്ത് മോഷ്ടാകൾക്ക് വീട്ടിനകത്തേക്ക് വളരെ എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കും.
അതേസമയം സിസിടിവി പോലുള്ള കാര്യങ്ങൾ ഫിറ്റ് ചെയ്ത് നൽകുകയാണെങ്കിൽ ഒരു പരിധിവരെ വീടിന്റെ സുരക്ഷ ഉറപ്പു വരുത്താൻ സാധിക്കും. ഗ്ലാസുകൾ ഫിറ്റ് ചെയ്യുന്നതിനായി പ്രത്യേക ഫ്രെയിം ഫിറ്റ് ചെയ്തു നൽകുന്നുണ്ട്, അതുകൊണ്ടുതന്നെ ഏതെങ്കിലും കാരണവശാൽ ഒരു ഭാഗത്തെ ഗ്ലാസ് ബ്രേക്ക് ആയാൽ ആ ഭാഗത്തെ ഫ്രെയിം എടുത്തുമാറ്റി ഗ്ലാസ് റിമൂവ് ചെയ്ത് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. കർട്ടൻ വാളുകൾ ഫിറ്റ് ചെയ്യുമ്പോൾ ഭിത്തി നല്ല രീതിയിൽ തേച്ച് എടുത്തില്ല എങ്കിൽ ചെറിയ രീതിയിലുള്ള ഗ്യാപ്പ് വരാനുള്ള സാധ്യതയുണ്ട്. അങ്ങനെ ചെയ്യുന്നത് കൊണ്ട് യാതൊരുവിധ ഗുണങ്ങളും ഇല്ല. ഗ്ലാസുകൾ നൽകുമ്പോൾ പ്രത്യേക സെക്ഷനുകൾ നൽകുന്നില്ല എങ്കിൽ ഗ്ലാസ് ബ്രേക്കായി കഴിഞ്ഞാൽ അവ മാറ്റാൻ സാധിക്കുകയില്ല.
ഡോർ നൽകുന്ന രീതി
കർട്ടൻ വാളുകൾ സെറ്റ് ചെയ്ത് അവക്ക് ഡോർ നല്കി ഭംഗിയാക്കാവുന്നതാണ്. ഇതിനായി സ്ലൈഡ് ടൈപ്പ് ഡോറുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ഫ്രെയിമിനായി ഉപയോഗിക്കാൻ പറ്റിയ മികച്ച മെറ്റീരിയൽ ജിംഗാൽ 37 mm വരുന്ന മെറ്റീരിയൽ ആണ്. അതോടൊപ്പം തന്നെ ഗ്ലാസ് നൽകുമ്പോൾ 6mm ഗ്ലാസിൽ ക്ലിയർ ടഫൻ ഗ്ലാസ് ഉപയോഗപ്പെടുത്താം. ഇത്തരത്തിൽസ്ലൈഡിങ് ഡോറുകൾ നൽകി പിന്നീട് സെക്യൂരിറ്റി ഇഷ്യൂസ് വരികയാണെങ്കിൽ മുൻവശത്ത് ഒരു ഷട്ടർ നൽകാവുന്നതാണ്.
തിരഞ്ഞെടുക്കുന്ന പ്രൊഫൈൽ, ഗ്ലാസ് എന്നിവ മികച്ചതാണെങ്കിൽ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വരില്ല. ഗ്ലാസ് തിരഞ്ഞെടുക്കുമ്പോൾ സെന്റ് ഗോബൈൻ പോലുള്ള ബ്രാൻഡുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.
കർട്ടൻ വോൾ സെറ്റ് ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വീട് കൂടുതൽ ഭംഗിയാക്കി എടുക്കാൻ സാധിക്കും.