സ്വന്തമായി വാട്ടർപ്രൂഫിങ് ചെയ്യുമ്പോൾ.

സ്വന്തമായി വാട്ടർപ്രൂഫിങ് ചെയ്യുമ്പോൾ.മഴക്കാലം വന്നെത്തി. മഴ കൂടുതലായി പെയ്യുന്ന സമയത്ത് മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് ചോർച്ച.

ചോർച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നിരവധി വാട്ടർപ്രൂഫിങ് കോമ്പൗണ്ടുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

അതേസമയം ഇവ അടിക്കുന്നതിനായി ഏതെങ്കിലും ഏജൻസികളെ സമീപിക്കുകയാണെങ്കിൽ നൽകേണ്ടി വരുന്നത് വലിയ ഒരു തുകയായിരിക്കും.

മാത്രമല്ല എപ്പോഴും അവർ നിർദ്ദേശിക്കുന്ന വാട്ടർ പ്രൂഫിങ് ഏജന്റ് തന്നെ തിരഞ്ഞെടുക്കേണ്ട അവസ്ഥയും വരാറുണ്ട്.

പലരും വാട്ടർപ്രൂഫിങ് വർക്കുകൾ ചെയ്യുന്നതിനു വേണ്ടി പെയിന്റ് ലേബേഴ്സിനെ ആണ് സമീപിക്കുന്നത്.

അവർ വാങ്ങുന്ന വാട്ടർപ്രൂഫിങ് കോമ്പൗണ്ടുകൾ പലപ്പോഴും പെയിന്റ് കടകൾ സജസ്റ്റ് ചെയ്യുന്നതായിരിക്കും.

അതേസമയം ഒരു വാട്ടർപ്രൂഫിങ് ഏജന്റ് തിരഞ്ഞെടുക്കുമ്പോൾ അത് കെമിക്കൽ കൂടുതലുള്ളത് തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.

വളരെ എളുപ്പത്തിൽ ആർക്കു വേണമെങ്കിലും വാട്ടർപ്രൂഫിങ് ഏജന്റ് സ്വന്തമായി അടിച്ച് നൽകാൻ സാധിക്കും.

വാട്ടർ പ്രൂഫിംഗ് സ്വന്തമായി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

സ്വന്തമായി വാട്ടർപ്രൂഫിങ് ചെയ്യുമ്പോൾ.

വീടിന് വാട്ടർപ്രൂഫിങ് സ്വന്തമായി ചെയ്യാവുന്നതാണ്. അതേസമയം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

വീടിന്റെ ഫസ്റ്റ് ഫ്ലോറിൽ വരുന്ന ബാത്ത്റൂമുകൾ കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപായി തന്നെ ഒരു കോട്ട് വാട്ടർപ്രൂഫ് നൽകേണ്ടതുണ്ട്. അതല്ല എങ്കിൽ പിന്നീട് അവ പൊളിഞ്ഞു വരാനുള്ള സാധ്യത കൂടുതലാണ്.

തുടർന്ന് കോൺക്രീറ്റ് വർക്ക് പൂർത്തിയായ ശേഷം രണ്ട് കോട്ട് കൂടി വാട്ടർപ്രൂഫ് അപ്ലൈ ചെയ്ത് നൽകണം. ഇത്രയും കാര്യങ്ങൾ ചെയ്യുമ്പോൾ തന്നെ ബാത്റൂമിന്റെ മുകളിൽ വരുന്ന റൂഫിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. ഇതിനായി മറ്റൊരാളുടെ സഹായം തേടേണ്ട ആവശ്യമില്ല നിങ്ങൾക്ക് തന്നെ ഒരു നല്ല വാട്ടർപ്രൂഫിങ് ഏജന്റ് തിരഞ്ഞെടുത്ത് സ്വന്തമായി കോൺക്രീറ്റ് ചെയ്ത ഭാഗത്ത് അപ്ലൈ ചെയ്ത് നൽകാവുന്നതാണ്.

വാട്ടർപ്രൂഫിങ് ചെയ്യുമ്പോൾ

ബാത്റൂമിൽ വാട്ടർ പ്രൂഫിങ് ചെയ്യുന്നതിന് മുൻപായി ഒരു വയർ ബ്രഷ് ഉപയോഗിച്ച് ഫ്ലോർ നല്ല രീതിയിൽ വൃത്തിയാക്കുക. വാട്ടർപ്രൂഫിങ് ചെയ്യുന്നതിനു മുൻപായി നല്ല രീതിയിൽ ഫ്ലോർ ക്ലീൻ ചെയ്തില്ല എങ്കിൽ വാട്ടർ പ്രൂഫിങ് ഏജന്റ് ശരിയായ രീതിയിൽ അപ്ലൈ ചെയ്യാൻ സാധിക്കുകയില്ല. വയർ ബ്രഷ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ രണ്ടോ മൂന്നോ തവണ പൊടി മുഴുവനായും പോകുന്ന രീതിയിൽ വേണം തട്ടിക്കളയാൻ.

വീടിന്റെ പണി നടക്കുന്ന സമയത്ത് ബാത്റൂമിലെ ഭിത്തിയിൽ ഏതെങ്കിലും രീതിയിലുള്ള വേസ്റ്റുകൾ ഉണ്ടെങ്കിൽ അവ കൂടി നല്ല രീതിയിൽ ക്ലീൻ ചെയ്ത് നൽകണം. വാട്ടർ പ്രൂഫ് ചെയ്യുമ്പോൾ യാതൊരുവിധ വേസ്റ്റും ഫ്ലോറിൽ ഉണ്ടായിരിക്കാൻ പാടുള്ളതല്ല. കൃത്യമായി ഫ്ലോർ ക്ലീൻ ചെയ്യാതെ വാട്ടർപ്രൂഫ് ചെയ്താൽ അതുകൊണ്ട് പൂർണ്ണമായും ഗുണം ലഭിക്കുകയില്ല.

വാട്ടർ പ്രൂഫിങ് ഏജന്റ് അപ്ലൈ ചെയ്യുന്ന രീതി

വാട്ടർ പ്രൂഫിങ് ഏത് വേണമെന്ന കാര്യം ഓരോരുത്തർക്കും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. സൈന്റ്റ് ഗോബൈൻ വെബർ ഒരു നല്ല വാട്ടർപ്രൂഫിങ് ആണ്. ഇവ വ്യത്യസ്ത അളവുകളിൽ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. വളരെ കുറവ് സ്ഥലം മാത്രമുള്ള വീടുകളിൽ രണ്ട് ലിറ്റർ ഉപയോഗിച്ച് തന്നെ വൃത്തിയായി വാട്ടർപ്രൂഫിങ് ചെയ്തെടുക്കാൻ സാധിക്കും. എന്നാൽ അഞ്ച് ലിറ്റർ വാങ്ങുകയാണെങ്കിൽ നല്ല രീതിയിൽ നിങ്ങൾക്ക് ഫ്ലോറിൽ വാട്ടർപ്രൂഫ് അപ്ലൈ ചെയ്ത് നൽകാൻ സാധിക്കും. ഏകദേശം 1000 രൂപയ്ക്ക് മുകളിലാണ് 5 ലിറ്റർ വാട്ടർ പ്രൂഫിങ് എജന്റിന് വിലയായി നൽകേണ്ടി വരിക. സാധാരണ പെയിന്റ് അടിക്കുന്ന അതേ രീതിയിൽ ഒരു ബക്കറ്റിലേക്ക് വാട്ടർപ്രൂഫിങ് ന്റ്ഒഴിച്ചു കൊടുക്കുക.

തുടർന്ന് ഒരു ഹാൻഡ് ഗ്ലൗസ് ഉപയോഗിച്ച് കൈ കൊണ്ട് തന്നെ മിക്സ് ചെയ്ത് നൽകാവുന്നതാണ്. ഒരു പെയിന്റിങ് ബ്രഷ് ഉപയോഗിച്ച് ആവശ്യമുള്ള ഫ്ലോറിൽ ആദ്യം ഒരു കോട്ട് വെർട്ടിക്കൽ ആയും രണ്ടാമത്തെ കോട്ട് ഹൊറിസോണ്ടൽ ആയും അടിച്ചു നൽകണം.

അതേസമയം കുറച്ചുകൂടി നല്ല ഒരു ബ്രാൻഡ് ആണ് വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ആയി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ യൂറോ ബിൽഡർ പോലുള്ള ബ്രാൻഡുകൾ തിരഞ്ഞെടുക്കാം.

വില അൽപം കൂടുതലാണ് എങ്കിലും ഇവ ക്വാളിറ്റിയുടെ കാര്യത്തിൽ ഒരുപടി മുന്നിൽ തന്നെയാണ്. വീടിന്റെ ഫ്ലോറിൽ മാത്രമല്ല ഭിത്തിയിലും ആവശ്യാനുസരണം അപ്ലൈ ചെയ്ത് നൽകാം.

അതേസമയം ഗ്രൗണ്ട് ഫ്ലോറിൽ ചെയ്യുമ്പോൾ ബെൽറ്റിൽ നിന്നും താഴേക്ക് ആണ് ഫ്ലോർ ഉള്ളത് എങ്കിൽ അവിടെ വാട്ടർപ്രൂഫ് ചെയ്ത് നൽകേണ്ട ആവശ്യം വരുന്നില്ല.

സ്വന്തമായി വാട്ടർ പ്രൂഫിങ്
ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.