സ്റ്റീൽ വാട്ടർ ടാങ്കും പ്രശ്നങ്ങളും.

സ്റ്റീൽ വാട്ടർ ടാങ്കും പ്രശ്നങ്ങളും.ഏതൊരു വീടിനെ സംബന്ധിച്ചും ഒരു വാട്ടർ ടാങ്ക് അവിഭാജ്യമായ ഘടകം തന്നെയാണ്.

സാധാരണയായി മിക്ക വീടുകളിലും പ്ലാസ്റ്റിക് വാട്ടർ ടാങ്കുകളാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

ഇവയിൽ തന്നെ വീടിന്റെ മുകൾഭാഗത്ത് സജ്ജീകരിച്ച് നൽകുന്ന രീതിയിൽ ഉള്ളവയും,അണ്ടർ ഗ്രൗണ്ട് രീതിയിൽ സജ്ജീകരിച്ച് നൽകുന്ന രീതികളും കണ്ടു വരുന്നുണ്ട്.

ഇവകൂടാതെ ഏറ്റവും ചിലവ് കുറച്ച് വീട്ടിൽ ഒരു വാട്ടർ ടാങ്ക് നിർമ്മിക്കാൻ ഉദ്ദേശിക്കുമ്പോൾ പലരും കോൺക്രീറ്റ്, ബ്രിക്ക് എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന വാട്ടർ ടാങ്ക് ആണ് തിരഞ്ഞെടുക്കുന്നത്.

കുറച്ച് കാലങ്ങളായി സ്റ്റീലിൽ നിർമിച്ച വാട്ടർ ടാങ്കുൾക്ക് വളരെയധികം പോപ്പുലാരിറ്റി നമ്മുടെ നാട്ടിൽ ലഭിക്കുന്നുണ്ട്.

എന്നാൽ ഇവ ഉപയോഗിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളും ദോഷങ്ങളും ഉണ്ട് എന്നതാണ് സത്യം. പലപ്പോഴും ഗുണങ്ങൾ മാത്രം എടുത്തു പറയുന്ന കമ്പനികൾ അവയുടെ ദോഷങ്ങളെ പറ്റി കൃത്യമായി പറയുന്നില്ല.

സ്റ്റീൽ ടാങ്കുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

സ്റ്റീൽ വാട്ടർ ടാങ്കും പ്രശ്നങ്ങളും.

സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിക്കുന്ന വാട്ടർ ടാങ്കുകൾ തുരുമ്പ് എടുക്കില്ല എന്നതാണ് കമ്പനികളുടെ അവകാശവാദം.

ഇവ പൂർണമായും സത്യമാണ് എന്ന് പറയാൻ സാധിക്കുകയില്ല.

ടാങ്കിനോട് ചേർന്ന് ഏതെങ്കിലും രീതിയിലുള്ള വെൽഡിങ് പണികൾ നടക്കുന്നുണ്ടെങ്കിൽ അതിൽ നിന്നുള്ള തീ പൊരി കളും മറ്റും തട്ടി ടാങ്ക് തുരുമ്പ് എടുക്കാനുള്ള സാധ്യത കൂടുതലാണ്.

തുരുമ്പ് പിടിച്ചാലും അവ കളയുന്നതിനായി പല പ്രൊഡക്ടുകളും ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

എന്നാൽ ഇവിടെ സംഭവിക്കുന്നത് ടാങ്കിന് പൊതുവേ ഉണ്ടാകുന്ന ഒരു ഗ്ലെസിങ് തുരുമ്പ് പിടിച്ച ഭാഗം ഉരച്ചു കളയുമ്പോൾ നഷ്ടമാകുന്നു എന്നതാണ്.

പലപ്പോഴും സംഭവിക്കുന്നത്

എല്ലാവിധ സ്റ്റീൽ ടാങ്ക് നിർമാതാക്കളും മോശം ക്വാളിറ്റിയിൽ ഉള്ള സ്റ്റീൽ ഉപയോഗിച്ചു കൊണ്ട് അല്ല ടാങ്ക് നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ആളുകളെയും അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല. അതേ സമയം മോശം ക്വാളിറ്റിയിൽ ഉള്ള സ്റ്റീൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ടാങ്കുകൾ വളരെ പെട്ടെന്നു തന്നെ തുരുമ്പ് എടുക്കുന്നുണ്ട്.

നല്ല കമ്പനികൾ ഫുഡ് ഗ്രേഡിൽ ഉൾപ്പെടുന്ന മെറ്റീരിയൽ ഉപയോഗിച്ചു കൊണ്ട് തന്നെയാണ് ടാങ്കുകൾ നിർമ്മിക്കുന്നത്. സാധാരണയായി സ്റ്റീൽ വാട്ടർ ടാങ്ക് ഉപയോഗിക്കുന്നതിനുള്ള കാരണമായി പലരും പറയുന്നത് ക്യാൻസർ പോലുള്ള രോഗങ്ങൾ വരില്ല എന്നതാണ്. എന്നാൽ ഇതിന് ശാസ്ത്രീയമായി എത്രമാത്രം അടിത്തറയുണ്ട് എന്ന കാര്യം അന്വേഷിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല ഇത്തരം ടാങ്കുകൾ ക്ലീൻ ചെയ്യാൻ വളരെ എളുപ്പമാണ് എന്നും പറയുന്നുണ്ട്. ആ ഒരു കാര്യത്തിലും കൃത്യമായ വ്യക്തത വരുത്താൻ പല കമ്പനികൾക്കും ഇപ്പോഴും സാധിച്ചിട്ടില്ല.

സ്റ്റീൽ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുമ്പോൾ

സാധാരണ പ്ലാസ്റ്റിക് വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുന്ന അതേ രീതിയിൽ തന്നെയാണ് സ്റ്റീൽ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യേണ്ടത്. അതല്ല എങ്കിൽ വളരെ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ പായൽ,പൂപ്പൽ എന്നിവ ടാങ്കിനുള്ളിൽ അടിഞ്ഞു കൂടാനുള്ള സാധ്യത കൂടുതലാണ്. ടാങ്ക് കൃത്യമായി സർവീസ് ചെയ്തില്ല എങ്കിൽ ഏത് വാട്ടർടാങ്ക് ആണെങ്കിലും കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ നശിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും വാട്ടർ ടാങ്കിൽ വെള്ളം സംഭരിച്ചു വയ്ക്കുക മാത്രമാണ് ചെയ്യുന്നത് അതിൽ നിന്നും വരുന്ന വെള്ളം പൈപ്പ് വഴി തന്നെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിക്കണം. അതുകൊണ്ട് വാട്ടർ ടാങ്ക് കൃത്യമായ ഇടവേളകളിൽ ക്‌ളീൻ ചെയ്താൽ മാത്രമാണ് ശുദ്ധമായ വെള്ളം വീട്ടിൽ മുഴുവനായും ലഭിക്കുകയുള്ളൂ.

സാധാരണ പ്ലാസ്റ്റിക് ടാങ്കുകളെ അപേക്ഷിച്ച് സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്ക് തിരഞ്ഞെടുക്കുമ്പോൾ അവയ്ക്ക് നൽകേണ്ടി വരുന്ന വിലയും കൂടുതലാണ്. കൂടാതെ ക്ലീൻ ചെയ്യുന്നതിന് ആവശ്യമായ സർവീസ് കോസ്റ്റ് കൂടി നൽകേണ്ടി വരുമ്പോൾ ഒരു സാധാരണക്കാരനെ സംബന്ധിച്ച് സ്റ്റീൽ വാട്ടർ ടാങ്ക് ആവശ്യമാണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. സ്റ്റീൽ അല്ലെങ്കിൽ പ്ലാസ്റ്റിക് ടാങ്ക് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിലും ഒരു വാട്ടർ ഫിൽറ്റർ സിസ്റ്റം ഉപയോഗിച്ച് വെള്ളം ഫിൽറ്റർ ചെയ്ത ശേഷം വീട്ടിലേക്ക് എത്തിക്കുന്നതാണ് എപ്പോഴും നല്ലത്. കുഴൽ കിണറിൽ നിന്നും മറ്റും വെള്ളം എടുക്കുമ്പോൾ ഉണ്ടാകുന്ന തുരുമ്പിന്റെ ചുവ പോലുള്ള കാര്യങ്ങൾ ഒരു വാട്ടർ ഫിൽറ്റർ സിസ്റ്റം നൽകുന്നത് വഴി ഇല്ലാതാക്കാൻ സാധിക്കും.

സ്റ്റീൽ വാട്ടർ ടാങ്കും ചില പ്രശ്നങ്ങളും മനസിലാക്കി കൊണ്ട് ഏത് ടാങ്ക് വേണമെന്ന് കാര്യം നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.