ബാത്ത്റൂം ഫിറ്റിംഗ്സ് തിരഞ്ഞെടുക്കുമ്പോൾ.വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഏരിയയാണ് ബാത്ത്റൂമുകൾ.
കേൾക്കുമ്പോൾ അത്രമാത്രം പ്രാധാന്യം നൽകണോ എന്ന് സംശയം തോന്നുമെങ്കിലും ബാത്റൂമിൽ തിരഞ്ഞെടുക്കുന്ന ഫിറ്റിംഗ്സിന്റെ പിഴവുകൾ പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് വഴിവെക്കാറുണ്ട്.
നല്ല ക്വാളിറ്റി യിലുള്ള ഉൽപ്പന്നങ്ങൾ തന്നെ ബാത്റൂമുകളിലേക്ക് തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. അതിനായി കുറച്ച് പണം ചിലവാക്കിയാലും കുഴപ്പമില്ല.
പലരും ചെയ്യുന്ന ഒരു വലിയ അബദ്ധം വീടിന്റെ ലിവിങ് ഏരിയ,അടുക്കള പോലുള്ള ഭാഗങ്ങൾ ആഡംബരം കൊണ്ട് നിറക്കുമ്പോൾ ഏറ്റവും ലോ ക്വാളിറ്റിയുള്ള ഉൽപ്പന്നങ്ങൾ മാത്രം ബാത്ത്റൂമിലേക്ക് തിരഞ്ഞെടുക്കുക എന്നതാണ്.
പലപ്പോഴും വീട്ടുടമ നേരിട്ട് കടകളിൽ പോയി സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഏത് ബ്രാൻഡ് തിരഞ്ഞെടുക്കണം എന്നതും, സൈസുകളെ പറ്റിയും കൃത്യമായ ധാരണ ഉണ്ടായിരിക്കുകയില്ല.
അതുകൊണ്ടുതന്നെ ബാത്ത്റൂം ഫിറ്റിംഗ്സ് സ്വന്തമായി തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ അതേ പറ്റി അറിവുള്ള ആളുകളോട് ചോദിച്ചു മനസ്സിലാക്കിയ ശേഷം മാത്രം വാങ്ങുക എന്നതാണ് പ്രധാനം.
ബാത്ത്റൂം ഫിറ്റിംഗ്സ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.
ബാത്ത്റൂം ഫിറ്റിംഗ്സ് തിരഞ്ഞെടുക്കുമ്പോൾ.
ബാത്ത്റൂമുകൾക്ക് നൽകിയിട്ടുള്ള ഫിറ്റിംഗ്സ് ഗ്യാപ്പിന് അനുസരിച്ച് വേണം ക്ലോസറ്റ് പോലുള്ളവ തിരഞ്ഞെടുക്കാൻ. അത് അത്ര എളുപ്പമല്ല.
മാത്രമല്ല കൃത്യമായ അളവിൽ ലഭിക്കുന്ന ഫിറ്റിംഗ്സ് ഉദ്ദേശിച്ച ബ്രാൻഡ് തന്നെ ആകണം എന്നും ഇല്ല.
ബാത്ത്റൂം ഫിറ്റിംഗ്സിൽ മിക്ക ആളുകളും തിരഞ്ഞെടുക്കുന്ന 3 ബ്രാൻഡുകളാണ് സെറ, ജാഗ്വർ,സൊമാനിയ എന്നിവ.
ബ്രാൻഡുകൾ തിരഞ്ഞെടുത്ത ശേഷം ചെയ്യേണ്ട കാര്യം ആ ബ്രാൻഡുകൾ ഏതെല്ലാം അടുത്തുള്ള ഷോപ്പുകളിൽ ലഭ്യമാണ് എന്നകാര്യം പരിശോധിക്കുക.
ഓഫ്ലൈൻ സ്റ്റോറുകളിൽ മാത്രമല്ല ഓൺലൈൻ സ്റ്റോറുകളിലും വില കമ്പയർ ചെയ്തതിനു ശേഷം മാത്രം ബാത്ത് റൂം ഫിറ്റിംഗ്സ് തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.
അങ്ങനെ ചെയ്യുന്നത് വഴി മികച്ച ബ്രാൻഡുകളിൽ നമ്മൾ ഉദ്ദേശിക്കുന്ന പ്രോഡക്ടുകൾ തന്നെ വളരെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.
ഫിറ്റിംഗ്സ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ബാത്ത്റൂം ഫിറ്റിംഗ്സ് തിരഞ്ഞെടുക്കുമ്പോൾ പൈപ്പ് എത്ര മാത്രം പ്രഷറിൽ വെള്ളം തരുമെന്ന കാര്യം ശ്രദ്ധിക്കണം. ഇതേ രീതിയിൽ തന്നെയാണ് ഷവറുകൾ സെലക്ട് ചെയ്യുമ്പോഴും. വ്യത്യസ്ത ആകൃതികളിൽ ഉള്ള ഷവറുകൾ, പൈപ്പുകൾ എന്നിവ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. എന്നാൽ അവ നമ്മുടെ ബാത്റൂമിന് എത്രമാത്രം അനുയോജ്യമാണോ എന്ന കാര്യം ആദ്യം പരിശോധിക്കണം. പലപ്പോഴും ഭംഗി മാത്രം നോക്കി വാങ്ങുന്ന ബാത്ത്റൂം ഫിറ്റിംഗ്സ് കൊണ്ടു വന്ന് ഫിറ്റ് ചെയ്ത് കഴിഞ്ഞാൽ അവയിൽ നിന്നും ആവശ്യത്തിന് പ്രഷറിൽ വെള്ളം വരാത്ത അവസ്ഥ നേരിടേണ്ടി വരാറുണ്ട്.
ബാത്ത്റൂം ഫിറ്റിംഗ്സ് തിരഞ്ഞെടുക്കാനായി ഒരു ഷോപ്പിൽ പോവുകയാണെങ്കിൽ അവിടെ നിന്നും ക്യാറ്റലോഗ് വാങ്ങി അതിൽ ഓരോ പ്രോഡക്റ്റിനും സ്പെസൈഫൈ ചെയ്തിട്ടുള്ള ഫീച്ചറുകൾ എന്തെല്ലാമാണെന്ന് കൃത്യമായി വായിച്ച് മനസ്സിലാക്കുക. പലപ്പോഴും ബ്രാൻഡഡ് ഷോറൂമുകളിൽ നേരിട്ട് പോകുമ്പോൾ അവിടെ നിന്നും സാധനങ്ങൾ പർച്ചേസ് ചെയ്യാൻ സാധിക്കില്ല. പകരം ഇഷ്ടമുള്ള പ്രൊഡക്ട് തിരഞ്ഞെടുത്ത് നൽകുമ്പോൾ അതിന്റെ വിലക്കിഴിവ് ആഡ് ചെയ്ത് ഏതെങ്കിലും ഒരു ഡീലർ വഴിയായിരിക്കും പ്രോഡക്റ്റുകൾ നമ്മളിലേക്ക് എത്തിച്ചു നൽകുക.
ഡിസൈനുകൾ തിരഞ്ഞെടുക്കുമ്പോൾ
മുൻകാലങ്ങളിൽ ബാത്ത്റൂം ഫിറ്റിംഗ്സ് തിരഞ്ഞെടുക്കുന്നതിൽ യാതൊരുവിധ പ്രാധാന്യവും ആരും നൽകിയിരുന്നില്ല. എന്നാൽ ഇന്ന് വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലും മികച്ച ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വിപണി അടക്കിവാഴുന്നുണ്ട്. എപ്പോഴും ബാത്ത്റൂം ഫിറ്റിംഗ്സ് തിരഞ്ഞെടുക്കുമ്പോൾ ഓവറായി ഡിസൈനുകൾ ക്ക് വലിയ പ്രാധാന്യം നൽകാതെ ഇരിക്കുന്നതാണ് നല്ലത്. കൂടുതൽ ഡിസൈനുകൾ നൽകുന്ന പ്രൊഡക്ടിന് ക്വാളിറ്റി ഉണ്ടായിരിക്കണമെന്നില്ല. കൺസീൽഡ് ടൈപ്പ് ക്ലോസറ്റ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ബാത്റൂമിലെ അളവ് കൃത്യമായി എടുത്തതിനു ശേഷം മാത്രം തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക. സൈകോണിക് ക്ലോസറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ കംപ്ലൈന്റ് വരാനുള്ള സാധ്യത കൂടുതലാണ്.
അതുകൊണ്ടുതന്നെ പ്ലെബറുമായി സംസാരിച്ച് കാര്യങ്ങൾ മനസിലാക്കിയ ശേഷം അവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ബാത്ത്റൂം ഫിറ്റിംഗ്സ് തിരഞ്ഞെടുക്കുമ്പോൾ ഇഷ്ടമുള്ള ഡിസൈൻ, ഇഷ്ടമുള്ള വിലയിൽ എങ്ങിനെ ലഭിക്കും എന്ന കാര്യമാണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും ഇഷ്ടമുള്ള ഡിസൈൻ തിരഞ്ഞെടുക്കുമ്പോൾ അതിനു നൽകേണ്ടി വരുന്ന വില വളരെ കൂടുതൽ ആയിരിക്കും. വാഷ് ബേസിനുകൾ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും കൂടുതൽ ഡിസൈൻ വരുന്നത് സെറ ബ്രാൻഡിൽ ആണ്. അതേസമയം പ്രീമിയം ബ്രാൻഡിൽ ഒരു വാഷ്ബേസിൻ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ബ്രാൻഡ് ജാഗ്വർ തന്നെയാണ്. വാഷ് ബേസിൻ തിരഞ്ഞെടുക്കുമ്പോൾ കടയിൽ നേരിട്ട് പോയി കാര്യങ്ങൾ കണ്ട് മനസിലാക്കിയ ശേഷം പ്രൊഡക്ട് തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.
ബാത്ത്റൂം ഫിറ്റിംഗ്സ് തിരഞ്ഞെടുക്കുന്ന സമയത്ത് ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വരില്ല.