സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ ഗുണങ്ങളും ദോഷങ്ങളും Part -1

വീട് പണി ഒക്കെ കഴിഞ്ഞു ഇനി ഹൗസ് വാർമിങ്ങിന് മുൻപായി ആദ്യമായി ഒരു വാഷിംഗ്‌ മെഷീൻ വാങ്ങുന്നവർക്കും അല്ലെങ്കിൽ നിലവിൽ ഉപയോഗിക്കുന്നത് ഉപേക്ഷിച്ചു പുതിയ ഒരെണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഏതു വാങ്ങണം എന്ന കൺഫ്യൂഷൻസ് ഉണ്ടാകാറുണ്ട്. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാം

വാഷിംഗ് മെഷീൻ വാങ്ങുമ്പോൾ സാധാരണയായി ആവശ്യക്കാരുടെ ബഡ്ജറ്റ് അനുസരിച്ചാണ് തീരുമാനങ്ങൾ ഉണ്ടാവുന്നത് എന്നാൽ ബഡ്ജറ്റിനും അപ്പുറം ഇതിന്റെ ഉപയോഗവും പ്രത്യേകതകളും ആണ് ആദ്യം മനസ്സിലാക്കേണ്ടത്

പ്രധാനമായും ഇന്ത്യയിൽ മൂന്നു തരം Washing Machine കളാണ് മാർക്കറ്റിൽ ലഭ്യം.

1 സെമി ഓട്ടോമാറ്റിക്
2 ഫുൾ ഓട്ടോമാറ്റിക് ടോപ് ലോഡ്
3 ഫുൾ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ്

സെമി ഓട്ടോമാറ്റിക് പ്രത്യേകതകൾ


ഇത്തരം വാഷിംഗ്‌ മെഷീനുകൾ രണ്ടു Tub ഓട് കൂടിയാണ് വരുന്നത് അതിൽ ഒന്ന് Wash Tub ഉം രണ്ടാമത്തേത്‌ Spin Tub (ഡ്രയർ)ഉം രണ്ടിനും താഴെയായി seperate മോട്ടോറുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്.

Washtub ഇൽ അടിയിലായി വട്ടത്തിൽ കാണുന്ന ഒരു ഡിസ്ക് ഉണ്ട് Pulsator
എന്നണിതിന്റെ പേര്. ഈ pulsator ഇന്റെ വലത്തോട്ടും ഇടത്തോട്ടും ഉള്ള rotations മൂലം തുണികൾ തമ്മിൽ ഉണ്ടാവുന്ന ഉരച്ചിൽ മൂലമാണ് തുണികളുടെ അലക്കൽ സാധ്യമാകുന്നത്….

സെമി ഓട്ടോമാറ്റികിൽ Wash Tub ഇൽ തുണിയും Detergent ഉം ഇട്ട് നമ്മൾ തന്നെ Tap തുറന്നു
തുണികൾ മുങ്ങുന്നത് വരെ വെള്ളം നിറച്ച് Tap തിരിച്ചു അടച്ചു Start ചെയ്യണം

Washing കഴിഞ്ഞാൽ buzzer സൗണ്ട് alarm പുറപ്പെടുവിക്കും അപ്പോൾ നാം ചെന്ന് Drain സ്വിച്ച് തുറന്നു വിട്ട് വെള്ളം full drain അയാൽ വീണ്ടും drain switch close ചെയ്ത് Tap തുറന്നു വെള്ളം നിറച്ച് same procedure തുടരണം

എന്നാൽ രണ്ടാമത് വാഷിംഗ് നു പകരം പ്രവർത്തിയിൽ Rinse ആണെന്ന് മാത്രം സോപ്പിന്റെ അംശം പോകുന്നത് വരെ (സാധാരണയായി 2-3 തവണകളായി)Rinse ചെയ്ത് വീണ്ടും വെള്ളം തുറന്നു വിട്ട് തുണികൾ വാരി Dryer ഇൽ (SpinTubഇ ൽ)ഇട്ട് Spin Cap അമർത്തി വെച്ച് ഡ്രയർ പ്രവർത്തിപ്പിക്കണം…

നിറയെ തുളകളോടുകൂടിയ spin tub ഇന്റെ ഒറ്റ direction ലിൽ ഉള്ള വേഗത്തിലുള്ള കറക്കം കാരണം വെള്ളം തുണിയിൽ നിന്നും tub ഇന്റെ അകത്തേക്ക് തെറിച്ചു പോകുന്നു….


ഏകദേശം 30% വെള്ളതിന്റെ നനവ്‌ തുണിയിൽ ബാക്കി കാണും ഇവ പിന്നീട് അയയിൽ ഇട്ടു ഉണക്കിയെടുക്കണം….

സെമി ഓട്ടോമാറ്റിക് ഗുണങ്ങൾ

  • കുറഞ്ഞ വിലയ്ക്ക് ലഭിക്കും (Average 6K-12K)
  • വൈദ്യുതി ഉപയോഗം കുറവ്
  • maintenance cost.
  • Spare Parts ചെറിയ തുകയ്ക്ക് ലഭിക്കും

സെമി ഓട്ടോമാറ്റിക് പോരായ്മകൾ

ഇത്തരം Washing Machine തുണിയിടുമ്പോൾ തുണികളിൽ കൂടുതൽ ചെളിയുള്ള Shirt collar Shirt sleeve Cup, അതുപോലെ പാന്റ്സിന്റെ bottom എല്ലാം cloth brush ഉപയോഗിച്ചു ഉരച്ചു വൃത്തിയക്കേണ്ട ചുമതലകൾ കൂടി നമ്മൾ നിറവേറ്റേണ്ടതായുണ്ട്.

അല്ലെങ്കിൽ വൃത്തിയാക്കാതെ വരും കുറേക്കാലം തുണിയുടെ ഈ ഭാഗങ്ങൾ ഉരക്കാതെ അലക്കിയൽ collar ഇൽ ഈ ചെളിക്കറ സ്ഥിരമായി പിടിച്ചിരിക്കാനും സാധ്യതയുണ്ട്

കൂടാതെ Tub വെള്ളം നിറക്കുമ്പോൾ നോക്കി നിന്നില്ലെങ്കിൽ Tub നിറയാനും തുടർന്ന് excess water Drain ട്യൂബിലൂടെ പുറത്തേക്ക് ഒഴുകി പൊയ്ക്കൊണ്ടിരിക്കും ശ്രദ്ധിച്ചില്ലെങ്കിൽ ടാങ്കിലെ വെള്ളം തീരുന്നത് വരെ ഇത് തുടരും.


Washing Machine ഉണ്ടെങ്കിലും അലക്കു കഴിയുന്നത് വരെ നമ്മൾ കൂടെ തന്നെ ഉണ്ടാവണം ഓരോ പ്രവർത്തിയിലും…

ശ്രദ്ധിക്കുക

അലക്കു കഴിഞ്ഞു തുണികൾ കെട്ടുപിണഞ്ഞ് കിടക്കുവാൻ ( ഷർട്ടിന്റെ കൈകൾ ചുരിദാർ പാന്റ്‌സ്, ലെഗിൻസ് തുടങ്ങിയവ….)വളരെയേറെ സാധ്യതയുണ്ട്.


മറ്റിനം Washing Machine കൾ അപേക്ഷിച്ചു തുണികളുടെ വൃത്തിയാകുന്നത് കുറവായിരിക്കും….
എന്നാൽ നമ്മളുടെ ജോലിയും അലക്കാൻ എടുക്കുന്ന സമയവും കൂടുതലും


ഡ്രയറിൽ തുണികൾ ചുരുട്ടി കൂട്ടി നിക്ഷേപിച്ചാൽ spin tub Weight centre balance ആകാതെ വലിയ ശബ്ദത്തിൽ Outer ബോഡിയിൽ കിടന്നടിക്കും


നന്നായി ഊരിപ്പിഴിയാതെ (Rinse) Spin Tub ഇൽ Rinse ചെയ്യാൻ വെളളം തുറന്ന് വിടുന്ന ഓപ്ഷൻ കൊണ്ട് പ്രത്യേകിച്ചു പ്രയോജനമൊന്നും ഇല്ല



തുണികൾ wash tub ഇൽ നിന്നും സ്പിൻ tub ലേക്ക് മാറ്റിയിടുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ
നിലത്തെല്ലാം വെള്ളം വീഴാനും ഇതു വൃത്തിയാക്കാനും വീണ്ടും മെനക്കെടേണ്ടി വന്നേക്കാം


Drain Tube Machine hight നേക്കാളും താഴ്ത്തിയിട്ടാൽ മാത്രമേ വെള്ളം ഒഴുകി പോകുകയുള്ളൂ.


Outer body and plastic parts പൊതുവേ വളരെ കനം കുറഞ്ഞതും ക്വാളിറ്റി കുറഞ്ഞതും ആയിരിക്കും
വില കുറയുന്നത് കൊണ്ടുതന്നെ.

CONTINUE…..

Part 2 -ഫുൾ ഓട്ടോമാറ്റിക് ടോപ് ലോഡ് ഗുണങ്ങളും ദോഷങ്ങളും

part 3 – ഫുൾ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ ഗുണങ്ങളും ദോഷങ്ങളും

courtesy : fb group