ബീൻ ബാഗ് – കംഫർട്ടിന്റെ അവസാനം

വീട് പണി പൂർത്തിയായി ഫർണിഷ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയാണോ? ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ വീട് ഫർണിഷ് ചെയ്യാൻ കഴിയുന്ന മനോഹരമായ ഒരു ഐഡിയ ആണ് ബീൻ ബാഗ് .

ഏറ്റവും എളുപ്പത്തിൽ എടുത്തുമാറ്റാൻ കഴിയുന്നതും എങ്ങോട്ട് വേണമെങ്കിലും സഞ്ചാര സാധ്യതകളും ഉള്ള ഈ ബീൻ ബാഗുകൾ വീട് ഫർണിഷ് ചെയ്യാൻ ഉത്തമമായ ഒന്ന് തന്നെയാണ്.

നിങ്ങളുടെ വീടിന്റെ ഡെക്കറേഷനുമായി ഒത്തിണങ്ങിപ്പോകുന്ന ഒരു ഏറ്റവും മികച്ച ബിൻ ബാഗ് എങ്ങനെ തിരഞ്ഞെടുക്കും എന്ന് മനസ്സിലാക്കാം.

ഏറ്റവും മികച്ച ഒരു ഇരിപ്പിടത്തിന് ഉണ്ടായിരിക്കേണ്ട സവിശേഷതകൾ ആണ് കംഫർട്ട്, ഫംഗ്ഷണാലിറ്റി, സ്റ്റൈൽ എന്നിവ.

ബീൻ ബാഗുകൾ ഈ സവിശേഷതകളെല്ലാം ഉൾക്കൊള്ളുന്നു എന്ന് മാത്രമല്ല കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഏറ്റവും വിലകുറഞ്ഞ ഒരു ഇരിപ്പിട അലങ്കാരങ്ങളിൽ ഒന്നുതന്നെയാണ്.

ബീൻ ബാഗുകൾ ഒരു സ്ഥലത്ത് പ്രതിഷ്ഠിച്ചു കഴിഞ്ഞാൽ ആ സ്ഥലത്തിന് ഏറ്റവും പുതുമയും ആധുനികതയും കൈവരുന്നു എന്നതാണ് സത്യം.

ഒരു ഡെസ്കിന്റെ മുമ്പിൽ മുഷിഞ്ഞ് ഇരുന്ന് പഠിക്കുന്നതിനു പകരമായോ, ടിവി കാണുന്ന ഇടങ്ങളിലെ ഇരിപ്പിടമായോ, വർക്ക് ഫ്രം ഹോം ചെയ്യുന്ന ആളാണ് എന്നുണ്ടെങ്കിൽ ഓഫീസ് ആവശ്യങ്ങൾക്കുള്ള ഇരിപ്പിടമായോ, അല്ലെങ്കിൽ ഒന്ന് ഇരുന്ന് ഉറങ്ങാൻ ഉള്ള ഒരു സ്ഥലമായോ ഉപയോഗിക്കാം ഈ ബീൻ ബാഗുകൾ.

ബീൻ ബാഗുകൾ കൊണ്ട് അലങ്കരിക്കും ഇപ്പോഴുള്ള ഏറ്റവും മികച്ച ഒരു പ്രയോജനം എത്ര അതിഥികൾ വന്നു കഴിഞ്ഞാലും ഇരിപ്പിടം തപ്പി ബുദ്ധിമുട്ടണ്ട എന്ന് തന്നെ.


വളരെ ഭാരം കുറഞ്ഞവയാണ് ഈ ബീൻ ബാഗുകൾ അതുകൊണ്ടുതന്നെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് നീക്കി ഇടുന്നതിനോ മാറ്റി സ്ഥാപിക്കുന്നതിനോ വളരെ ഈസിയായി ചെയ്യാവുന്ന ഒരു കർമമാണ്.

പോരാത്തതിന് നിങ്ങളുടെ ലിവിങ് റൂമിലോ, കുട്ടികളിലെ റൂമിലോ, എന്റർടൈൻമെന്റ് റൂമിലോ, അല്ലെങ്കിൽ ബാൽക്കണിയിലോ എവിടെവേണമെങ്കിലും ബീൻ ബാഗുകൾക്ക് സ്ഥലം കണ്ടെത്താം.


വളരെക്കാലം നീണ്ടുനിൽക്കുന്നു, ഏറ്റവും കുറഞ്ഞ മെയിന്റനൻസ് മതി, ഈസിയായി സ്ഥലംമാറ്റം തുടങ്ങിയവയാണ് ബാഗുകളുടെ ഏറ്റവും വലിയ പ്രത്യേകതകൾ. നിരവധി സൈസ്കളിലും ഷോപ്പുകളിലും ബീൻ ബാഗുകൾ ലഭ്യമാണ്.

തെരഞ്ഞെടുക്കാം

ബീൻ ബാഗുകൾ തുണിത്തരങ്ങൾ കൊണ്ടോ അല്ലെങ്കിൽ അത് പോലെ സോഫ്റ്റായ മെറ്റീരിയലുകൾ കൊണ്ടോ ആണ് നിർമ്മിക്കുന്നത് ഈ ബാഗിനുള്ളിൽ നിറയ്ക്കുന്ന ബീൻ ആയി പൊതുവേ തെർമോക്കോൾ ആണ് ഉപയോഗിക്കുന്നത്. എക്സ്പാൻഡ് ചെയ്ത polystyrene (EPS) expanded polypropylene (EPP) തുടങ്ങിയവയും ഉപയോഗിക്കാറുണ്ട്. EPP ഫോം ഉപയോഗിച്ചുള്ള ബീൻ ബാഗുകൾ പൊതുവേ ശക്തിയുള്ളവയും കൂടുതൽ കാലം നീണ്ടുനിൽക്കുന്നവയുമാണ്. കൂടാതെ ഈ ബാഗുകളിൽ പ്രഷർ അപ്ലൈ ചെയ്തു റിലീസ് ചെയ്താൽ പഴയ ഷേപ്പിലേക്ക് എളുപ്പത്തിൽ തിരിച്ചു വരുന്നു എന്നതും ഇവയുടെ പ്രത്യേകതയാണ്.

ബീൻ ബാഗ് തിരഞ്ഞെടുക്കുന്നതിനുള്ള ടിപ്സ്

  • ഉപയോഗിക്കുന്നവരുടെ പ്രായവും ശരീരഭാരവും അറിഞ്ഞു വേണം ബീൻ ബാഗ് തെരഞ്ഞെടുക്കാൻ. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ബാഗുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
  • തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും മികച്ച ക്വാളിറ്റി ഉള്ളവ തന്നെ തിരഞ്ഞെടുക്കുക. അല്ലാത്തപക്ഷം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബാഗുകളുടെ കംഫർട്ട് പോയി ഫ്ലാറ്റ് ആകാറുണ്ട്.
  • സ്ഥിരമായി ഉപയോഗിക്കുന്ന സ്ഥലത്തിന്റെ കളറും ഷേപ്പും മനസ്സിലാക്കിവേണം ബാഗ് തെരഞ്ഞെടുക്കാൻ
  • വീടിന്റെ ഡെക്കറേഷനുമായി ചേർന്ന് പോകുന്ന മെറ്റീരിയൽ തെരഞ്ഞെടുക്കുക ഉദാഹരണം leather, cotton, faux suede, vinyl or denim..
  • സിന്തറ്റിക് ഫാബ്രിക്കൾ ഉപയോഗിക്കുന്ന ബാഗുകൾ കൂടുതൽ കാലം നിലനിൽക്കുകയും, വൃത്തിയാക്കാൻ എളുപ്പവുമാണ്.
  • കുട്ടികളുടെ റൂമിലേക്കുള്ള ബീൻ ബാഗുകൾ തിരഞ്ഞെടുക്കുമ്പോൾ തുണി വൃത്തിയാക്കാൻ കഴിയുന്നവ തന്നെ തിരഞ്ഞെടുക്കുക.
  • വാങ്ങുന്നതിനുമുമ്പ് ‘ഇരുന്ന്’ ബാഗിന്റെ കംഫർട്ട് ചെക്ക് ചെയ്യണ്ടതുണ്ട്