തൃശ്ശൂരിലെ ബാനിയൻട്രീ ഹൗസിന്റെ പ്രത്യേകതകൾ.

തൃശ്ശൂരിലെ ബാനിയൻട്രീ ഹൗസിന്റെ പ്രത്യേകതകൾ.വീടിന്റെ കെട്ടിലും മട്ടിലും വ്യത്യസ്തത കൊണ്ടു വരണമെന്ന് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മാതൃകയാണ് തൃശ്ശൂരിൽ സ്ഥിതിചെയ്യുന്ന ബാനിയൻ ട്രീ ഹൗസ്.

2000 സ്ക്വയർ ഫീറ്റിൽ സ്ഥിതി ചെയ്യുന്ന ഈയൊരു വീട് ഡിസൈൻ ചെയ്തിരിക്കുന്നത് ടെയിൽസ് ഓഫ് ഡിസൈൻ സ്റ്റുഡിയോ എന്ന ആർക്കിടെക്ട് കമ്പനിയാണ്.

വീടിന്റെ ഏറ്റവും വലിയ ആകർഷണത മുറ്റത്ത് നിൽക്കുന്ന ആൽമരം തന്നെയാണ്.

‘L ഷേപ്പ്ഡ്’പ്ലോട്ടിൽ നിർമ്മിച്ചിട്ടുള്ള ബാനിയൻ ട്രീ ഹൗസിന്റെ കൂടുതൽ സവിശേഷതകൾ മനസ്സിലാക്കാം.

തൃശ്ശൂരിലെ ബാനിയൻട്രീ ഹൗസിന്റെ പ്രത്യേകതകൾ ഇവയെല്ലാമാണ്.

മാമ്പുള്ളി റിവറിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ ഒരു വീട്ടിൽ പ്ലോട്ടിൽ ഉണ്ടായിരുന്ന ആൽ മരത്തെ അതേ പടി നിലനിർത്തി കൊണ്ടാണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത്.

ആൽമരത്തോട് ചേർന്ന് ഒരു ഗാർഡൻ സെറ്റ് ചെയ്ത് നൽകിയിരിക്കുന്നു.

വീട്ടിനകത്തേക്ക് പച്ചപ്പ് കൊണ്ടു വരാനും തണുപ്പ് നില നിർത്താനും ഈയൊരു ആൽമരം വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല.

അതേസമയം ആൽമരം വീടിനകത്തേക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കാത്ത രീതിയിലാണ് കൺസ്ട്രക്ഷൻ ചെയ്തിട്ടുള്ളത്.

കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിശാലമായ രീതിയിൽ ഒരു വീട് നിർമ്മിക്കുക എന്ന ആശയമാണ് ഇവിടെ പ്രാവർത്തകമാക്കിയിട്ടുള്ളത്.

പ്രൈവസിയുടെ കാര്യത്തിൽ യാതൊരുവിധ കോംപ്രമൈസും ചെയ്യാത്ത രീതിയിലുള്ള നിർമ്മാണ രീതിയാണ് പിന്തുടർന്നിട്ടുള്ളത്.

രണ്ട് കുട്ടികളും അച്ഛനും അമ്മയും ഉൾപ്പെടുന്ന കുടുംബത്തിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും വീട്ടിനകത്ത് സജ്ജീകരിച്ച് നൽകിയിട്ടുണ്ട്.

ഒറ്റ നിലയിൽ നിർമ്മിച്ചിട്ടുള്ള വീടിന് മൂന്ന് ബെഡ്റൂമുകളാണ് നൽകിയിട്ടുള്ളത്. അതോടൊപ്പം ഒരു പ്രത്യേക ബിൽട്ട് അപ്പ് ഏരിയ കൂടി സജ്ജീകരിച്ച് നൽകിയിട്ടുണ്ട്.

പുഴയോട് ചേർന്ന് നിൽക്കുന്ന വീട് ആയതു കൊണ്ട് തന്നെ മഴക്കാലത്ത് വീട്ടിലേക്ക് വെള്ളം കയറാത്ത രീതിയിലാണ് വീടിന്റെ നിർമ്മാണ രീതി നടത്തിയിട്ടുള്ളത്.

മുൻവശത്തായി എലിവേഷൻ കൃത്യമായി ഡിസൈൻ ചെയ്ത് വെള്ളം ഒലിച്ചു പോകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

വീടിന്റെ പ്രധാന ആകർഷണതകൾ

വൃത്താകൃതിയിലുള്ള ജനാലകൾ, വിശാലമായ വീടിന്റെ ഉൾ ഭാഗം, സ്റ്റെയർ കേസിന്റെ ആകൃതി എന്നിവയിലെല്ലാം വലിയ വ്യത്യാസങ്ങളാണ് കൊണ്ടു വന്നിട്ടുള്ളത്.

സ്റ്റെയർ കേയ്സിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഡൈനിങ് ഏരിയ ആയി ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ടേബിൾ ചെയറുകൾ എന്നിവ സജ്ജീകരിച്ച് നൽകിയിട്ടുണ്ട്. ഇവിടെ ഒരു ഓപ്പൺ കോർട്ടിയാട് രീതിയാണ് നൽകിയിട്ടുള്ളത്.

അതുകൊണ്ടു തന്നെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഒരു ഫീലാണ് ഈ വീട്ടിൽ താമസിക്കുന്നവർക്ക് ലഭിക്കുക.

വീട്ടിനകത്ത് ഉപയോഗപ്പെടുത്തിയിട്ടുള്ള ഫ്ളോറിങ് മെറ്റീരിയൽ ഫർണിച്ചറുകൾ എന്നിവയിലെല്ലാം ഇൻബിൽട്ട് രീതി ഉപയോഗപ്പെടുത്തിയാണ് നിർമ്മിച്ച് നൽകിയിട്ടുള്ളത്.

വ്യത്യസ്ത ജ്യാമിതീയ ആകൃതികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ച വീട്ടിൽ നൽകിയിട്ടുള്ള സ്ലാബ് സ്ലോപ്പുകൾ ചൂടിനെയും മഴയെയും ഒരേ രീതിയിൽ പ്രതിരോധിക്കാവുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.

വീട്ടുകാരുടെ ഇഷ്ടപ്രകാരം വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ, സ്‌റ്റെയർ കേസ്,വാൾ ഡെക്കർ എന്നിവയെല്ലാം കസ്റ്റമൈസ് ചെയ്ത് നൽകിയിരിക്കുന്നു.

വീടിന്റെ നിർമ്മാണത്തിനായി പൊറോതേരം, ജാളി ബ്രിക്കുകൾ ഉപയോഗപ്പെടുത്തിയത് പ്രകൃതിയോട് ഇണങ്ങിയ ഒരു ഫീൽ കൊണ്ടു വരാൻ സഹായിക്കുന്നു. വീട്ടിനകത്തെ വായു സഞ്ചാരം ഉറപ്പു വരുത്തനായി ക്രോസ് വെന്റിലേഷൻ രീതിയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

അതോടൊപ്പം സ്റ്റാക്ക് ഇഫക്ട് കൂടി അപ്ലൈ ചെയ്തതോടെ പ്രകൃതിദത്ത വെളിച്ചവും വീട്ടിനകത്ത് ഉറപ്പു വരുത്താൻ സാധിക്കുന്നു.

ഇൻബിൽട്ട് ആയി വാർഡ്രോബുകൾ നൽകിയതു കൊണ്ട് തന്നെ സ്പേസ് നല്ല രീതിയിൽ യൂട്ടിലൈസ് ചെയ്യാനായി സാധിക്കും.

മഴയും വെയിലും ഒരേ രീതിയിൽ വീടിന്റെ അനുഗ്രഹമായി മാറിയിട്ടുള്ള ഈയൊരു വീടിന്റെ ലീഡ് ആർക്കിടെക്ട് ഷമ്മി എ ഷരീഫ് എന്ന വ്യക്തിയാണ്.

തൃശ്ശൂരിലെ ബാനിയൻട്രീ ഹൗസിന്റെ പ്രത്യേകതകൾ ഇവിടെ അവസാനിക്കുന്നില്ല.

Architects: Tales of Design studio

Architect: Shammi A Shareef

Area: 2000 sqft

Image courtesy: Social media