ഇന്റീരിയറിൽ വ്യത്യസ്തത കൊണ്ടു വരാം.

ഇന്റീരിയറിൽ വ്യത്യസ്തത കൊണ്ടു വരാം.എല്ലാവർക്കും തങ്ങളുടെ വീടിന്റെ ഇന്റീരിയർ മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായി കാണണം എന്നുള്ളത് വലിയ ആഗ്രഹമായിരിക്കും.

അതിനായി മികച്ച ഇന്റീരിയർ ഡിസൈനിങ് കമ്പനികളെ തിരഞ്ഞെടുക്കുകയും അവർ പറയുന്ന അത്രയും പണം ചിലവഴിച്ച് ആഡംബരം നിറയ്ക്കുകയും ചെയ്യും.

സത്യത്തിൽ തങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെയാണോ അവർ ചെയ്തു നൽകുന്നത് എന്നത് പണി പൂർത്തിയാകുമ്പോൾ മാത്രമാണ് പലരും ചിന്തിക്കുന്നത്.

മിക്ക ഇന്റീരിയർ ഡിസൈനിങ് കമ്പനികൾക്കും കോമണായ ചില ഡിസൈനുകൾ ഉണ്ടായിരിക്കും.

അതിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തി നിങ്ങളുടെ മനസ് മാറ്റിയെടുക്കുക മാത്രമാണ് അവർ ചെയ്യുന്നത്.

ചെറിയ രീതിയിൽ എങ്കിലും സ്വന്തമായി ആശയങ്ങൾ ഉള്ളവർക്ക് വീടിന്റെ ഇന്റീരിയറിൽ സ്വന്തമായി തന്നെ ഒരു ഡിസൈൻ പരീക്ഷണം നടത്തി നോക്കാവുന്നതാണ്. അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഇന്റീരിയറിൽ വ്യത്യസ്തത കൊണ്ടു വരാം, പരീക്ഷിക്കാവുന്ന കാര്യങ്ങൾ.

വീട്ടിലേക്ക് വരുന്ന അതിഥികളെ സ്വീകരിക്കുന്ന ഇടമായ ലിവിങ് ഏരിയയിൽ വളരെ മിനിമൽ ആയ ഡിസൈൻ രീതി തിരഞ്ഞെടുക്കാം. ലളിതമായ ശൈലിയിൽ തടിയിൽ നിർമ്മിച്ച ഒരു വലിയ സോഫ അവിടെ സജ്ജീകരിച്ച് നൽകാം.

വാൾ ടൈലിൽ ഒരു വ്യത്യസ്തത കൊണ്ടു വരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിക്ടോറിയൽ ശൈലിയിൽ ടൈലുകൾ ഫർണിച്ചറുകൾ എന്നിവ നൽകാം.

വൈറ്റ് നിറത്തിലുള്ള ഒരു വിന്റേജ് സ്റ്റൈൽ ചെയർ കൂടി കോർണറിൽ ആയി സജ്ജീകരിച്ച് നൽകിയാൽ ഇരിക്കാനുള്ള ഇടം വിശാലമായി തന്നെ കിടക്കും.

ഡൈനിങ് ടേബിൾ അറേഞ്ച് ചെയ്ത് നൽകുമ്പോൾ സ്ഥലം ലാഭിക്കാനായി ഒരു വശത്ത് മാത്രം ചെയറുകളും മറുവശത്ത് ബെഞ്ചും നൽകുന്ന രീതി ഉപയോഗപ്പെടുത്താവുന്നതാണ്.

ഇങ്ങിനെ ചെയ്യുന്നത് വഴി ഒരു മോഡേൺ ലുക്കും ഡൈനിങ് ഏരിയക്ക് ലഭിക്കും.

ഡൈനിങ് ഏരിയ കൂടുതൽ ശ്രദ്ധയാകർഷിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് ഒരു അലങ്കാര വിളക്ക് റൂഫിൽ നൽകാവുന്നതാണ്. ഡൈനിങ് ടേബിളിന് നടുക്ക് ഭാഗത്ത് ഇൻഡോർ പ്ലാന്റ് അല്ലെങ്കിൽ കാൻഡിൽ ഹോൾഡർ നൽകി കൂടുതൽ ഭംഗിയാക്കാം.

ഡൈനിങ് ഏരിയയോട് ചേർന്ന് തന്നെ ഒരു പാർട്ടീഷൻ നൽകി വാളിൽ ക്ലാഡിങ് വർക്ക് ചെയ്ത് വാഷ് ഏരിയ സെറ്റ് ചെയ്യാം.

കിച്ചൻ, ബെഡ്റൂം എന്നിവ ഒരുക്കുമ്പോൾ

വീടിന്റെ എല്ലാ ഭാഗത്തും വെള്ള നിറത്തിലുള്ള തീമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത് എങ്കിൽ കൊളോണിയൽ ശൈലിയിലുള്ള കിച്ചൻ പരീക്ഷിക്കാവുന്നതാണ്.

അവയോടൊപ്പം യോജിച്ച് പോകുന്ന രീതിയിലുള്ള മൊറോക്കൻ ടൈലുകൾ വാളിൽ തിരഞ്ഞെടുത്തു നൽകാം.

വൃത്തിയാക്കാൻ ബുദ്ധിമുട്ടാകുമെന്ന് കരുതി വൈറ്റ് നിറം അടുക്കളയിൽ പരീക്ഷിക്കാതെ ഇരിക്കേണ്ട.

കാരണം വൃത്തിയാക്കാൻ എപ്പോഴും എളുപ്പം വൈറ്റ് നിറത്തിലുള്ള പ്രതലങ്ങളാണ്.നാനോ വൈറ്റ് മെറ്റീരിയൽ ഉപയോഗപ്പെടുത്തി കൗണ്ടർ ടോപ്പും ക്യാബിനറ്റുകൾക്ക് വെള്ള നിറവും നൽകാം.

ബെഡ്റൂമുകളുടെ കാര്യത്തിലും കൊളോണിയൽ ശൈലി തന്നെ പിന്തുടർന്ന് നോക്കാവുന്നതാണ്.കൂടുതൽ വലിപ്പത്തിൽ സ്റ്റോറേജ് ടൈപ്പ് ബെഡുകൾ, അതോടൊപ്പം തന്നെ ഒരു ചെറിയ ടേബിൾ എന്നിവ സജ്ജീകരിച്ചു നൽകാം.

ആവശ്യമെങ്കിൽ ഒരു ഡ്രസ്സിംഗ് ടേബിൾ കൂടി മാസ്റ്റർ ബെഡ്റൂമിൽ നൽകാവുന്നതാണ്. ബെഡ്റൂമിലെ വാർഡ്രോബുകൾക്ക് വ്യത്യസ്ത നിറങ്ങൾ പരീക്ഷിച്ച് നോക്കാവുന്നതാണ്.

ഒരുഭാഗത്തെ വാൾ മാത്രം ഹൈലൈറ്റ് ചെയ്യുന്നതിനായി പ്രത്യേക നിറങ്ങൾ ടെക്സ്ചർ വർക്കുകൾ,വാൾപേപ്പർ എന്നിവയിൽ ഏതെങ്കിലും ഉപയോഗപ്പെടുത്താം.

വീടിന്റെ ചെറിയ കോർണറുകളിലെല്ലാം ഇൻഡോർ പ്ലാന്റുകൾ തിരഞ്ഞെടുത്തു നൽകുക വഴി വീടിനകത്ത് അല്പം പച്ചപ്പും നിറയ്ക്കാം.

ഇന്റീരിയറിൽ വ്യത്യസ്തത കൊണ്ടു വരാം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക വഴി.