വീട് അലങ്കരിക്കാൻ ഫ്ലെയിംവയലറ്റ് പ്ലാന്റ്.

വീട് അലങ്കരിക്കാൻ ഫ്ലെയിംവയലറ്റ് പ്ലാന്റ്. വീട് അലങ്കരിക്കാനായി നാച്ചുറൽ വഴികൾ അന്വേഷിക്കുന്നവർക്ക് വീടിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു പ്ലാന്റ് ആണ് ഫ്ലയിം വയലറ്റ് അല്ലെങ്കിൽ എപീഷ്യ എന്ന പേരിൽ അറിയപ്പെടുന്ന പ്ലാന്റ്.

പച്ചയും ബ്രൗണും നിറഞ്ഞ ഇലകളിൽ ചുവന്ന പൂക്കൾ കാഴ്ചയിൽ നൽകുന്നത് ഒരു പ്രത്യേക ഭംഗിയാണ്. വീടിന്റെ ഇന്റീരിയറിൽ ആണ് ചെടി നൽകുന്നത് എങ്കിൽ നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന ജനാലയോട് ചേർന്ന് വേണം നൽകാൻ.

അതേസമയം വീടിനു പുറത്താണ് നൽകുന്നത് എങ്കിൽ ഇവ കൂടുതൽ വെളിച്ചം തട്ടുന്ന രീതിയിൽ നൽകാനും പാടില്ല. വീട് അലങ്കരിക്കാൻ ഫ്ളെയിം വയലറ്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വീട് അലങ്കരിക്കാൻ ഫ്ലെയിംവയലറ്റ് പ്ലാന്റ് തിരഞ്ഞെടുക്കുമ്പോൾ.

വീടിന് അകത്തും പുറത്തും വയ്ക്കാവുന്ന ചെടി എന്ന രീതിയിൽ ഫ്‌ളൈയിം വയലറ്റ് പ്ലാന്റ് തെരഞ്ഞെടുക്കുന്നവർ നിരവധിയാണ്. വീടിന്റെ ബാൽക്കണി, ലിവിങ് ഏരിയ എന്നിവിടങ്ങളിൽ ഒരു ഹാങ്ങിംഗ് പോട്ട് എന്ന രീതിയിൽ ചെടി തൂക്കിയിട്ടു നൽകാൻ സാധിക്കും.

സ്വാഭാവികമായ വെളിച്ചം അധികം ആവശ്യമില്ലാത്ത ചെടി ചട്ടിയിൽ കൂടുതൽ സൂര്യപ്രകാശം അടിച്ചു കഴിഞ്ഞാൽ പെട്ടെന്ന് കരിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്.

അതുകൊണ്ടു തന്നെ കൃത്രിമ വെളിച്ചം നൽകി ചെടി എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുകയും ചെയ്യും. ഇവ തന്നെ വ്യത്യസ്ത രീതികളിൽ ഉള്ളവ കാണാൻ സാധിക്കും.

ചട്ടിയുടെ എല്ലാ ഭാഗത്തും നിറഞ്ഞു നിൽക്കുന്ന രീതിയിലുള്ള ഒരു ചെടി ആയതുകൊണ്ട് തന്നെ ഇലകൾ നിറഞ്ഞു നിൽക്കുന്നത് തന്നെ കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്നു.

ശരിയായ രീതിയിൽ പരിപാലനം നൽകുകയാണെങ്കിൽ ഇവ ഒരു ചെറിയ ഇൻഡോർ അലങ്കാരമായി മാറുന്നു.ഇവയുടെ ശിഖരങ്ങൾ നിശ്ചിത ഇടവേളകളിൽ വെട്ടി വിടുന്നതാണ് നല്ലത്.

അതല്ലെങ്കിൽ ചെടി വളരെയധികം പടർന്ന് പന്തലിച്ച് കാഴ്ചയിൽ ഭംഗി ഇല്ലാതാക്കും.

പരിപാലിക്കേണ്ട രീതി.

വലിയ രീതിയിൽ പരിപാലനം നൽകേണ്ടതില്ല എങ്കിലും അത്യാവശ്യം വെള്ളം വെളിച്ചം എന്നിവ ചെടിക്ക് ഉറപ്പു വരുത്താനായി ശ്രദ്ധിക്കണം.

മറ്റു ചെടികൾക്ക് നൽകുന്നതു പോലെ ഇടയ്ക്കിടയ്ക്ക് വളമിട്ടു നൽകേണ്ട ആവശ്യം വരുന്നില്ല.

പോട്ടി നകത്ത് ചെടി നടുന്നതിന് മുൻപായി ചാണകപ്പൊടി, ഗാർഡൻ സോയിൽ, കമ്പോസ്റ്റ് എന്നിവ മിക്സ് ചെയ്ത് വേണം നിറയ്ക്കാൻ.

ഇവയിൽ വിരിയുന്ന പൂക്കൾ കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്നു.

വെള്ളത്തിന്റെ അളവും പ്രകാശവും കൃത്യമായ രീതിയിൽ മൈന്റൈൻ ചെയ്യുക എന്നതാണ് ചെടി പരിപാലിക്കുന്നതിന് ആവശ്യമായ പ്രധാന കാര്യം.

കാഴ്ചയിൽ ഭംഗിയും അതേസമയം വളരെ കുറഞ്ഞ പരിപാലനവും ആവശ്യമുള്ളയും ഫ്ലയിം വയലറ്റ് പൂക്കൾ ഏവരെയും പെട്ടെന്ന് ശ്രദ്ധ ആകർഷിക്കും.

മാത്രമല്ല ഇൻഡോർ പ്ലാന്റ് എന്ന രീതിയിലും എക്സ്റ്റീരിയർ പ്ലാന്റ് എന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നത് കൊണ്ട് തന്നെ ചെടി പ്രത്യേകമായി തിരഞ്ഞെടുത്ത വാങ്ങേണ്ട ആവശ്യവും വരുന്നില്ല.

വ്യത്യസ്ത വിഭാഗങ്ങളായി കാണപ്പെടുന്ന ഈ ഒരു ചെടി നമ്മുടെ നാട്ടിൽ സുലഭമാണ്.

എന്നാൽ ആർക്കും ഒരു ഇന്റീരിയർ പ്ലാന്റ് എന്ന രീതിയിൽ അവ ഉപയോഗപ്പെടുത്താൻ സാധിക്കും എന്ന കാര്യം അറിയില്ല.

പൂക്കളില്ലാതെ ഇലകൾ മാത്രമായി തിങ്ങി നിറഞ്ഞു നിൽക്കുന്ന ചെടി മറ്റുള്ളവരുടെ ശ്രദ്ധ പെട്ടെന്ന് പിടിച്ചു പറ്റുകയും ചെയ്യും.

വീട് അലങ്കരിക്കാൻ ഫ്ലെയിംവയലറ്റ് പ്ലാന്റ് തിരഞ്ഞെടുക്കുന്നതിനു മുൻപായി ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.