വീട് നിർമ്മാണത്തില്‍ ചിലവ് കുറക്കാന്‍.കേൾക്കുമ്പോൾ എളുപ്പമായി തോന്നുമെങ്കിലും വീട് നിർമ്മാണം ലാഭകരമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

പ്രത്യേകിച്ച് നിർമാണ സാമഗ്രികളുടെ വില ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വളരെയധികം ശ്രദ്ധയോടു കൂടി വേണം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ വീട് നിർമ്മാണം ലാഭകരമാക്കാനായി സാധിക്കും. അതിന് ആവശ്യമായ കാര്യങ്ങളെ പറ്റി മനസിലാക്കാം.

വീട് നിർമ്മാണത്തില്‍ ചിലവ് കുറക്കാന്‍.

വീട് നിർമ്മാണത്തിന് ആവശ്യമായ പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ ചതുപ്പുനിലങ്ങൾ വെള്ളക്കെട്ടുകൾ എന്നിവ പരമാവധി ഒഴിവാക്കാനായി ശ്രദ്ധിക്കുക.

ഇത്തരം സ്ഥലങ്ങളിൽ ആണ് വീട് നിർമ്മിക്കുന്നത് എങ്കിൽ നിർമ്മാണ ചിലവ് കൂടുമെന്ന് കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

തറ നിർമ്മാണരീതി തന്നെ ഇത്തരം ഭാഗങ്ങളിൽ വ്യത്യസ്ത രീതിയിൽ വേണം നൽകാൻ. ചിലവ് കൂടുതൽ ആവശ്യമായി വരുന്ന പൈൽ ഫൗണ്ടേഷൻ പോലുള്ള കാര്യങ്ങൾ ചതുപ്പുനിലങ്ങളിൽ നൽകിയാൽ മാത്രമാണ് അടിത്തറക്ക് ഉറപ്പ് ലഭിക്കുകയുള്ളൂ.

തിരഞ്ഞെടുക്കുന്ന പ്ലോട്ടിന് അനുസൃതമായ രീതിയിൽ വേണം വീടിന്റെ ആകൃതി, നിർമ്മാണ രീതി എന്നിവ തിരഞ്ഞെടുക്കാൻ.

വീട് നിർമ്മിക്കുന്നതിന് മുൻപായി ആവശ്യങ്ങളും ആവശ്യമില്ലാത്തതുമായ കാര്യങ്ങൾ തരം തിരിച്ച് വീട്ടുകാരോട് അഭിപ്രായം ചോദിക്കാവുന്നതാണ്.

ഇവയിൽ ഒഴിച്ചു കൂടാനാ വാത്ത കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്ലാൻ വരയ്ക്കുന്നതാണ് എപ്പോഴും നല്ലത്.

വീട് നിർമ്മാണം തുടങ്ങുന്നതിന് മുൻപായി തന്നെ അപ്പർഏരിയ എടുക്കുന്നുണ്ടോ എന്ന കാര്യം തീരുമാനിക്കണം.

അങ്ങിനെ നിർമ്മിച്ച് നൽകുന്നുണ്ടെങ്കിൽ പിന്നീട് പണി മാറ്റി വയ്ക്കാതെ പറ്റുമെങ്കിൽ ഒറ്റ പണിയിൽ തന്നെ തീർക്കാൻ നോക്കാം.

കൃത്യമായ പ്ലാനിങ് ആവശ്യമാണ്

നിർമ്മാണ പ്രവർത്തികൾ തുടങ്ങുന്നതിനു മുൻപായി കൃത്യമായ പ്ലാനിങ് ഇല്ലെങ്കിൽ പിന്നീട് കാര്യങ്ങൾ മുന്നോട്ട് പോകുമ്പോൾ പല രീതിയിലുള്ള ആശങ്കകൾക്കും വഴി വെച്ചേക്കാം.

എത്ര ബഡ്ജറ്റിൽ എന്തെല്ലാം സൗകര്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള വീടാണ് മനസ്സിൽ ഉദ്ദേശിക്കുന്നത് എന്ന കാര്യം ആദ്യം തന്നെ ആർക്കിടെക്റ്റിനോട് പറയാവുന്നതാണ്. വീടിനോട് ചേർന്ന് നൽകേണ്ട ഗേറ്റ്, മുറ്റം, കിണർ എന്നിവയെപ്പറ്റിയും പ്ലാനിൽ ഉൾപ്പെടുത്തുന്നത് ബഡ്ജറ്റ് ഒതുക്കി ചെയ്യുന്നതിന് ഗുണം ചെയ്യും.

വീട് നിർമ്മാണം ലേബർ കോൺട്രാക്ട് രീതിയിലാണ് നൽകുന്നത് എങ്കിൽ സാധനങ്ങൾ പർച്ചേസ് ചെയ്യുന്നതിന് ഇടനിലക്കാരെ ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. നിർമ്മാണ പ്രവർത്തികൾക്ക് ആവശ്യമായ വസ്തുക്കൾ മറ്റ് സ്ഥലങ്ങളിൽ പോയി വാങ്ങുന്നതിനേക്കാൾ നല്ലത് സ്വന്തം പ്രദേശത്ത് നിന്ന് ലഭിക്കുമെങ്കിൽ അത് തിരഞ്ഞെടുക്കുന്നതാണ്.

മിക്കപ്പോഴും പുറത്തു പോയി സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ട്രാൻസ്പോർട്ടേഷൻ ഉൾപ്പെടെ വലിയ ഒരു തുക ചിലവഴിക്കേണ്ടി വരും. നിർമ്മാണ പ്രവർത്തികൾക്കു വേണ്ടി അതേ മേഖലയിൽ പരിചയമുള്ള ആളുകളെ തന്നെ പണി ഏൽപ്പിച്ചു നൽകാൻ ശ്രദ്ധിക്കുക.

ഒരു കൃത്യമായ സമയത്തിനുള്ളിൽ വീടുപണി പൂർത്തിയാക്കി തരണമെന്ന് ബിൽഡറോട് അല്ലെങ്കിൽ കോൺട്രാക്റോട് ആവശ്യപ്പെടണം.

വീടിനായി വരച്ച പ്ലാനിൽ വായു,വെളിച്ചം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടില്ല എങ്കിൽ അവയ്ക്ക് പ്രാധാന്യം ലഭിക്കുന്ന രീതിയിൽ പ്ലാൻ റീ ഡിസൈൻ ചെയ്യാൻ ആവശ്യപ്പെടാവുന്നതാണ്.

ഇത്തരത്തിൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ തന്നെ വീട് നിർമാണത്തിൽ വലിയ രീതിയിലുള്ള ലാഭമുണ്ടാക്കാനായി സാധിക്കും.

എന്നാൽ തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ ക്വാളിറ്റിയിൽ ഒരു കാരണവശാലും കോംപ്രമൈസ് ചെയ്യാൻ പാടുള്ളതല്ല.

വീട് നിർമ്മാണത്തില്‍ ചിലവ് കുറക്കാന്‍ വഴികൾ മനസിലാക്കി ഇരുന്നാൽ അവ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും.