സ്റ്റെയർ കേസിന്റെ അടിഭാഗം അടിപൊളിയാക്കാം

നിങ്ങളുടെ വീട്ടിലെ സ്റ്റെയർ കേസിന്റെ താഴെയുള്ള സ്ഥലം വെറുതെ കിടക്കുകയാണോ ?സ്റ്റെയറിന് താഴെയുള്ള ഭാഗം ആകർഷണീയമാക്കാനുള്ള ഡിസൈൻ ഐഡിയകൾ ഇതാ

വീട് നിർമ്മിക്കുന്നതോ വീടിന്റെ വലിപ്പമോ ചെറുപ്പമോ അല്ല പ്രധാനകാര്യം അകത്തളത്തിൽ സ്ഥലം പാഴായി കിടക്കുന്നത്​ നല്ല കാഴ്​ചയുമല്ല . ഓരോ ഇഞ്ചും കഴിവതും ഉപയോഗിക്കാൻ കഴിയുന്ന ഏരിയയാക്കി മാറ്റു​േമ്പാഴാണ്​ വീട്​ പൂർണമാകുന്നതും അർത്ഥവത്താവുന്നതും.

വീടിന്റെ രൂപകൽപ്പന സ്റ്റേജിൽ തന്നെ നിങ്ങൾ കണ്ടെത്തുന്ന, നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡിസൈനറെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അകത്തളത്തിൽ വെറുതെ പാഴാക്കുന്നത് ഒഴിവാക്കുകയും ഉള്ള സ്ഥലം കൂടുതല്‍ മിഴിവുറ്റതാക്കുകയും ചെയ്യാം .

സ്വസ്ഥമായി ഇടപെഴകാനുള്ള സ്ഥലം ഒഴിച്ചുകൊണ്ടാകണം വീടകത്തെ മറ്റ്​ അലങ്കാരങ്ങൾ നിശ്ചയിക്കുവാൻ . സ്ഥലം പാഴാക്കാതെ ഒാരോ കോണും ഉപയോഗിക്കാന് നിങ്ങളുടേയും കുടുംബത്തെയും ഡിസൈനറുടെയും ചിന്ത അത്യാവശ്യം തന്നെയാണ്

മിക്ക അകത്തളങ്ങളിലും ഒഴിഞ്ഞ്​ കിടക്കുന്ന ഇടമാണ്​ സ്റ്റെയര്‍ കേസിന്‍്റെ താഴെയുള്ള ഭാഗം. ചില മോഡലുകളിലുള്ള സ്റ്റെയറുകളുടെ താഴെയുള്ള ഭാഗം ഒരു തരത്തിലും ഉപയോഗിക്കാൻ പറ്റാറില്ല .

ലിവിങ് സ്പേസിലാണ് ഗോവണിയെങ്കിൽ താഴെയുള്ള സ്പേസ് ഷോകേസായി മാറ്റിയെടുക്കാം ആൻറിക് വസ്തുക്കളും , സിറാമിക് ശ്രേണിയിൽ വരുന്ന അലങ്കാര വസ്തുക്കളോ നിരത്തി ലിവിങ് ഹാളിലെ കോണിക്ക് താഴെയുള്ള ഭാഗം ഭംഗിയാക്കാവുന്നതാണ് .

മറ്റു ചിലതിന്​ ഒാപ്പൺ സ്​പേസും ണ്ടാകില്ല. എന്നാൽ പരമ്പരാഗത ശൈലിയിലുള്ള ഗോവണികളുടെ അടിയിൽ വെറുതെ കിടക്കുന്ന ഒരിടമുണ്ട്​. 


സ്റ്റെയർ ലിവിങ്ങ്​ റൂമിലോ ഡൈനിങ്​ ഏരിയയിലോ ആണ്​ സാധാരണ വരാറുള്ളത്​. ഇൗ രണ്ടു സ്ഥലങ്ങളും നമ്മൾ കൂടുതലായി ഉപയോഗിക്കാറുള്ളതും ആകർഷണീയമായി ഒരുക്കിവെക്കാൻ ആഗ്രഹിക്കുന്നതുമായ ഇടങ്ങളാണ്​.

ഡിസൈനിങ്ങിൽ പുത്തൻ രീതികൾ പരീക്ഷാൽ ഇവിടം മുറിയുടെ ഫോക്കൽ പോയിൻറായി തന്നെ മാറ്റിയെടുക്കാം. 

ഡൈനിങ്ങ് ഹാളിലാണ് സ്റ്റെയർ എങ്കിൽ ഈ ഭാഗത്ത് ചെറിയ ക്രോക്കറി ഷെൽഫും ആഹാരം വിളമ്പാനുള്ളത് എടുത്തുവെക്കാനുള്ള കൗണ്ടറായും ഉപയോഗിക്കാവുന്നതാണ് .

ലിവിങ്​ സ്​പേസിലാണ്​ ഗോവണിയെങ്കിൽ താഴെയുള്ള സ്​പേസ്​ ഷോകേസായി മാറ്റിയെടുക്കാം. ആൻറിക്​ വസ്​തുക്കളോ,പ്രത്യേക ശ്രേണിയിൽ വരുന്ന അലങ്കാര വസ്​തുക്കളോ നിരത്തി ലിവിങ്ങി​െൻറ തീമിലേക്ക്​ ഉൾപ്പെടുത്തു​േമ്പാൾ ആയിടം മനോഹരമാകും. 

ഗോവണിക്കടിയിലെ സ്​പേസ്​ അക്വേറിയമാക്കി മാറ്റുന്നവരുമുണ്ട്​. കൂടാതെ മനോഹരമായ ലാൻറ്​ സ്​കേപ്പോ യാഡോ ഇവിടെ പരീക്ഷിക്കാം.

ഇനി ഇതൊന്നും സാധിച്ചില്ലെങ്കിൽ കൂടി ഒരു ചെറിയ ടേബിൾ സെറ്റ് ചെയ്ത് തുണികൾ അയൺ ചെയ്യാനുള്ള ഇടമായി നമുക്ക് ഈ ഭാഗം ഉപയോഗിക്കാം

പുസ്​തകങ്ങൾക്ക്​ വേണ്ടി ഇവിടം മാറ്റിയെടുക്കുന്നതും ആകർഷണീയമാവും. ഗോവണി കീഴിലെ ഉയരം കുറഞ്ഞ ഭാഗം ബുക്ക്​ ഷെൽഫായും ഉയരമുള്ള ഭാഗത്ത്​ ബാർ സ്​റ്റൂളോ ബീൻബാഗോ ഇട്ട്​ വായിക്കാനുള്ള ഇടമായും സജീകരിക്കാം. കമ്പ്യൂട്ടർ വെക്കാനുള്ള സ്​പേസായും ഇൗ ഭാഗം ഉപയോഗപ്പെടുത്താം

വീട്ടിൽ പഠിക്കുന്ന കുട്ടികളുണ്ടെങ്കിൽ അവരുടെ ഹോം വർക്ക്​ ടേബിളിൽ ഗോവണി ചുവട്ടിൽ ഒരുക്കിവെക്കാം. സംഗീതത്തിൽ താൽപര്യമുള്ളവരാണെങ്കിൽ സംഗീത ഉപകരണങ്ങളും വെക്കാനുള്ള സ്ഥലമൊരുക്കുകയും ചെയ്യാം.

കബോർഡുകൾ കൊടുത്ത്​ ഷൂ റാക്ക്​, ന്യൂസ്പേപ്പര്‍ സ്​റ്റോർ, യൂട്ടിലിറ്റി ഏരിയ എന്നിവയാക്കി ഉപയോഗിക്കുന്നതാണ്​ പതിവ്​. ചിലർ ഇസ്​തിരി ഇടാനുള്ള ടേബിളിൽ ഇവിടെ സജീകരിക്കാറുണ്ട്​. 

ചെറിയ വീടാണെങ്കിൽ ടി.വി സ്​പേസാക്കി മറ്റുന്ന​തും ഉചിതമാകും. ഉയരം കുറഞ്ഞ സോഫയോ കുഷ്യനോ ഇട്ട്​ ​കോസി നൂക്കായും കുട്ടികളുടെ കളിസ്ഥലമായി ഡിസൈൻ ചെയ്യുന്നതും മുറിക്ക്​ പുതുമ നൽകും. 

ഉൗണുമുറിയിലാണ്​ സ്റ്റെയർ എങ്കിൽ ഇൗ ഭാഗത്ത്​ കോക്കറി ഷെൽഫ്​ ഒരുക്കാം. വിളമ്പാനുള്ള ആഹാരങ്ങൾ എടുത്തുവെക്കാനുള്ള കൗണ്ടറാക്കുന്നതും ആകർഷണീയമായിരിക്കും.


മിക്ക ഡിസൈനർമാരും വാഷ്​ കൗണ്ടറിനുവേണ്ടിയാണ്​ ഇൗ ഭാഗം ഉപയോഗിക്കുന്നത്​. വാഷ് ഏരിയക്കു താഴെ ടവ്വലുകളും മറ്റ് അനുബന്ധ സാധനങ്ങളും സൂഷിക്കാന്‍ കാബിനറ്റ് നല്‍കാം.ഇത്തരത്തിൽ വീട്ടിലെ ഒാരോ ഇടവും സജീവമാകു​േമ്പാഴാണ്​ അകത്തളം ജീവസുറ്റതാകുന്നത്​.