മെയിൽ കോൺക്രീറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • തട്ടടിച്ചിട്ട പ്രതലം നന്നായി വൃത്തിയാക്കുക, ഇലകളോ,കമ്പി കെട്ടിയപ്പോൾ ഉള്ള കെട്ടു കമ്പി കഷ്ണമോ എന്ത് കണ്ടാലും പെറുക്കി കളയുക, ഒന്ന് നന്നായി വെള്ളം spray ചെയ്യുകയും ആവാം. കമ്പി കെട്ടിയതും മറ്റും ഒന്നുകൂടി ചെക്ക് ചെയ്യുക.
 • കോൺക്രീറ്റിന് തൊട്ടുമുമ്പ് Shutter level ചെക്ക് ചെയ്യുക.
 • Steel Shutter ആണെങ്കിൽ de-shuttering എളുപ്പമാക്കാൻ shuttering oil ഉപയോഗിക്കുക.
 • Drawing അനുസരിച്ചുള്ള എല്ലാ ഇലക്ട്രിക്കൽ & വാട്ടർ പൈപ്പുകൾ യഥാസ്ഥാനത്ത് ആണെന്ന് ഉറപ്പ് വരുത്തുക, ഫാനിനോ,പൂച്ചട്ടി തൂക്കാനോ,തൊട്ടിലോ,ഊഞ്ഞാലോ ഇടാനോ വേണ്ട ഹുക്ക്കൾ കൃത്യ സ്ഥലങ്ങളിൽ സ്ഥാപിക്കുക
 • മിനിമം രണ്ട് vibrator എങ്കിലും ഉണ്ടെന്ന് ഉറപ്പ് വരുത്തുക ഒന്ന് കറണ്ട് വഴിയും മറ്റേത് പെട്രോൾ വഴിയും ആയിക്കോട്ടെ കറൻറ് പോയാലും കാര്യം നടക്കും.
 • സിമെന്റ് തിരഞ്ഞെടുക്കുമ്പോൾ കോൺക്രീറ്റ് സ്പെഷ്യൽ സിമെന്റ് തന്നെ എടുക്കുക.Msant പൊടി കുറവുള്ളത് തന്നെ തിരഞ്ഞെടുക്കുക.കോൺക്രീറ്റിന് മുൻപ് മെറ്റൽ നന്നായി നനക്കുക
 • Mixer Machine തലേ ദിവസം തന്നെ കൊണ്ടു വരാൻ പറയുകയും അത് മര്യാദയ്ക്ക് വർക്ക് ചെയ്യുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.
 • കമ്പി കെട്ടിയത് Bar bending schedule (ഉണ്ടെങ്കിൽ) പ്രകാരം ആണെന്ന് ഉറപ്പ് വരുത്തുക, കവറിന് വേണ്ടി കവർ ബ്ളോക്ക് 20 mm ഉപയോഗിക്കുക, കവറിന് വേണ്ടി കരിങ്കൽ ചീളു വെക്കാതിരിക്കുക, അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോ ഇത് തെറ്റി പോകും.
 • തട്ടടിച്ചിരിക്കുന്നത് Water tight ആണെന്ന് ഉറപ്പ് വരുത്തുക
 • കോൺക്കീറ്റിന് ശുദ്ധമായ വെള്ളം ഉപയോഗിക്കുക നേരത്തെ store ചെയ്ത് വച്ചാൽ അത്രയും നല്ലത്, കിണറിലെ motor വല്ലതും break down ആയാലും പണി മുടങ്ങില്ല.
 • ടാർപ്പായ കരുതി വെക്കുക. മഴയെക്കാൾ ഗുരുതര പ്രശ്നം കനത്ത വെയിൽ ആണ്. വാർപ്പ് കഴിയുന്ന മുറക്ക് ടാർപ്പായ വിരിച്ചു വരുക
 • M20 കോൺക്രീറ്റാണ് പൊതുവേ, അത് കൊണ്ട് മിശ്രിതം 1:1.5:3 ആണെന്ന് ഉറപ്പ് വരുത്തുക, ഒരു ക്യുബിക് മീറ്റർ കോൺക്രീറ്റിന് വേണ്ട സിമൻറ് 8 bag അഥവാ 400 kg, ഒരു bag സിമൻറ് 1.226 ക്യുബിക്ക് അടിയാണെന്ന് അറിയുക, അതിന് അനുസരിച്ച് പണിക്കാര് കൊണ്ട് വരുന്ന കുട്ടയുടെ അളവ് മനസിലാക്കി ചെയ്യുക, water cement ratio 0.5 ആണ് അഭികാമ്യം അതായത് 200litr വെള്ളം (വെള്ളത്തിന്റെ അളവിലും മണലിന്റെ (പ്രത്യേകിച്ച് M Sand ആണെങ്കിൽ) അളവിലും Site Engineer ചില ഏറ്റ കുറച്ചിലുകൾ ചെയ്യേണ്ടി വരും,
 • Vibrator ഉപയോഗിക്കുമ്പോൾ ആവേശം കൂടരുത് over vibration segregation ഉണ്ടാക്കിയേക്കാം.
 • സ്ളാബിൻറെ കനം uniform ആകാൻ ശ്രദ്ധിക്കുക.
 • പതിനാല് ദിവസം എങ്കിലും നനയ്ക്കുക, നല്ല വെള്ളം ഉപയോഗിക്കുക. ഈർപ്പം നിലനിർത്താൻ ഏറ്റവും നല്ലത് പഴയ നമ്മുടെ ചണ ചാക്ക് പ്രയോഗമാണ്.
 • റൂമിന്റെ span 4.5 മീറ്ററിൽ കുറവാണെങ്കിൽ 10-ാം ദിവസവും അതിൽ കൂടുതൽ ആണെങ്കിൽ 14- -ാം ദിവസം മാത്രമെ തട്ട് അടിച്ചിരിക്കുന്നത് ഇളക്കാൻ പാടുള്ളു

content courtesy : fb group