SBR – സ്റ്റൈറൈൻ ബ്യൂട്ടഡീൻ റബ്ബർ എന്നതാണ് ഇതിന്റെ മുഴുവൻ പേർ… ബോണ്ടിങ് ഏജന്റ് എന്ന ആവിശ്യത്തിനാണ് കൂടുതൽ ആയും ഈ പ്രോഡക്റ്റ് ഉപയോഗിക്കുന്നത് എങ്കിലും ചില സമയം ആഡ്മിക്സ്‌ച്ചർ ആയും ചിലർ ഉപയോഗിക്കാറുണ്ട്…
കൺസ്ട്രക്ഷൻ മേഖലയിലാണ് എസ്ബിആർ ലാറ്റെക്സ് കൂടുതലായി ഉപയോഗിക്കുന്നത്.
- സിമൻറ് മോർട്ടാർ,
- സിമൻറ് സ്ലറി
- കോൺക്രീറ്റ്
എന്നിവയുടെ ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിന് ഇത് ഒരു മിശ്രിതമായി ഉപയോഗിക്കുന്നു.
സിമൻറ് മോർട്ടാറിൽ (പ്ലാസ്റ്ററിങ് മിക്സ് )
വീടിന്റെ /ബിൽഡിങ്ങിന്റെ ചുമർ /ടെറസ് തേപ്പ് (പ്ലാസ്റ്ററിംഗ് ) ചെയ്യുമ്പോൾ തേപ്പ് കോൺക്രീറ്റ്നോട് അല്ലങ്കിൽ ചുമരിനോട് നന്നായി ഒട്ടി പിടിക്കുവാൻ വേണ്ടി സിമെന്റിൽ ചേർക്കുന്ന ഒരു സൂപ്പർ ബോണ്ടിംഗ് ഏജന്റ് ആണ് SBR ലാറ്റക്സ് .
സിമൻറ് മിക്സിൽ ഉപയോഗിക്കുമ്പോൾ ഇത് ഒരു മിശ്രിതമായി പ്രവർത്തിക്കുകയും സിമന്റ് മോർട്ടറിന്റെ ചില പോരായ്മകൾ പരിഹരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു, അതായത്, സൂര്യ പ്രകാശം അടിക്കുമ്പോൾ പ്ലാസ്റ്റർ ചെയ്ത ഭാഗം ചൂട് കൊണ്ട് വികസിക്കുമ്പോൾ അവിടെ ക്രാക്ക് വരുവാൻ സാധ്യത വളരെ കൂടുന്നു… എന്നാൽ ആ മിക്സിൽ SBR ലേറ്റക്സ് കൂടി മിക്സ് ചെയ്തിട്ടുണ്ടങ്കിൽ അവയ്ക്ക്
സങ്കോച ഇഫക്റ്റുകൾ മൂലം ഉണ്ടാകുന്ന ക്രാക്ക് ഒരു പരിധി വരെ ഉണ്ടാകാതെ SBR ലാറ്റക്സ് പ്രവർത്തിക്കുന്നു. അത് പോലെ പ്ലാസ്റ്റർ ചെയ്യുന്ന ഭാഗത്ത് ഫൈബർ മേഷ് ഉപയോഗിക്കുകയാണെങ്കിൽ ക്രാക്ക് വരുന്നതിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ നമുക്ക് കഴിയും …
കൂടാതെ സിമെന്റ് മിക്സ്സിന്റെ ഫ്ലെക്സ്ചറൽ / ടെൻസൈൽ ശക്തി SBR ലാറ്റക്സ് ഉപയോഗിക്കുമ്പോൾ ഒരുപാട് വർദ്ധിക്കുവാൻ സഹായിക്കുന്നു.
50 kg വരുന്ന ഒരു ബാഗ് സിമന്റിന് 5 മുതൽ 9 ലിറ്റർ SBR latex വേണം എന്നാണ് Fosroc കമ്പനിയുടെ Data ഷീറ്റ് പ്രകാരം പറയുന്നത്..
സിമൻറ് സ്ലറിയിൽ (സിമന്റ് വെള്ളം പോലെ ലൂസ് ആയ അവസ്ഥ )
സിമൻറ് സ്ലറിയോടൊപ്പം ഉപയോഗിക്കുമ്പോൾ ഇത് ഒരു ബോണ്ടിംഗ് ഏജന്റായി പ്രവർത്തിക്കുന്നു.
ഇനിപ്പറയുന്ന സ്ഥലങ്ങളിൽ ഇത് ഉപയോഗിക്കുവാൻ കഴിയും,
വാട്ടർപ്രൂഫിംഗ് തയ്യാറെടുപ്പുകൾക്കായി ബോർ പാക്കിംഗ്, വി-ഗ്രോവ് പാക്കിംഗ് ചെയ്യുമ്പോൾ.
സിമന്റിറ്റസ് പ്രഷർ ഗ്രൗട്ടിംഗിനായി
കോൺക്രീറ്റിൽ:
ഇത് കോൺക്രീറ്റിനൊപ്പം ഉപയോഗിക്കുമ്പോൾ കോൺക്രീറ്റിന്റെ താഴെ പറയുന്ന സവിശേഷതകൾ മെച്ചപ്പെടുന്നു ..
ഒട്ടിപിടിക്കുവാനുള്ള കഴിവ് (Adhesion )
ഫ്ലെക്സറൽ ശക്തി (Flexural strength )
ജല പ്രതിരോധം (Water resistance )
എസ്‌ബിആർ ലാറ്റെക്സ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ പറയാം
- എസ്‌ബിആർ ലാറ്റെക്സിനെ വാട്ടർപ്രൂഫിംഗ് ലെയർ / വാട്ടർപ്രൂഫിംഗ് കെമിക്കൽ ആയി കണക്കാക്കുവാൻ കഴിയില്ല . വാട്ടർപ്രൂഫിംഗ് നടക്കുന്ന സ്ഥലങ്ങളിൽ എസ്‌ബിആർ ലാറ്റെക്സ് പ്രധാനമായും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് വാട്ടർപ്രൂഫിംഗ് ലെയറല്ല. വാട്ടർപ്രൂഫിംഗിന്റെ അല്ലെങ്കിൽ വാട്ടർപ്രൂഫിംഗിന്റെ സംരക്ഷണ പാളി മെച്ചപ്പെടുത്തുന്നതിനോ ഒരു ബോണ്ടിംഗ് ഏജന്റായോ മാത്രമെ SBR ലേറ്റക്സ് ഉപയോഗിക്കുവാൻ കഴിയു… എസ്‌ബിആർ ലാറ്റെക്സിനെ ഒരു വാട്ടർപ്രൂഫിംഗ് ലെയറായി കണക്കാക്കാനാവില്ല.
- കമ്പനി പറയുന്ന തരത്തിൽ ഡോസ് നോക്കി ഉപയോഗിച്ചാൽ മാത്രമെ ഈ പ്രോഡക്റ്റ് ഉപയോഗിക്കുന്നതിൽ എന്തങ്കിലും ഗുണം നമുക്ക് ലഭിക്കുകയുള്ളൂ… പല നിർമ്മാണ കമ്പനികളും ഈ ഉൽപ്പന്നം നിർമ്മിക്കുകയും വിവിധ ആപ്ലിക്കേഷനുകൾക്കായി ഉപദേശിച്ച വ്യത്യസ്ത മിക്സ് അനുപാതങ്ങളുണ്ട്. അതിനാൽ സ്‌പെസിഫിക്കേഷൻ ഷീറ്റിന്റെ (Data sheet) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്.
content courtesy :fb group