കോൺക്രീറ്റ് വാട്ടർ പ്രൂഫിങ് – ഇന്റഗ്രൽ വാട്ടർപ്രൂഫ്റിംഗ് / കോൺക്രീറ്റ് അഡ്മിക്സ്ച്ചർ – കൂടുതൽ അറിയാം

കോൺക്രീറ്റിൽ വെള്ളത്തിന്റെ അംശം കൂടുംതോറും (വാട്ടർ /സിമന്റ്‌ റേഷിയോ ) കോൺക്രീറ്റിന്റെ ക്വാളിറ്റി കുറഞ്ഞു ബിൽഡിങ്ങിന് ബലക്ഷയം, ക്രാക്ക് വരുവാൻ ഉള്ള ചാൻസുകൾ കൂടുന്നു …
സാദാരണ നമ്മൾ ഉപയോഗിക്കുന്ന M20 മിക്സിനു മാന്വൽ ആയി മിക്സ്‌ ചെയ്യുകയാണങ്കിൽ ഒരു bag സിമന്റിന് 25 മുതൽ 30 ലിറ്റർ വെള്ളം വേണം എന്നാണ്…

ഇനി വെള്ളം കുറച്ചു 25 ലിറ്റർ എന്നത് 20 ലിറ്റർ ( 20% കുറവ് ) ആക്കിയാലോ
വർക്ക്‌ബിലിറ്റി ഇല്ലാതെ കോൺക്രീറ്റ് ഹാർഡ് ആയി ഹണികൂമ്പ് പോലത്തെ ഡാമേജ്കൾ കോൺക്രീറ്റ്നു ഉണ്ടാകും…ഇവിടെയാണ് നമ്മുടെ ആഡ്മിക്സ്ച്ചർ ഉപയോഗിക്കുവാൻ കഴിയുക.

20 ലിറ്റർ വെള്ളം ഒരു bag സിമന്റിന് ഉപയോഗിക്കുകയും 200 ml ആഡ്മിക്സ്ച്ചർ അതിലേക്ക് ഒഴിക്കുകയും ചെയ്യുമ്പോൾ കോൺക്രീറ്റ് ഹാർഡ് ആകാതെ വർക്ക്‌ബിലിറ്റി കിട്ടുകയും എന്നാൽ ക്വാളിറ്റി കൂടുകയും ചെയ്യുന്നു…ഇനി 20% കൂടുതൽ വെള്ളം കുറക്കണം എന്നുണ്ടങ്കിൽ ബ്രാൻഡഡ് കമ്പനികളുടെ സൂപ്പർ പ്ലാസ്റ്റിസൈസർ എന്ന പ്രോഡക്റ്റ് ഉപയോഗിച്ചാൽ മതി.

മറ്റു ഗുണങ്ങൾ

Corrosion Resistant

അത് പോലെ fosroc എന്ന UK കമ്പനിയുടെ കോൺപ്ലാസ്റ്റ് WL എക്സ്ട്രാ എന്ന ആഡ്മിക്സ്ച്ചർ ആണ് ഉപയോഗിക്കുന്നത് എങ്കിൽ മറ്റു കമ്പനികൾക്കില്ലാത്ത കോൺക്രീറ്റ്നുള്ളിലെ കമ്പികൾ തുരുമ്പ് പിടിക്കാതെയും (Corrosion resistant ) പ്രൊട്ടക്ഷൻ ചെയ്യുന്നു…

Cohesive Mix

കോൺക്രീറ്റ് നന്നായി ഒഴുകി എല്ലായിടത്തും എത്തി സ്റ്റീലിനോട് ഒട്ടിപിടിക്കുവാൻ ആഡ്മിക്സ്ച്ചർ സഹായിക്കുന്നു.

High Strength

ആഡ്മിക്സ്ച്ചർ ഉപയോഗിക്കുമ്പോൾ അത് സിമെന്റിനെ വികടിച്ചു ഹൈഡ്രഷൻ കൂട്ടുന്നു… തന്മൂലം കോൺക്രീറ്റ് സ്ട്രൻക്ത് കൂടുന്നു…

Increase of Concrete durability

ആഡ്മിക്സ്ച്ചർ ഉപയോഗിക്കുമ്പോൾ കോൺക്രീറ്റ് സ്ട്രക്ക്ച്ചറിന്റെ ലൈഫ് കൂട്ടുവാൻ സഹായിക്കുന്നു…

ഇവിടെയും നമ്മുക്ക് വിചാരിച്ച റിസൾട്ട്‌ കിട്ടണം എന്നുണ്ടങ്കിൽ കമ്പനി പറഞ്ഞതു പോലെ DATA ഷീറ്റ് നോക്കി പ്രോഡക്റ്റ് മിക്സ്‌ ചെയ്യണം…

content courtesy : fb group