ആസ്ട്രേലിയയിൽ ഉള്ള GFRG Building System കണ്ടുപിടിച്ച, ചെറിയ സമയം കൊണ്ട് വലിയതോതിൽ ഉള്ള നിർമ്മാണപ്രവർത്തനങ്ങൾ നടത്താനായി സഹായിക്കുന്ന റെഡിമെയ്ഡ് നിർമ്മാണ പാനലുകളാണ് ആണ് GFRG എന്ന് പറയുന്നത്. വേഗത്തിലുള്ള നിർമ്മാണം സാധ്യമാക്കുന്ന അതുകൊണ്ടുതന്നെ ഇതിന് Rapid wall എന്നും പേരുണ്ട്.

വീടിൻറെ ചുവരുകൾ ആയി പ്രധാനമായി ഉപയോഗിക്കുന്ന ഇവയ്ക്ക് വലിയ രീതിയിലുള്ള ആഘാതങ്ങൾ താങ്ങാനുള്ള ശേഷി ഉണ്ട്. ഭൂചലനത്തിന്റെയും കൊടുങ്കാറ്റിന്റെയും പോലും. കെട്ടിടത്തിന്റെ ചുവരുകൾ ഉണ്ടാക്കാൻ മാത്രമല്ല, അതേപോലെ മേൽക്കൂര ഉണ്ടാക്കാനും, തറകൾ നിർമിക്കാനും സൺഷേഡുകൾ നിർമ്മിക്കാനും എന്തിന് ചുറ്റുമതിൽ നിർമ്മിക്കാൻ വരെ ഉപയോഗിക്കാവുന്നതാണ്.

കേരളത്തിൽ ഇവ ഉണ്ടാകുന്നത്

F.A.C.T യുടെ സിസ്റ്റർ കൺസേൺ ആയ F.R.B.L ആണ്.

GFRG

12m  നീളത്തിൽ, 3m വീതിയിൽ, 5 inch  കനത്തിലുള്ള ഷീറ്റ് ആയിട്ടാണ് ഇത് ഇവിടെ നിർമ്മിച്ചെടുക്കുന്നത്. 

ജിപ്സത്തിൽ slycon ബേസ്ഡ് പോളിമർ കൂട്ടിച്ചേർത്തു അത് ഗ്ലാസ് ഫൈബർ കൊണ്ട് reinforce ചെയ്തു ഉണ്ടാക്കിയെടുക്കുന്ന പ്രോഡക്റ്റ് ആണ് GFRG.

ഈ sheet-ൽ ഏകദേശം 48-ഓളം cavities ഉണ്ടാവും. ഈ cavities-ൻറെ അകത്ത് കോൺക്രീറ്റ് ഫില്ല് ചെയ്തു കൊണ്ട് വർക്കിംഗ് സമയത്ത് നമുക്ക് വീണ്ടും വീണ്ടും reinforce ചെയ്യാവുന്നതാണ്. 

കസ്റ്റമറുടെ ആവശ്യമനുസരിച്ച് sheet ഫാക്ടറിയിൽ വെച്ച് തന്നെ കട്ട് ചെയ്തു കൊടുക്കുന്നതാണ് ഈ പ്രോഡക്റ്റിന്റെ രീതി.

എന്നാൽ വീടിൻറെ പണിയുടെ സമയത്ത് ക്രെയിൻ ഉപയോഗിച്ച് മാത്രമേ ഈ  ഷീറ്റുകൾ കറക്റ്റ് സ്ഥലത്ത് പ്ലേസ് ചെയ്യാൻ പറ്റുകയുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. 

Sheet-ലെ cavities-ൻറെ അകത്ത് കോൺക്രീറ്റ് ഫില്ല് ചെയ്തു കൊണ്ട് വർക്കിംഗ് സമയത്ത് നമുക്ക് വീണ്ടും വീണ്ടും reinforcement ചെയ്യാവുന്നതാണെന്ന് നേരത്തെ പറഞ്ഞല്ലോ. ഇതുകൊണ്ടുതന്നെ ഈ ഷീറ്റ് ഉപയോഗിച്ച് ചെയ്യുന്ന ഭിത്തിയും നല്ല ബലമുള്ളതായിരിക്കും.

ചിലവ്

GFRG sheet ഉപയോഗിച്ചുള്ള നിർമ്മാണത്തിന് ചിലവ് താരതമ്യേന കുറവായിരിക്കും. 

ഇത് ഉപയോഗിച്ച് വീട് പണിയുമ്പോൾ എല്ലാ പണിയും പൂർത്തീകരിച്ചു കഴിഞ്ഞു 

സ്ക്വയർഫീറ്റിന് ഏകദേശം 1700/- രൂപയാകും. 

പ്രത്യേക ഗുണങ്ങൾ

കാർപ്പെറ്റ് ഏരിയ കൂടുതൽ കിട്ടും എന്നുള്ളതാണ് ഈ sheet ഉപയോഗിച്ച് ചെയ്യുന്ന ബിൽഡിങ്ങിൻറെ പ്രത്യേകതയാണ്. 

അതുപോലെ ഈ ഷീറ്റ് ഉപയോഗിച്ച് ചെയ്യുന്ന വീടുകളുടെ അകത്ത്  ഒരു കൂളിംഗ് എഫക്ട് ഉണ്ടാകും.