വീട് ആകുമ്പോൾ മനോഹരമായിരിക്കണം വീട്ന്റെ പുറമോ, അകമോ എന്നുള്ളതല്ല മുഴുവനും വളരെ മനോഹരമായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട് .അതുകൊണ്ട് തന്നെ പുതിയ വീട് നിർമ്മിക്കുമ്പോഴോ അല്ലെങ്കിൽ നിലവിലുള്ളത് പുതുക്കിപ്പണിയാൻ പദ്ധതിയിടുമ്പോഴോ ഒരു ഇന്റീരിയർ ഡിസൈനറുടെ സേവനം അത്യാവശ്യമായി വരുന്നത്.

അങ്ങനെ ഒരാളുടെ സഹായം കൊണ്ട് മാത്രം നമ്മുടെ വീട് മനോഹരം ആകണമെന്നില്ല.  ഒരുപക്ഷേ നിങ്ങൾ ആശ്രയിക്കുന്ന ഈ ഇന്റീരിയർ ഡിസൈനർക്ക് ഇന്റീരിയർ രൂപകൽപ്പനയിൽ അത്ര പരിചയമില്ല അല്ലെങ്കിൽ അവർ ചില സ്റ്റാൻഡേർഡ് ഡിസൈനുകൾ മാത്രമെ ചെയ്യാറുള്ളു തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ ചാൻസ് ഉണ്ട്. അതിനാൽ ജോലി ആരംഭിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ഹോം ഇന്റീരിയർ ഡിസൈനറുമായി വിശദമായ ചർച്ച നടത്തേണ്ടത് വളരെ അത്യാവശ്യമാണ്.

 ഈ ലേഖനത്തിൽ ഇന്റീരിയർ ഡെക്കറേഷനിലെ കുറച്ച് രഹസ്യങ്ങൾ മനസ്സിലാക്കാം. അത് നിങ്ങളുടെ വീട് കൂടുതൽ മനോഹരമാക്കുന്നതിന് നിമിത്തം ആകട്ടെ.

കുറച്ചു സ്ഥലം വെറുതെ ഇടാം

മുറിയുടെ മുക്കിനും മൂലയ്ക്കും ആകർഷകവും അലങ്കാരം ഉള്ളതുമായ എന്തെങ്കിലും കൊണ്ട് കുത്തിനിറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്  പുതിയ ഇന്റീരിയർ ഡെക്കറേറ്റർമാരുടെ പൊതുവായ ഒരു ശീലമാണ്.  ഇങ്ങനെ കുത്തി നടക്കുന്നത് അലങ്കാര ത്തേക്കാൾ ഉപരി അഭംഗിയാണ് ഉണ്ടാകാറ്.

മുറി നിറയെ അലങ്കാരങ്ങൾ കൊണ്ട് ഒരുക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് മുറിക്ക് ഇണങ്ങുന്ന തരത്തിലുള്ള കുറച്ച് അലങ്കാരങ്ങളും അവയ്ക്കിടയിലെ ചെറിയ സ്പേസും ഒരുക്കുന്നതാണ്.

നിങ്ങളുടെ സ്വീകരണമുറിയിൽ ഒരു മിനിമലിസ്റ്റ് വൈബ് ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ആദ്യം മുതൽ തന്നെ പ്ലാൻ ചെയ്യേണ്ടതായിട്ടുണ്ട്.


മുറി മുഴുവൻ ശൂന്യമായി ഒരുക്കിയതിന് ശേഷം ഫർണിച്ചറുകളും മറ്റ് വസ്തുക്കളും ഓരോന്നായി സ്ഥാപിക്കുന്നത്, ആവശ്യമായ അലങ്കാരങ്ങൾ ഏതൊക്കെ എന്ന് നിർണ്ണയിക്കാൻ നിങ്ങളെ സഹായിക്കും.

ജീവിതത്തോട് ഇണങ്ങിയ ഡിസൈനുകൾ

വലിയ വിലയും സമയവും നൽകി ഡിസൈനർമാരെയും, അലങ്കാരങ്ങളും, ആശയങ്ങളെയും വാങ്ങി കൂട്ടാതെ നിങ്ങളുടെ ജീവിതത്തിനോട്‌ അടുത്തുനിൽക്കുന്ന, നിങ്ങൾക്ക് തന്നെ ഇഷ്ടപ്പെടുന്ന നിറങ്ങളും, അലങ്കാരങ്ങളും നിങ്ങളുടെ വീടിന് ഒരുക്കുന്നതാണ് ഏറ്റവും നല്ലത്.

ഇന്റീരിയർ ഭിത്തികളുടെ നിറം കണ്ണുകൾക്ക് ആശ്വാസം നൽകുന്നതായിരിക്കണം കൂടാതെ ഉപയോഗിച്ച പെയിന്റ് ദീർഘകാലം നിലനിൽക്കുന്നതാകണം . 

ഇന്റീരിയറിനായി തിരഞ്ഞെടുത്ത ഫർണിച്ചറുകൾ ദൈനംദിന ജീവിതത്തിൽ മനോഹരവും ഉപയോഗപ്രദവുമായിരിക്കണം. 

കർട്ടനുകൾക്കും കവറുകൾക്കുമായി തിരഞ്ഞെടുത്ത തുണിത്തരങ്ങൾ ഇന്റീരിയറിന്റെ നിറങ്ങളുമായി പൊരുത്തപ്പെടണം, അതേ സമയം അവ നനുനനുത്തതും, മനോഹരവുമാകാൻ ശ്രദ്ധിക്കുക.

ശരിയായ കോൺട്രാസ്റ്റ്, ട്രെൻഡ്

ട്രെൻഡുകൾ കാലാകാലങ്ങളിൽ മാറുന്നവയാണ് അതുകൊണ്ടുതന്നെ പുതിയ ട്രെൻഡിനെ പിന്തുടരുക എന്നത് വലിയ ഒരു മണ്ടത്തരം ആയി തീരാറുണ്ട്.കൂൾ ഇന്റീരിയറുകൾ ഒരു ട്രെൻഡ് ആകുമ്പോൾ നമ്മൾ അത് തിരഞ്ഞെടുക്കും എന്നാൽ വരുന്ന അടുത്ത ട്രെൻഡ് മറ്റൊന്ന് ആവുകയും നമ്മളുടെ ട്രെൻഡ് പഴയത് ആവുകയും മാറ്റേണ്ടതായി വരികയും ചെയ്യുന്നു.

ഇന്റീരിയറുകൾ ഷർട്ട് പോലെ മാറ്റാൻ കഴിയാത്തതിനാൽ ശരിയായ കോൺട്രാസ്റ്റ്, ട്രെൻഡ് എന്നിവ മനസ്സിലാക്കി തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.

ഇന്റീരിയറിന് ഊഷ്മളത ഉണർത്തുന്നതും, ലൈറ്റ് ഷേഡുകളിലെയും നിറങ്ങൾ ഇടകലർത്തി ഉപയോഗിക്കുക. നിലവിലെ ട്രെൻഡ് പരിഗണിക്കാതെ നിങ്ങളുടെ ഇന്റീരിയറുകൾ എല്ലായ്പ്പോഴും പ്രസക്തമാകുന്ന ഒരു മോഡൽ തന്നെ ഉറപ്പാക്കുക . 

ശരിയായ കോൺട്രാസ്റ്റ് തിരഞ്ഞെടുക്കുന്നത് ഭയപ്പെടുത്തുന്ന ഒരു ജോലിയായിരിക്കാം പക്ഷേ ആ പരിശ്രമം വളരെ മൂല്യവത്തായി എന്ന് നിങ്ങളുടെ അതിഥികൾ തീർച്ചയായും മനസ്സിലാക്കും.
 തണുത്ത ഷേഡുകൾക്ക് ശരിയായ വെളിച്ചവും വായുസഞ്ചാരവും പ്രദാനം ചെയ്യാൻ കഴിയും, എന്നാൽ കൃത്യം ഊഷ്മള ടോണുമായി ഇത് കലർത്തുന്നത് നിങ്ങളുടെ ഇന്റീരിയറിൽ പ്രതിഫലിച്ചിരിക്കും തീർച്ച.

ഒഴുക്കിനെ ഒരിക്കലും അവഗണിക്കരുത്

ഇന്റീരിയർ ഡിസൈനിംഗ് എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ, നിങ്ങളുടെ സ്വീകരണമുറി, കിടപ്പുമുറി, അടുക്കള അല്ലെങ്കിൽ ബാത്ത്റൂം എന്നിവയ്ക്കായി നിങ്ങളുടെ മനസ്സിൽ നിരവധി ഡിസൈൻ ആശയങ്ങൾ കരുതി വെച്ചിട്ടുണ്ടാകും അല്ലേ?

ഏതൊരു വസതിയുടെയും പ്രധാന മേഖലകളാണ് ഇവ അതുകൊണ്ടുതന്നെ ഈ സ്ഥലങ്ങൾ അലങ്കരിക്കാൻ മാത്രമേ നമ്മൾ കൂടുതൽ ശ്രദ്ധ നൽകുകയുള്ളൂ. പക്ഷേ ഈ പ്രധാന സ്ഥലങ്ങളിലേക്ക് നയിക്കുന്ന ഫ്ലോ ഏരിയകളെ ഒരിക്കലും മറക്കരുത്.

ഇന്റീരിയർ ഡിസൈൻ ആസൂത്രണം ചെയ്യുമ്പോൾ നടപ്പാതകൾ, ഇടനാഴികൾ, വരാന്തകൾ എന്നിവയും കണക്കിലെടുക്കണം. ഭിത്തിയുടെ നിറവും അവ ഒരുക്കാൻ ഉപയോഗിക്കുന്ന ഫർണിച്ചറുകളും വെളിച്ചത്തിന്റെ സംവിധാനങ്ങളും ഇതിന് പ്രധാന പങ്ക് വഹിക്കുന്നു.

നിങ്ങളുടെ വീടിന്റെ ഇന്റീരിയറിന് ശരിയായ ഇന്റീരിയർ ഡിസൈൻ ആസൂത്രണം ചെയ്യാൻ ഈ നുറുങ്ങുകൾ നിങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.