ചോർച്ച !!!ചോർച്ച !!!!! വീട് വാർക്കുമ്പോൾ ചോർച്ച ഒഴിവാക്കാൻ എന്തൊക്കെ ശ്രെദ്ധിക്കണം

നിസംശയം പറയാം ചോർന്നോലിക്കുന്ന ഒരു വീട് ലോക ദുരന്തം തന്നെ ആണ്.ചോരുന്ന ഈ മേൽക്കൂരകൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്‌ടിക്കുകയും നിങ്ങളുടെ വസ്തുവകകൾക്ക് നാശമുണ്ടാക്കുകയും ചെയ്യുന്നു. അവസ്ഥ തുടർന്നാൽ നിങ്ങളുടെ വീടിൻ്റെ അവസാനം ആ ചെറിയ ശ്രെദ്ധക്കുറവ് മൂലമാകും


മേൽക്കൂര തയ്യാറാകുമ്പോൾ കുറച്ചൊന്ന് ശ്രേദ്ധിച്ചാൽ ഈ വലിയ അപകടം ഇല്ലാതാക്കാം. ചോരുന്ന മേൽക്കൂരകൾ എങ്ങനെ ഒഴിവാക്കാം, വീട് വാർക്കുമ്പോൾ ശ്രേധിക്കേണ്ട കാര്യങ്ങൾ

India news republic

ബ്രാൻഡഡ് സിമെൻറ് വേണം സെലക്ട് ചെയ്യാൻ. അധികം പഴകാത്ത സിമെൻറ് ഉപയോഗിക്കണം . പഴക്കം കൂടുംതോറും സിമെൻറ് ബലം കുറയ്ക്കും.

വാർക്കക്കുള്ള സ്റ്റീൽ തുരുമ്പെടുത്തതാകരുത്. കമ്പി പാകുമ്പോൾ എൻജിനീയറുടെ മേൽനോട്ടത്തിൽ കൃത്യമായ സൈസിലുള്ള കമ്പി കൃത്യമായ രീതിയിൽ ചെയ്യണം.കവറിങ് ബ്ലോക്ക് വെക്കണം .

civil snapshot

പുഴ മണൽ ഉപ്പു രസം ഇല്ലാത്തതാനെന്നു ഉറപ്പു വരുത്തണം. എം-സാൻഡ് / പാറപൊടി ആണെങ്കിൽ നല്ല ഗ്രേഡഡ് മണൽ ആയിരിക്കണം.

മെറ്റലിൻറെ സൈസ് ചെക്ക് ചെയ്തു ഉറപ്പിച്ചതിനു ശേഷം മാത്രമേ വാങ്ങാവൂ.

indiamart

ക്ലോറിൻ കലരാത്ത വെള്ളം ഉപയോഗിക്കണം . വെള്ളം വളരെ കൃത്യമായി അളന്നു വേണം ഉപയോഗിക്കാൻ. വെള്ളം കൂടിയാലും കുറഞ്ഞാലും ബലക്കുറവ് ഉണ്ടാകാനും ചോർച്ച ഉണ്ടാകുന്നതും സാധ്യതയുണ്ട് .

വെള്ളത്തിൽ വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് കൂട്ടുന്നത് നല്ലതാണ്.

Pidilite

കോൺക്രീറ്റ് ചെയ്ത ഉടൻ അതിനു മുകളിലൂടെ നടക്കാൻ പാടില്ല. ചെറിയ ഇളക്കം പോലും ക്രാക്ക് ഉണ്ടാക്കാൻ ഇട വരുത്തും.

കോൺക്രീറ്റ് ചെയ്യുമ്പോൾ ഗാപ് ഉണ്ടാക്കാൻ പാടില്ല. ഒറ്റ സ്റ്റെപ്പിൽ തന്നെ കോൺക്രീറ്റ് കമ്പ്ലീറ്റ് ചെയ്യണം. ഉള്ളിൽ വിടവുകൾ ഉണ്ടാവാകാത്തവിധം ഇടിച്ചുറപ്പിക്കുകയോ കോമ്പ്രെസർ കൊണ്ട് ഉറപ്പിക്കുകയോ വേണം.(use viberator)

safari group

കോൺക്രീറ്റിനു ശേഷമുള്ള പ്ലാസ്റ്ററിങ് അധികം വൈകിക്കാതെ ചെയ്യേണ്ടതാണ്, അല്ലെങ്കിൽ പ്ലാസ്റ്ററിങ് കോൺക്രീറ്റിമായി സെറ്റ് ആകാതെ വരികയും പിന്നീട് പൊളിഞ്ഞു പോകുകയും ചെയ്യും. പ്രോപ്പർ ആയുള്ള ചെരിവ് ഉണ്ടായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

വാട്ടർ curing 14day minimum.

content courtesy : Mizhaab, E veedu