25 സെൻറ് 4800 സ്ക്വയർഫീറ്റ് വിസ്തീർണ്ണം വരുന്ന ആറ് ബെഡ്റൂമുകളും രണ്ട് കാർ പോർച്ചുകളും അടങ്ങുന്ന ഒരു ലക്ഷ്വറി ഹൗസ്.   

Location- Kodur, Malappuram Plot- 25 cent Area- 4800 sq.ft, 6 bedroom

നാച്ചുറൽ സ്റ്റോണും, ഗ്രാസും വിരിച്ച മുറ്റം, ബ്രിക്ക് ക്ലാഡിങ്ങുള്ള ചുറ്റു മതിൽ, വുഡൻ പാനലിങ് ചെയ്ത ഗെയ്റ്റ് പുറമെ നിന്ന് നോക്കുമ്പോൾ ആർക്കും ഇഷ്ടം തോന്നുന്ന സൂപ്പർ വീട്.

സമകാലിക ശൈലിയിലുള്ള എലിവേഷനും ട്രസ് വർക്ക് ചെയ്ത് ക്ലേ ടൈലുകൾ പാകിയ രണ്ട് കാർ പോർച്ചുകളും എലിവേഷന്റെ മോഡി കൂട്ടുന്നു. ഷോ വാളുകൾ എക്സ്പോസ്ഡ് ബ്രിക്ക് ക്ലാഡിങ് ചെയ്തതും ഹൈലൈറ്റാണ്.

സിറ്റ് ഔട്ടിൽ വെട്ടു കൽ ക്ലാഡിങ് വിരിച്ചതും പുറം കാഴ്ചയുടെ മനോഹാര്യത വർധിപ്പിക്കുന്നു. 

അകത്തേക്ക് പ്രവേശിക്കുമ്പോൾ വശത്തായി കാണുന്ന സ്വീകരണ മുറിയിലെ ടി വി യൂണിറ്റ് ഫിക്സ് ചെയ്ത ഭിത്തി വെനീർ പാനലിങ് ചെയ്തത് പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

ഡൈനിങ്ങ് റൂമിൽ ടേബിളിന്റെ വശത്തായി ഗ്ളാസ് ഡോർ കൊടുത്തു.ഈ വാതിൽ തുറന്നാൽ നേരെ ചെന്നെത്തുന്നത് ഔട്ട് ഡോർ കോർട്യാർഡിലേക്ക്. 

വാഷിംഗ് ഏരിയ ഒരുക്കിയത് ഇവിടെയാണ്, പുറമെ വെർട്ടിക്കൽ ഗാർഡനും കസേരകളും ക്രമീകരിച്ചു. 

ടിന്സിങ്ങിന്റെ രണ്ട് സൈഡിലും ആർകി കോൺക്രീറ്റ് എന്ന മനോഹരമായ റ്റെക്സചറാണ് നൽകിയത്. 

എക്സ്പോസ്ഡ് കോണ്ക്രീറ്റിൻറെ മറ്റൊരു തീമായ ഇത് ഒരു റസ്റ്റിക് ഫിനിഷ്ഫീൽ നൽകുന്നു.

സ്റ്റെയർകെയ്സ് ഹാൻഡ് റെയിൽ വുഡും&ടഫൻഡ് ഗ്ലാസ്സും മെറ്റീരിയയിലാണ് ഒരുക്കിയത്.പടവുകൾ വുഡൻ ഫിനിഷിലാണ്.

മുകളിലും താഴെയുമായി ആറു ബെഡ്റൂമുകൾ ഉണ്ട്. മുഴുവൻ ബെഡ് റൂമുകളിലും അറ്റാച്ഡ് ബാത്ത് റൂം, ഡ്രസ്സിങ്, വാർഡ്റോബ് എന്നീ സൗകര്യങ്ങൾ നൽകി.

മൾട്ടി വുഡ് നാനോവൈറ്റ് ഫിനിഷിങിലാണ് കിച്ചൻ കബോർഡുകൾ.

Architects- Nishah, Sideeque

Habrix Architects, Tirur

Mob- 9809673678, 9605675773