കോമൺ വാഷ് ബേസിൻ സെറ്റ് ചെയ്യുമ്പോൾ.

കോമൺ വാഷ് ബേസിൻ സെറ്റ് ചെയ്യുമ്പോൾ.മിക്ക വീടുകളിലും ഭക്ഷണം കഴിച്ച് കൈ കഴുകാനായി ഒരു കോമൺ വാഷ് ബേസിൻ സെറ്റ് ചെയ്ത് നല്കാറുണ്ട്. ഇവ പലപ്പോഴും ഡൈനിങ് ഏരിയയോട് ചേർന്നാണ് മിക്ക വീടുകളിലും നൽകുന്നത്.

മാത്രമല്ല വാഷ് ബേസിൻ സെറ്റ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന വാഷ്ബേസിനുകൾ ആഡംബര ത്തിന്റെ ഭാഗമായി മാറി കൊണ്ടിരിക്കുന്നു.ഡൈനിംഗ് ഏരിയയോട് ചേർന്നാണ് വാഷ് ഏരിയ സെറ്റ് ചെയ്ത് നൽകേണ്ടത്.

മാത്രമല്ല പരമാവധി ഡൈനിംഗ് ടേബിളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന മറ്റ് ആളുകൾക്ക് ഒരു ശല്യം ആകാത്ത രീതിയിൽ വാഷ്ബേസിൻ സെറ്റ് ചെയ്ത് നൽകുക എന്നതിനും ശ്രദ്ധ നൽകണം.

ഡൈനിങ് ഏരിയയോട് ചേർന്ന് സ്റ്റെയർകേസ് ഉണ്ടെങ്കിൽ അതിനു താഴെയായി ഒരു വാഷ്ബേസിൻ സെറ്റ് ചെയ്യു നൽകുന്നത് കൂടുതൽ നല്ല തീരുമാനമാണ്.

ആവശ്യമില്ലാതെ കിടക്കുന്ന സ്ഥലം നല്ല രീതിയിൽ സെറ്റ് ചെയ്ത് നൽകാൻ ഇതുവഴി സാധിക്കും.

ഒരു കോമൺ വാഷ്ബേസിൻ സെറ്റ് ചെയ്തു നൽകുമ്പോൾ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം.

കോമൺ വാഷ് ബേസിൻ സെറ്റ് ചെയ്ത് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

സ്റ്റെയർകേസിന് താഴെയാണ് കോമൺ വാഷ് ബേസിൻ സെറ്റ് ചെയ്ത് നൽകുന്നത് എങ്കിൽ ഏകദേശം 2 മീറ്റർ തൊട്ട് 2.5 മീറ്റർ വലിപ്പത്തിൽ മാത്രമാണ് വലിപ്പം ലഭിക്കുക.

ഒട്ടും സ്ഥലം ഇല്ലാത്ത ഒരു സ്ഥലത്ത് വാഷ്ബേസിൻ സെറ്റ് ചെയ്ത് നൽകേണ്ടി വരുമ്പോൾ അത് കോമൺ ടോയ്ലറ്റ് നോട് ചേർന്നു നൽകാവുന്നതാണ്.

ഡൈനിങ് ഏരിയയിൽ നിന്നും കിച്ചണിലേക്ക് പ്രവേശിക്കുന്നതിന് ഇടയിൽ വരുന്ന ഒരു ചെറിയ സ്പേസ് വാഷ്ബേസിൻ സെറ്റ് ചെയ്ത് നൽകാനായി ഉപയോഗപ്പെടുത്താവുന്നതാണ്.

പലപ്പോഴും വീട് നിർമ്മിക്കുമ്പോൾ വേസ്റ്റ് ആയി പോകുന്ന ഒരു കോർണർ ആണ് ഇത്തരം ഭാഗങ്ങൾ.

വളരെ കുറഞ്ഞ സ്ഥലത്തു തന്നെ കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ നല്ല രീതിയിൽ വാഷ്ബേസിൻ സെറ്റ് ചെയ്തു നൽകാനായി സാധിക്കും.

സ്ഥലത്തിന്റെ അളവ് അനുസരിച്ച് വാഷ്ബേസിൻ തിരഞ്ഞെടുക്കുക എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം.

സ്ഥലം തിരഞ്ഞെടുക്കുമ്പോൾ.

സ്റ്റെയർകേസിൽ നിന്നും ഇറങ്ങി വരുന്ന ഭാഗത്ത് വാഷ് ബേസിൻ സെറ്റ് ചെയ്തു നൽകുമ്പോൾ അവസാനത്തെ സ്റ്റെപ്പിൽ നിന്നും ഒരു സ്ലോപ് നൽകി വാഷ്ബേസിൻ നൽകേണ്ട അവസ്ഥ വരാറുണ്ട്.

ഇത്തരം സ്ഥലങ്ങളിൽ വാഷ്ബേസിൻ സെറ്റ് ചെയ്യുമ്പോൾ ഹൈറ്റ് കുറച്ചു കൂടുതലായി നൽകേണ്ടി വരും.

എന്നാൽ മിനിമം രണ്ട് മീറ്ററെങ്കിലും ഹൈറ്റ് ലഭിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം അത്തരം ഭാഗങ്ങളിൽ വാഷ് ബേസിൻ സെറ്റ് ചെയ്തു നൽകുക.

വാഷ് ബേസിൻ ടോപ് സെറ്റ് ചെയ്യുന്നതിനുള്ള ഹൈറ്റ് 80 മുതൽ 85 സെന്റീമീറ്റർ ആണെങ്കിൽ കൂടുതൽ നല്ലതാണ്.

ഈ ഒരു അളവിൽ ആണ് വാഷ് ബേസിൻ നൽകുന്നത് എങ്കിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ രീതിയിൽ അവ ഉപയോഗപ്പെടുത്താൻ സാധിക്കും.

വാഷ് ബേസിൻ മോഡൽ തിരഞ്ഞെടുക്കുമ്പോൾ

വ്യത്യസ്ത രീതികളിലുള്ള വാഷ് ബേസിനുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. പഴയകാലത്ത് കൂടുതലായും പെഡസ്റ്റൽ ടൈപ്പ് വാഷ് ബേസിനുകൾ ആണ് മിക്ക ആളുകളും തിരഞ്ഞെടുത്തിരുന്നത്. ഇവ ഫുൾ മോൾഡ് ചെയ്ത ഒരു സെറ്റ് രൂപത്തിലാണ് വാങ്ങാൻ സാധിക്കുന്നത്. അവയ്ക്കു പുറമേ വാഷ്ബേസിൻ, സ്റ്റാൻഡ് എന്നിവ സെപ്പറേറ്റ് ആയി വാങ്ങാനും സാധിക്കും. ഇവയ്ക്കു പുറമേ ഇന്ന് ഗ്ലാസ് മോഡൽ, ബിലോ കൗണ്ടർ, എബോവ് കൗണ്ടർ വാഷിംഗ് ബേസിനുകൾ സുലഭമായി വിപണിയിൽ ലഭിക്കുന്നുണ്ട്.

വാഷ് ബേസിനുകളിൽ ഏറ്റവും പുതിയ ട്രെൻഡ് നാച്ചുറൽ സ്റ്റോൺ ഉപയോഗപ്പെടുത്തി നിർമ്മിച്ചെടുക്കുന്നവയാണ്. നാച്ചുറൽ സ്റ്റോൺ കൊത്തിയെടുത്ത് മിനുസപ്പെടുത്തിയാണ് വാഷ് ബേസിനുകൾ നിർമ്മിച്ചെടുക്കുന്നത്. ഓരോരുത്തർക്കും തങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് വാഷ് ബേസിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ബിലോ കൗണ്ടർ, എബൗവ് കൗണ്ടർ രീതിയിൽ വാഷ്ബേസിൻ സെറ്റ് ചെയ്യുമ്പോൾ താഴെ ഭാഗം പ്രത്യേക രീതിയിൽ ബോക്സുകൾ നൽകി സ്റ്റോറേജ് സ്പേസ് ആയി യൂട്ടിലൈസ് ചെയ്യാവുന്നതാണ്.

വാഷ് ബേസിനോട് ചേർന്ന് മിറർ സെറ്റ് ചെയ്യുമ്പോൾ

വാഷ്ബേസിനോട്‌ ചേർന്ന് മിറർ സെറ്റ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കൂടുതൽ ഭംഗിയിലും വൃത്തിയിലും സൂക്ഷിക്കാൻ സാധിക്കും. വ്യത്യസ്ത ഡിസൈനുകളിലുള്ള മിററുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ടച്ച് ചെയ്താൽ ലൈറ്റ് കത്തുന്ന രീതിയിൽ ഉള്ളതും, മിററിനോടൊപ്പം ക്ലോക്ക് വരുന്ന രീതിയിൽ ഉള്ളതും ഇപ്പോൾ വളരെയധികം ട്രെൻഡിങ് ആയി മാറിയിരിക്കുന്നു. മിററിനു ചുറ്റുമായി സ്പോട്ട് ലൈറ്റുകൾ എൽഇഡി ലൈറ്റ് എന്നിവ കൂടി നൽകുകയാണെങ്കിൽ കൂടുതൽ അട്ട്രാക്റ്റീവ് ആയ രീതിയിൽ ഡൈനിംഗ് ഏരിയ സെറ്റ് ചെയ്തെടുക്കാൻ സാധിക്കും.

പലപ്പോഴും വാഷ്ബേസിൻ സെറ്റ് ചെയ്ത് നൽകുന്നത് കോർണർ ഏരിയകളിൽ ആയതുകൊണ്ടുതന്നെ ആവശ്യത്തിന് ലൈറ്റ് ലഭിക്കണമെന്നില്ല. അതുകൊണ്ട് തീർച്ചയായും വാഷ് വീടിന്റെ സൈഡിൽ ആയി മറ്റൊരു ലൈറ്റ് കൂടി സെറ്റ് ചെയ്ത് നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക. വാഷ്ബേസിനോട്‌ ചേർന്നു തന്നെ ഒരു ടവൽറാഡ് നൽകാവുന്നതാണ്. മാത്രമല്ല ഹാൻഡ് വാഷ് സെറ്റ് ചെയ്യുന്നതിനുള്ള ഒരു ഏരിയ കൂടി സെറ്റ് ചെയ്ത് നൽകിയാൽ അത് കൂടുതൽ ഉപകാരപ്രദമാകും.

ക്ലാഡിങ് വര്‍ക്കുകള്‍ ചെയ്യുമ്പോള്‍

വാഷ് ഏരിയയുടെ ഭാഗങ്ങളിൽ ക്ലാഡിങ് വർക്കുകൾ ചെയ്യുന്നത് കൂടുതൽ ഭംഗി നൽകും. ക്ലാഡിങ് സ്റ്റോണുകളിൽ തന്നെ നാച്ചുറൽ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ സ്റ്റോൺ ഉപയോഗപ്പെടുത്താൻ ഉചിതമായ ഒരു സ്ഥലമാണ് വാഷ്ബേസിൻ സെറ്റ് ചെയ്യുന്ന ഭാഗം. കുറച്ചുകൂടി ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കുന്നതിനു വേണ്ടി വാൾപേപ്പറുകൾ, പാനലിങ് വർക്ക് എന്നിവയും വാഷ് ഏരിയയിൽ പരീക്ഷിക്കാവുന്നതാണ്.

അതേ സമയം വാഷ്ബേസിനിൽ നിന്നും വെള്ളം പുറത്തേക്ക് വരാനുള്ള സാധ്യത മുന്നിൽ കണ്ട് വാട്ടർ റസിസ്റ്റന്റ് ആയ സാധനങ്ങൾ ഉപയോഗപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.മിറർ ഫിറ്റ് ചെയ്ത് നല്കുന്നതിന് മുൻപായി പ്ലൈവുഡ് ഉപയോഗിച്ച് അവിടെ ഒരു ഷേപ്പ് ഉണ്ടാക്കി നൽകുന്നത് എപ്പോഴും നല്ലതാണ്. ഒരു 5 സെന്റീമീറ്റർ എങ്കിലും പ്രൊജക്ഷൻ കൊടുത്ത് മിറർ സെറ്റ് ചെയ്തു നൽകുമ്പോൾ അവ കൂടുതൽ ഭംഗിയിൽ ലഭിക്കും. ക്‌ളാഡിങ് വർക്കുകൾ ചെയ്യുന്നുണ്ട് എങ്കിൽ കൃത്യമായി അളവെടുത്ത ശേഷം ചെയ്യുക അല്ലെങ്കിൽ വേസ്റ്റേജ് വരാനുള്ള സാധ്യത കൂടുതലാണ്.

കോമൺ വാഷ്ബേസിൻ സെറ്റ് ചെയ്യുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുക.