ലോകത്തിലെ ഏറ്റവും വിലകൂടിയ 10 ഭവനങ്ങൾ – PART 1

ഭവനങ്ങൾ എന്ന് പറയുന്നത് പല രീതിയിൽ ആണ്. ചെറു കുടിലുകൾ തുടങ്ങി ഗംഭീര മാളികകളും രാജകീയ കൊട്ടാരങ്ങളും വരെ അവയുടെ ശ്രേണി നീണ്ടുകിടക്കുന്നു. ലോകത്തിലെ ഏറ്റവും വില കൂടിയ ഭവനങ്ങൾ ഏതൊക്കെ?? (Richest Houses)

സാധാരണ ഒരാൾ സുരക്ഷിതമായ ഒരു വാസസ്ഥലം എന്ന നിലക്ക് ആവശ്യമായ ബഡ്ജറ്റിൽ മാത്രം വീട് വെക്കുമ്പോൾ മറ്റൊരിടത്ത് ആഡംബരത്തിന്റെയും പുതിയ സൗകര്യങ്ങളുടെയും സമ്മേളനമായി, രസകരമായ ആർക്കിടെക്ചറിന് സ്തൂപമായി മാറുന്ന വലിയ മാളികകൾ ഉണ്ടാക്കുന്നു.

ലോകത്തെതന്നെ ഏറ്റവും വിലകൂടിയ, മൂല്യമേറിയ ഭവനങ്ങളാണ് ഇന്ന് ഈ ലേഖനത്തിൽ ഫീച്ചർ ചെയ്യുന്നത്:

ലോകത്തിലെ ഏറ്റവും വിലയേറിയ 10 ഭവനങ്ങൾ (Valuable Houses):

1. ബക്കിംഗ്ഹാം പാലസ് ലണ്ടൻ 

Buckingham Palace source: Pinterest

എല്ലാവരും ഊഹിക്കുന്നത് പോലെ തന്നെ  ഇംഗ്ലണ്ടിനെ രാജ്ഞിയുടെ വസതി തന്നെയാണ് ആദ്യത്തേത് – ബക്കിങ്ഹാം പാലസ്!!

മൂന്ന് ബില്യൺ ഡോളർ വിലമതിക്കുന്ന ഈ രാജകീയ വസതിയിൽ 775 കിടപ്പുമുറികളും, 78 ബാത്ത്റൂമുകൾ, 92 വർക്ക് സ്പെയ്സുകളും ആണ് ഉള്ളത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അല്ലാത്തതായ ഒരുപാട് കൊട്ടാരങ്ങൾ UK-ൽ ഉണ്ടെങ്കിലും രാജകീയതയുടെ പരിച്ഛേദം ആയി 1837 മുതൽ കണക്കാക്കിയിരുന്നത് ഇതാണ്.

സെൻറർ ഓഫ് വെസ്റ്റ്മിൻസ്റ്റർ ൽ സ്‌ഥിതി  ചെയ്യുന്ന ഈ കൊട്ടാരമാണ് രാജ്യത്തിൻറെ സ്റ്റേറ്റ് ഫംഗ്ഷനുകളുടെയും ചടങ്ങുകളുടെയും വേദിയാവുന്നത്.

2. ആൻറിലിയാ ടവർ, മുംബൈ

Mumbai

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആയ അംബാനി കുടുംബത്തിൻറെ പേരിലാണ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള വസതികളിൽ രണ്ടാം സ്ഥാനം വഹിക്കുന്നത്. 27 നിലകളിലായി ഒരു ബില്യൺ ഡോളറിനും രണ്ട് ബില്യൺ ഡോളറിനും ഇടയിൽ മൂല്യം കണക്കാക്കപ്പെടുന്ന ഈ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയ മാത്രം ആറ് നിലകളാണ്. 

സ്വന്തമായി ആയി വലിയ സ്പായും ജിംനേഷ്യവും ഉള്ള ഈ കെട്ടിടത്തിൽ തന്നെ അനവധി സിനിമ തിയേറ്ററും ഉണ്ട്. 

വാസ്തു ശാസ്ത്രം പാലിച്ചുകൊണ്ടാണ് ഇതിൻറെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തിനുള്ളിൽ സ്വന്തമായി ഒരു Snow Room സജ്ജീകരിച്ചിരിക്കുന്നു എന്നത് ആണ് മറ്റൊരു പ്രത്യേകത.

3. വില്ല ലിയോപോൾഡാ, ഫ്രാൻസ്

France

ബ്രസീലിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളിൽ ഒന്നായ സാഫ്ര കുടുംബത്തിലെ ലിസാ സാഫറയുടെ കയ്യിലാണ് ഫ്രാൻസിലെ വില്ല ലിയോപോൾഡ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കർമാരിൽ ഒന്നാണ് ഇവർ.

നിര്യാതനായ മുൻ ഭർത്താവിൽ നിന്നാണ് ഇവർക്ക് ഈ പ്രോപ്പർട്ടി ലഭിക്കുന്നത്. 11 മുറികളും, 14 കുളിമുറികളും ഉള്ള ഈ പാലസ് 50 ഏക്കർ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. 

750 മില്യൺ ഡോളർ മൂല്യം കണക്കാക്കുന്ന ഈ പാലസ് ബെൽജിയത്തിലെ രാജാവായ കിംഗ് ലിയോപോൾഡ് രണ്ടാമന്റെ സ്മരണയിലാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹമായിരുന്നു ഈ പ്രോപ്പർട്ടിയുടെ യഥാർത്ഥ ഉടമസ്ഥൻ. രാജാവായ അദ്ദേഹത്തിൻറെ കാമുകിക്ക്  ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സമ്മാനമായി പണികഴിപ്പിച്ചതാണ് ഈ പാലസ്.

4. വിറ്റൻഹർസ്റ്റ്, ലണ്ടൻ

450 മില്യൺ ഡോളറിനു മുകളിൽ ആണ് ഈ സ്വകാര്യ എസ്റ്റേറ്റിന്റെ വില. ലോകത്തിലെ ഏറ്റവും 

വിസ്താരമുള്ള വസതിയായി ഇത് അറിയപ്പെടാറുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ  തുടക്കത്തിൽ പണികഴിപ്പിച്ച ഈ വീടിനു 90,000 സ്ക്വയർ ഫീറ്റിന് മുകളിൽ ഫ്ലോർ സ്‌പെയ്‌സ് വരുന്നു. 2008 ൽ റഷ്യൻ ബിസിനസ് രാജാവ് ഇത് സ്വന്തമാക്കിയതിനുശേഷം ഇതിൻറെ നാമം പാർക്ക് ഫീൽഡ് എന്നായി മാറ്റപ്പെട്ടിരിക്കുന്നു.

5. Villa Les Cedres, ഫ്രാൻസ്

രാജകീയമായ 18000 സ്ക്വയർഫീറ്റിൽ തീർത്തിരിക്കുന്ന ഒരു വസതി. ക്ലാസിക്കൽ സ്റ്റൈൽ തീർത്തിരിക്കുന്ന ഈ പാലസ് 1830 ൽ ബെൽജിയൻ രാജാവിന് വേണ്ടി പണികഴിപ്പിച്ചതാണ്. അതിനാൽ തന്നെ മാസ്മരികമായ കലാരൂപങ്ങളും സ്വപ്നതുല്യമായ ഫർണിച്ചറും ആരെയും മയക്കുന്ന സജ്ജീകരണങ്ങളാണ് ഉള്ളിലുള്ളത്. ഇന്നും ഏറെ മാറ്റമില്ലാതെ ഇത് തുടരുന്നു.

 410 മില്യൺ ഡോളറാണ് ഈ വീടിൻറെ മൂല്യം ആയു കണക്കാക്കി വരുന്നത്.