ലോകത്തിലെ ഏറ്റവും വിലകൂടിയ 10 ഭവനങ്ങൾ – PART 2

ഭവനങ്ങൾ എന്ന് പറയുന്നത് പല രീതിയിൽ ആണ്. ചെറു കുടിലുകൾ തുടങ്ങി ഗംഭീര മാളികകളും രാജകീയ കൊട്ടാരങ്ങളും വരെ അവയുടെ ശ്രേണി നീണ്ടുകിടക്കുന്നു. Richest houses

സാധാരണ ഒരാൾ സുരക്ഷിതമായ ഒരു വാസസ്ഥലം എന്ന നിലക്ക് ആവശ്യമായ ബഡ്ജറ്റിൽ മാത്രം വീട് വെക്കുമ്പോൾ മറ്റൊരിടത്ത് ആഡംബരത്തിന്റെയും പുതിയ സൗകര്യങ്ങളുടെയും സമ്മേളനമായി, രസകരമായ ആർക്കിടെക്ചറിന് സ്തൂപമായി മാറുന്ന വലിയ മാളികകൾ ഉണ്ടാക്കുന്നു.

ലോകത്തെതന്നെ ഏറ്റവും വിലകൂടിയ, മൂല്യമേറിയ ഭവനങ്ങളാണ് ഇന്ന് ഈ ലേഖനത്തിൽ ഫീച്ചർ ചെയ്യുന്നത്. ഇത് രണ്ടാം ഭാഗം:

ആദ്യ അഞ്ച് സ്‌ഥാനം ഏതൊക്കെ എന്നറിയാൻ: https://koloapp.in/home/feature/top-10-richest-houses-in-world-part1/

6th richest house: FairField Mansion, New York

63 ഏക്കറിൽ അമേരിക്കൻ കോടീശ്വരനായ ഒരു ബിസിനസുകാരന്റെ പകൽ ഉള്ളതാണ് ഫെയർഫീൽഡ് മാൻഷൻ. 29 കിടപ്പുമുറികളും, 35 കുളിമുറികളും, 3 ഡൈനിങ് റൂമും, 3 സ്വിമ്മിംഗ് പൂളും, ഒരു സ്വകാര്യ സിനിമ തീയേറ്ററും അടങ്ങുന്നതാണ് ഈ അമൂല്യ പ്രോപ്പർട്ടിയിലെ സംവിധാനങ്ങൾ.

ഈ എസ്റ്റേറ്റിന് വേണ്ടുന്ന വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആയി അതിൽ തന്നെ സ്വന്തമായി ഒരു പവർ പ്ലാൻറ് ഉണ്ട് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. ഏറ്റവും അടുത്ത കാലത്തെ മൂല്യനിർണയം അനുസരിച്ച് 250 മില്ല്യൺ ഡോളർ ആണ് ഈ പ്രോപ്പർട്ടി യുടെ വിലയായി കണക്കാക്കുന്നത്

7. Kensington Palace, ലണ്ടൻ

ഇന്ത്യക്കാരനായ സ്റ്റീൽ വ്യാപാരി ലക്ഷ്മി മിത്തൽ ന്റെ പക്കൽ ഉള്ള പാലസ് ആണിത്. ലോകത്തിലെ ഏറ്റവും ചിലവേറിയ സ്ട്രീറ്റുകളിൽ രണ്ടാമത്  എന്നറിയപ്പെടുന്ന ഇടത്താണ് ലക്ഷ്മി മിത്തൽ ഈ പാലസ് സ്വന്തമാക്കിയിരിക്കുന്നത്.

1845 പണികഴിപ്പിച്ച ഈ ഭവനം ലക്ഷ്മി മിത്തൽ പിന്നെയും പണം മുടക്കി “താജ്-മിത്തൽ” ആയി പണിത് എടുക്കുകയായിരുന്നു. 70 മില്യൺ ഡോളറാണ് ഈ പ്രോപ്പർടിക്ക് കണക്കാക്കപ്പെടുന്ന മൂല്യം

8. Ellison Estate, കാലിഫോർണിയ

Oracle കമ്പനിയുടെ ഫൗണ്ടറും, ലോകത്തിലെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്ററും ആയ ലാരി എലിസനിന്റെ കൈയിലാണ് ഈ മനോഹരമായ എസ്സ്റ്റേറ്റ്. 

ജാപ്പനീസ് വാസ്തു രീതികളോട് ഏറെ കടപ്പെട്ടിരിക്കുന്നു എസ്റ്റേറ്റ് രൂപകൽപ്പന. എസ്റ്റേറ്റിൽ തന്നെ അഞ്ച് ഏക്കർ വരുന്ന ഒരു ആർട്ടിഫിഷ്യൽ ലേക്ക് ഉണ്ട്  എന്നുള്ളതാണ് ഒരു വലിയ പ്രത്യേകത. 

അതേപോലെ 3 ഗസ്റ്റ് ബംഗ്ലാവുകളും ഫിറ്റ്നസ് സെൻറർ ഈ പ്രോപ്പർട്ടിയിൽ തന്നെ നിലകൊള്ളുന്നു. 200 മില്യൺ ഡോളറാണ് ഈ വസ്തുവിന് ഏകദേശ മൂല്യമായി കണക്കാക്കപ്പെടുന്നത്

9. Palazzo Di Amore, കാലിഫോർണിയ

ലോകത്തിലെതന്നെ ഏറ്റവും വിലകൂടിയ വസതികൾ നിലകൊള്ളുന്ന സ്ഥലമാണ് അമേരിക്കയുടെ ബെവർലി ഹിൽസ്. അതിൽ തന്നെ 53000 സ്ക്വയർഫീറ്റ് വിസ്തീർണമുള്ള ഇതാണ് പലാസോ ഡി അമോർ. 12 മുറികളും, 23 കുളിമുറികളും, ഒരു ടെന്നീസ് കോർട്ടും, ഒരു വലിയ വാട്ടർഫാൾ പ്രൈവറ്റ് പൂളും 27 പാർക്കിംഗ് സ്പേസുകൾ ഉം ഉണ്ട് ഇതിൽ. എസ്റ്റേറ്റിൽ തന്നെ 25 ഏക്കർ വരുന്ന വൈൻ യാർഡ് ഉം ഉണ്ട്.

ഇപ്പോൾ ഇതിന് 200 മില്യൺ ഡോളറിന് അടുത്ത് മൂല്യം വരുന്നു

10.  Xanadu 2.0, വാഷിങ്ടൺ

65000 സ്ക്വയർഫീറ്റ് വിസ്തീർണ്ണം വരുന്ന ഈ ഭവനമാണ് ലോകപ്രശസ്തനായ സോഫ്റ്റ്‌വെയർ രാജാവ് ബിൽ ഗേറ്റ്സിന്റെ വസതി. 65 മില്യൺ ഡോളർ ഡിസൈനും കൺസ്ട്രക്ഷനും ആയി ചിലവാക്കിയ ഈ ഭവനം 7 വർഷം കൊണ്ടാണ് പണി പൂർത്തിയാക്കിയത്.

60 അടി വരുന്ന പൂളും, 2000 സ്ക്വയർ ഫീറ്റ് വരുന്ന ലൈബ്രറിയും ഈ ഭവനത്തിന്റെ വലിയ പ്രത്യേകതകളാണ്. അതിനുപുറമേ രഹസ്യമായി ഒരു മുഴുവൻ പബ്ബ് തന്നെ ഇതിൽ ഇടം കൊള്ളുന്നു എന്നുള്ളത് മറ്റൊരു ആശ്ചര്യം. വിലകൂടിയ പെയിൻറിംഗകളും മറ്റും സൂക്ഷിക്കാൻ രഹസ്യമായ റിമോട്ട് കൺട്രോൾ ഇടങ്ങളും ഈ വസതിയിൽ ഒരുക്കിയിരിക്കുന്നു. 125 മില്യൻ ഡോളറാണ് മൂല്യം കണക്കാക്കപ്പെടുന്നത്.