പെയിന്റിന്റെ നിറവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

പെയിന്റിന്റെ നിറവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ വീട്ടിലേക്ക് ആവശ്യമായ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകുന്നവരാണ് മിക്ക ആളുകളും.

പഴയകാലത്ത് ഭിത്തിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് കുമ്മായം അല്ലെങ്കിൽ വൈറ്റ് സിമന്റ് അടിച്ചു നൽകിയിരുന്നത്.

പിന്നീട് അത് മാറി വ്യത്യസ്ത നിറങ്ങളിലുള്ള പെയിന്റ് തിരഞ്ഞെടുത്ത് ചുമരുകൾക്ക് നൽകുന്ന രീതി വന്നു.

ഇപ്പോൾ പെയിന്റ് അടിക്കുന്നതിനു മുൻപ് ചുമരിൽ 2 കോട്ട് പുട്ടിയെങ്കിലും നൽകിയ ശേഷം മാത്രം നിറങ്ങൾ നൽകുന്ന രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ വീടിന്റെ ചുമരുകൾക്ക് വേണ്ടി പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട് അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

പെയിന്റിന്റെ നിറവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇവയെല്ലാമാണ്.

ഡാർക്ക് നിറങ്ങളും പേസ്റ്റൽ നിറങ്ങളുമായി ധാരാളം കളറുകൾ പെയിന്റിൽ തിരഞ്ഞെടുക്കാൻ സാധിക്കും. മാത്രമല്ല വീടിന്റെ ഇന്റീരിയറിനും എക്സ്റ്റീരിയറിനും വേണ്ടി തിരഞ്ഞെടുക്കുന്ന പെയിന്റുകളിലും വലിയ രീതിയിലുള്ള വ്യത്യാസങ്ങളാണ് ഉള്ളത്.

എക്സ്റ്റീരിയർ പെയിന്റുകളിൽ പായൽ, പൂപ്പൽ എന്നിവ പിടിക്കാതിരിക്കാനുള്ള രീതിയിലുള്ള പെയിന്റുകളാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഇന്റീരിയറിൽ കൂടുതൽ പോളിഷ് ലഭിക്കുന്ന രീതിയിൽ ഉപയോഗപ്പെടുത്തുന്ന പെയിന്റുകളാണ് ഉള്ളത്.

ഡാർക്ക് ഷേഡുകളും അവയുടെ തന്നെ ഏറ്റവും ലൈറ്റ് ഷേഡും വരെ നിർമ്മിച്ച് എടുക്കാൻ സാധിക്കുന്ന രീതിയിലാണ് പെയിന്റ് നിർമ്മിക്കുന്നത് തന്നെ.

നിറങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അവയ്ക്ക് പ്രകാശത്തെ കൂടുതൽ പ്രതിഫലിപ്പിച്ച് കാണിക്കാനും കുറച്ചു കാണിക്കാനുമുള്ള കഴിവ് ഉണ്ട് എന്നത് തന്നെയാണ്.

അതുകൊണ്ടു തന്നെ കൂടുതൽ പ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ വൈബ്രന്റ് നിറങ്ങളായ ബ്രൗൺ,പർപ്പിൾ , ഡാർക്ക് ബ്ലൂ,ഡാർക്ക് ഗ്രീൻ എന്നീ നിറങ്ങളെല്ലാം പരീക്ഷിക്കാവുന്നതാണ്.വീടിനകത്തേക്ക് ആവശ്യത്തിന് പ്രകാശ ലഭ്യത ലഭിക്കുന്നില്ല എങ്കിൽ ലൈറ്റ് നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.

അത്തരം സാഹചര്യങ്ങളിൽ കൃത്രിമ പ്രകാശത്തിന്റെ ആവശ്യം വീട്ടിനകത്ത് കൂടുതലായി വരികയും ചെയ്യും. കൃത്രിമ വെളിച്ചം പെയിന്റിൽ തട്ടുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി നിറങ്ങൾ തിരഞ്ഞെടുക്കാം.

ഇന്റീരിയറിലും എക്സ്റ്റീരിയറും പെയിന്റ് തിരഞ്ഞെടുക്കുമ്പോഴുള്ള വ്യത്യാസങ്ങൾ.

വീട്ടിനകത്തേക്ക് വരുന്ന പ്രകാശത്തെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതു കൊണ്ടു തന്നെ അതിനനുസരിച്ചുള്ള പെയിന്റ് നോക്കി വേണം തിരഞ്ഞെടുക്കാൻ.

അതേ സമയം എക്സ്റ്റീരിയറിൽ പതിക്കുന്ന പ്രകാശത്തെ ഏത് രീതിയിലും നമുക്ക് തടയാനായി സാധിക്കില്ല.

അവയെ പ്രതിരോധിച്ചു നിൽക്കുന്ന രീതിയിൽ നിർമ്മിക്കുന്ന പെയിന്റ് നോക്കി വേണം തിരഞ്ഞെടുക്കാൻ. വീടിന്റെ ഓരോ ദിശകളിലും സൂര്യപ്രകാശം ഏൽക്കുന്നത് പല രീതിയിൽ ആയിരിക്കും.

ഉദാഹരണത്തിന് വടക്ക് ഭാഗത്ത് എപ്പോഴും വെളിച്ചം കുറവായതു കൊണ്ട് ലൈറ്റ് നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം.

ഒരു പെയിന്റ് മുഴുവനായി വാങ്ങി ഉപയോഗിക്കുന്നതിന് മുൻപായി അവയുടെ സാമ്പിൾ ടെസ്റ്റ് ചെയ്തു നോക്കുന്നത് എപ്പോഴും നല്ലതാണ്.

പെയിന്റ് ബോക്സിന്റെ പുറത്തെ ഷെയ്ഡ് കണ്ട് വാങ്ങി അവർ ചുമരിൽ അടിക്കുമ്പോൾ ആയിരിക്കും കളറിൽ വ്യത്യാസമുണ്ട് എന്ന കാര്യം മനസ്സിലാവുക.

സീലിംഗ് വർക്കുകളിൽ വൈറ്റ് നിറമാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ കൂടുതൽ വലിപ്പം തോന്നിപ്പിക്കും. സീലിംഗ് വർക്കുകൾക്ക് വേണ്ടി ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്.

ബെഡ്റൂമുകളിലേക്ക് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ

ബെഡ്റൂമിൽ ഒരു വാൾ മാത്രം ഹൈലൈറ്റ് ചെയ്തു നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മറ്റ് മൂന്ന് ചുമരുകൾക്കും പേസ്റ്റൽ നിറങ്ങളിൽ ഒന്ന് തിരഞ്ഞെടുത്ത് ആ നിറത്തിന്റെ ഡാർക്ക് ഷെയ്ഡ് ഹൈലൈറ്റ് ചെയ്യുന്ന വാളിൽ നൽകാം. ഹൈലൈറ്റ് ചെയ്ത വാളിൽ ഫോട്ടോകൾ, പെയിന്റിങ്സ് എന്നിവയെല്ലാം സെറ്റ് ചെയ്ത് നൽകിയാൽ ഏറെ അലങ്കാരങ്ങളുടെ ആവശ്യം വരുന്നില്ല.

പെയിന്റിന്റെ യഥാർത്ഥ ഭംഗി എടുത്തു കാണിക്കാനും കൂടുതൽ കാലം നിലനിൽക്കാനും ആദ്യം വൈറ്റ് സിമന്റ് അല്ലെങ്കിൽ പ്രൈമർ അടിച്ചു നൽകുക.തുടർന്ന് ഒരു കോട്ട് പുട്ടിയിട്ട് സാൻഡ് പേപ്പർ ഉപയോഗിച്ച് നല്ലതുപോലെ ഉരച്ച് വൃത്തിയാക്കിയ ശേഷം രണ്ടാമത്തെ കോട്ട് പ്രൈമർ അടിച്ച് നൽകി വേണം പെയിന്റ് ചെയ്യാൻ

. ഭിത്തികളിൽ നേരിട്ട് പുട്ടിയിട്ട് നൽകുന്നത് പെയിന്റ് അടിക്കുമ്പോൾ ശരിയായ പ്രയോജനം ലഭിക്കുന്നതിന് തടസ്സമാകും. പ്ലാസ്റ്ററിംഗ് വർക്കുകൾ ശരിയായ രീതിയിൽ അല്ല ചെയ്തിട്ടുള്ളത് എങ്കിൽ മൂന്ന് കോട്ട് പുട്ടി വരെ നൽകാം.

ചുമരുകൾക്ക് മാത്രമല്ല ഗേറ്റ്, ഗ്രിൽ എന്നിവയ്ക്കും പ്രത്യേക പ്രൈമറുകൾ വാങ്ങി അടിച്ച ശേഷം വേണം പെയിന്റ് ചെയ്യാൻ.

അല്ലെങ്കിൽ അവ പെട്ടെന്ന് തുരു പിടിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. വീട്ടിലെ ഫർണിച്ചറുകളിലും ഇത്തരത്തിൽ സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരച്ചു വൃത്തിയാക്കിയ ശേഷം ഒരു കോട്ട് പ്രൈമർ ആവശ്യമെങ്കിൽ വുഡ് പെയിന്റ് എന്നിവ അടിച്ചു കൊടുക്കാവുന്നതാണ്.

ഫർണിച്ചറുകൾക്ക് കൂടുതൽ ഫിനിഷിംഗ് ലഭിക്കുന്നതിനായി പിയു പോളിഷ് പോലുള്ള മെറ്റീരിയലുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

തടികളിൽ ഉണ്ടാകുന്ന ചിതൽ ശല്യങ്ങൾ ഒഴിവാക്കുന്നതിനും കൂടുതൽ ഫിനിഷിംഗ് ലഭിക്കുന്നതിനും ഇത്തരം മെറ്റീരിയലുകൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

പെയിന്റിന്റെ നിറവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിഞ്ഞിരിക്കുന്നത് തീർച്ചയായും പ്രയോജനം ചെയ്യും.