വാഷ് ഏരിയയിൽ പരീക്ഷിക്കാവുന്ന ഡിസൈനുകൾ.

വാഷ് ഏരിയയിൽ പരീക്ഷിക്കാവുന്ന ഡിസൈനുകൾ.ഇപ്പോൾ മിക്ക വീടുകളിലും ഡൈനിങ് ഏരിയയോട് ചേർന്ന് ഒരു വാഷ് ഏരിയ സെറ്റ് ചെയ്തു നൽകുന്ന രീതി കണ്ടു വരുന്നുണ്ട് .

ഇവിടെ ഉപയോഗപ്പെടുത്തുന്ന വാഷ്ബേസിൻ, കൗണ്ടർ ടോപ്പ് എന്നിവയിലെല്ലാം വളരെ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്.

റെഡിമെയ്ഡ് രൂപത്തിലുള്ള വാഷ്ബേസിൻ സെറ്റുകളും, സെപ്പറേറ്റ് ആയി സെറ്റ് ചെയ്യാവുന്ന വാഷ്ബേസിനുകളും ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ വാഷ് ഏരിയ കൂടുതൽ ഹൈലൈറ്റ് ചെയ്യാനായി പരീക്ഷിക്കാവുന്ന മറ്റ് രീതികളെ പറ്റി മനസ്സിലാക്കാം.

വാഷ് ഏരിയയിൽ പരീക്ഷിക്കാവുന്ന ഡിസൈനുകൾ ഇവിയെല്ലാമാണ്.

സ്റ്റെയർകെയ്സ് ഇറങ്ങി വരുന്ന ലാൻഡിങ് ഏരിയയിൽവാഷ് ഏരിയ സെറ്റ് ചെയ്ത് നൽകുന്ന രീതി ഇപ്പോൾ കൂടുതലായി കണ്ടു വരുന്നുണ്ട്.

ഈയൊരു ഭാഗം മറ്റു രീതികളിൽ ഒന്നും ഉപയോഗപ്പെടുത്താൻ സാധിക്കാത്തതു കൊണ്ട് അവിടെ വാഷ് ബേസിൻ സെറ്റ് ചെയ്തു നൽകാനായി ഉപയോഗപ്പെടുത്തുന്നു.

എന്നാൽ മിക്ക വീടുകളിലും ആവശ്യത്തിന് വെളിച്ചം ഈ ഭാഗങ്ങളിലേക്ക് ലഭിക്കാത്തത് കൊണ്ട് തന്നെ പലപ്പോഴും കൃത്രിമ വെളിച്ചം ആവശ്യമായി വരും.

വ്യത്യസ്ത രൂപത്തിലുള്ള അലങ്കാര ലൈറ്റുകളും മറ്റും നൽകി ഈ ഒരു ഭാഗം കൂടുതൽ ആകർഷകമാക്കാം. മിററിനോടൊപ്പം തന്നെ ലൈറ്റ് സജ്ജീകരിച്ച് വരുന്ന എൽഇഡി മിററുകളും ഈ ഭാഗത്തേക്ക് യോജിച്ച രീതിയിൽ തിരഞ്ഞെടുക്കാം.

സ്റ്റീൽ സ്ട്രക്ച്ചർ ഉപയോഗപ്പെടുത്തിയാണ് കൗണ്ടർ ടോപ്പ് നൽകുന്നത് എങ്കിൽ അവിടേക്ക് തിരഞ്ഞെടുക്കാവുന്ന വാഷ്ബേസിന് ബ്ലാക്ക് നിറമായിരിക്കും കൂടുതൽ അനുയോജ്യം.

വൈറ്റ് നിറത്തിലുള്ള വാഷ്ബേസിൻ എന്ന കൺസെപ്റ്റിനെ പാടെ മാറ്റി മറിച്ചു കൊണ്ട് മാറ്റ് ഫിനിഷിങ്ങിൽ വരുന്ന വ്യത്യസ്ത ഷേപ്പുകളിൽ ഉള്ള ബ്ലാക്ക് വാഷ്ബേസിനുകളോട് ആളുകൾക്ക് പ്രിയം വർധിച്ചു തുടങ്ങിയിരിക്കുന്നു.

വാൾ ഹൈലൈറ്റ് ചെയ്യാം

വ്യത്യസ്ത രീതിയിലുള്ള സ്റ്റോൺ ക്ലാഡിങ് വർക്കുകൾ ചെയ്ത് വാഷ് ഏരിയ കൂടുതൽ ഭംഗിയാക്കി എടുക്കാനായി സാധിക്കും. അതിനവശ്യമായ ആർട്ടിഫിഷ്യൽ അല്ലെങ്കിൽ നാച്ചുറൽ സ്റ്റോണുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

വാൾ ഹൈലൈറ്റ് ചെയ്ത ശേഷം അവിടെ ഒരു മിറർ, ചെറിയ ഒരു സ്റ്റാൻഡ് എന്നിവയും, ഒരു ടവൽ ഹോൾഡറും നൽകാം.

വാഷ്ബേസിനോടൊപ്പം തന്നെ സ്റ്റോറേജ് ബോക്സ് വരുന്ന രീതിയിലുള്ളവക്ക് വിപണിയിൽ നല്ല ഡിമാൻഡ് ആണ് ഉള്ളത്.

വാഷ് ഏരിയയിൽ ഉപയോഗിക്കുന്ന അഡിഷണൽ ടവ്വൽ, റീഫിൽ ചെയ്യാനുള്ള ഹാൻഡ് വാഷ് എന്നിവയെല്ലാം ഈ ഭാഗത്ത് സൂക്ഷിച്ച് വയ്ക്കുകയും ചെയ്യാം.

സ്റ്റോറേജ് ബോക്സ് റെഡിമെയ്ഡ് ആയോ അല്ലെങ്കിൽ മൾട്ടിവുഡ് മെറ്റീരിയലിൽ മൈക്ക പോലുള്ള മെറ്റീരിയൽ ഒട്ടിച്ചോ ഇന്റീരിയർ ഡിസൈനറോട് പറഞ്ഞു ചെയ്യിപ്പിക്കാവുന്നതാണ്.

സ്റ്റോറേജ് ബോക്സ് നിർമ്മിക്കാനായി വെനീർ, ലാമിനേറ്റ് പോലുള്ള മെറ്റീരിയലുകളും ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താം.

ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ വാഷ് ഏരിയ ഒരുക്കുകയാണ് എങ്കിൽ അവ കാഴ്ചയിൽ ഒരു പ്രത്യേക ഭംഗി നൽകും.

പച്ചപ്പിന് പ്രാധാന്യം നൽകണമെങ്കിൽ

ഇൻഡോർ പ്ലാന്റുകളോടുള്ള പ്രിയം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മിക്ക വീടുകളിലും വാഷ് ഏരിയയിലും ഒന്നോ രണ്ടോ ചെടികൾ നൽകാൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്.

മണി പ്ലാന്റ്, ബാസ്കറ്റ് പ്ലാന്റ് പോലുള്ള ഇൻഡോർ പ്ലാന്റുകൾ ചെറിയ പോട്ടുകളിൽ ആക്കി വാഷ്ബേസിന്‍റെ കോർണർ സൈഡിലായി സെറ്റ് ചെയ്ത് നൽകാം.

പച്ചപ്പിന് പ്രാധാന്യം നൽകി ചെയ്യുന്ന വാഷ് ഏരിയയിൽ നിലത്ത് ഡാർക്ക് ഗ്രീൻ നിറത്തിലുള്ള ഒരു മാറ്റ് കൂടി സെറ്റ് ചെയ്ത് നൽകിയാൽ പ്രത്യേക ലുക്ക് ലഭിക്കും.

എന്തുകൊണ്ടും വാഷ്ബേസിനോട് ചേർന്ന് ഒരു മാറ്റിട്ട് നൽകുന്നത് എപ്പോഴും നല്ലതാണ്. വെള്ളം പുറത്തേക്ക് വീഴുന്ന ഇടം ആയതുകൊണ്ട് തന്നെ മാറ്റിട്ട് നൽകിയാൽ കൂടുതൽ ഗ്രിപ്പ് കിട്ടും.

ഇന്റീരിയർ ഒരുക്കുന്നത് ഒരു പ്രത്യേക തീമിനെ അടിസ്ഥാനമാക്കിയാണ് എങ്കിൽ ആ തീമിനെ പിന്തുടർന്നു കൊണ്ടുള്ള ഒരു നിർമ്മാണ രീതി തന്നെ വാഷ് ഏരിയയിലും നൽകാം.

വാഷ് ഏരിയയിൽ പരീക്ഷിക്കാവുന്ന ഡിസൈനുകൾ തിരഞ്ഞെടുത്ത് ഓരോരുത്തർക്കും തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ കൊണ്ടു വരാവുന്നതാണ്.