ചെടി നനക്കാൻ പാർഥ്ഷായുടെ കണ്ടുപിടിത്തം.

ചെടി നനക്കാൻ പാർഥ്ഷായുടെ കണ്ടുപിടിത്തം.വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും,പൂക്കളും പഴങ്ങളുമൊക്കെ നട്ടു വളർത്തണമെന്നായിരിക്കും പലരും ആഗ്രഹിക്കുന്ന കാര്യം.

എന്നാൽ ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ചെടികൾ വെള്ളമൊഴിച്ച് പരിപാലിക്കുക എന്നത് പലർക്കും സാധിക്കാറില്ല. മാത്രമല്ല യാത്രകളും മറ്റും പോകേണ്ടി വരുമ്പോൾ ആര് ചെടി നനയ്ക്കും എന്ന് കരുതി ചെടികൾ വളർത്താനായി പലരും മടിക്കാറുണ്ട്.

എന്നാൽ വീട്ടിൽ ആളില്ലെങ്കിലും നട്ടു വളർത്തിയ ചെടികൾ വാടാതെ സൂക്ഷിക്കുന്നതിനുള്ള ഒരു ആപ്പ് കണ്ടെത്തിയിരിക്കുകയാണ് ഗുജറാത്ത് സ്വദേശിയായ പാർഥ് ഷാ.

ഒരു അധ്യാപകൻ കൂടിയായ ഇദ്ദേഹം വിഷ രഹിതമായ പച്ചക്കറികൾ വീട്ടിൽ തന്നെ നട്ടു വളർത്തുക എന്ന ആശയത്തെ മുൻനിർത്തിയാണ് ഈയൊരു ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ഈയൊരു സംവിധാനം ഉപയോഗപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങളെ പറ്റി മനസ്സിലാക്കാം.

ചെടി നനക്കാൻ പാർഥ്ഷായുടെ കണ്ടുപിടിത്തം,യാത്രകൾ ഒഴിവാക്കേണ്ട.

വിഷമടിച്ച പച്ചക്കറികൾ വീടുകളിൽ എത്തി തുടങ്ങിയതോടെ പലരും ഉള്ള സ്ഥലത്ത് ഒരു ചെറിയ അടുക്കളത്തോട്ടമെങ്കിലും തയ്യാറാക്കുക എന്ന രീതിയിലേക്ക് കാര്യങ്ങൾ ചിന്തിച്ചു തുടങ്ങി.

ഫ്ലാറ്റുകളിൽ ജീവിക്കുന്നവർ ബാൽക്കണിയിലും ടെറസിന് മുകളിലും ചെറിയ പച്ചക്കറി തോട്ടങ്ങൾ ചാക്കിലും മറ്റും നിറച്ച് നട്ടു വളർത്തുന്ന രീതികളും ഇപ്പോൾ കൂടുതലായി കണ്ടു വരുന്നുണ്ട്.

എന്നാൽ ഇത്തരം സാഹചര്യങ്ങളിലെല്ലാം എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം രണ്ടോ മൂന്നോ ദിവസത്തേക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നാൽ ആര് ചെടി നനയ്ക്കും എന്നതാണ്.

കഷ്ടപ്പെട്ട് വളർത്തിയ ചെടി വീട്ടിൽ തിരിച്ചെത്തുമ്പോഴേക്കും വാടിപ്പോകുന്നതിനെ പറ്റി ചിന്തിക്കാൻ ആർക്കും ഇഷ്ടമില്ല.

എന്നാൽ ഇതിനെല്ലാമുള്ള ഒരു പരിഹാരമായി അന്തരീക്ഷത്തിലെ തണുപ്പിന്റെ അളവും ഈർപ്പവും മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലുള്ള ഒരു സെൻസർ ആപ്പാണ് പാർഥ് ഷാ കണ്ടു പിടിച്ചിട്ടുള്ളത്.

എവിടെ ഇരുന്നു വേണമെങ്കിലും വീട്ടിലെ ചെടികളുടെ ഈർപ്പത്തിന്റെ അളവ് അറിയാൻ സാധിക്കുന്ന രീതിയിലാണ് ആപ്പ് വർക്ക് ചെയ്യുക. മുൻകാലങ്ങളിൽ നമ്മുടെ നാട്ടിൽ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന പച്ചക്കറികളും പഴങ്ങളുമാണ് കൂടുതലായും ഉപയോഗപ്പെടുത്തിയിരുന്നത്.

എന്നാൽ പിന്നീട് കൃഷിക്കും അതുമായി ബന്ധപ്പെട്ട പരിപാലനത്തിനും സമയമില്ലാതെ എല്ലാവരും പുറത്തു നിന്നും വിഷം കലർന്ന പച്ചക്കറികൾ വാങ്ങി തുടങ്ങി.

അതിന് ഒരു മാറ്റം വേണമെന്ന് തോന്നിയപ്പോഴാണ് മിക്ക ആളുകളും ടെറസിലെ കൃഷിക്ക് പ്രാധാന്യം നൽകി തുടങ്ങിയത്.

അപ്പോഴും വീട്ടിൽ നിന്നും മാറി നിൽക്കേണ്ട സാഹചര്യങ്ങളിൽ വെള്ളം എങ്ങിനെ നൽകുമെന്ന് ചിന്തിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മാർഗമാണ് ആപ്പ് ഉപയോഗപ്പെടുത്തി വെള്ളത്തിന്റെ അളവ് കണ്ടെത്തുന്ന രീതി.

ആപ്പ് വർക്ക് ചെയ്യുന്ന രീതി

ചെടി നട്ട പോട്ടിലെ മണ്ണിൽ പ്രത്യേക സെൻസറുകൾ സ്ഥാപിച്ച് നൽകുകയും അത് അന്തരീക്ഷത്തിലെ ഈർപ്പം, ചട്ടിയിലെ വെള്ളം എന്നിവ കൃത്യമായി കാണിക്കുകയും ചെയ്യും.

ഒരു മൈക്രോ കൺട്രോളറിനെ സെൻസർ ബോർഡുമായി കണക്ട് ചെയ്തു കൊണ്ടാണ് ഇത്തരത്തിൽ ഈർപ്പത്തിന്റെ അളവ് കണ്ടെത്തുന്നത്.

തുടർന്ന് അളവുകൾ മോണിറ്റർ ചെയ്യുന്നതിനായി ആപ്പ് ഡെവലപ്പ് ചെയ്തു. അതുകൊണ്ടു തന്നെ എവിടെ ഇരുന്നു വേണമെങ്കിലും വീട്ടിലെ ചട്ടിയിൽ ഉള്ള ചെടിയുടെ വെള്ളത്തിന്റെ നനവ് എത്രയാണെന്ന് അറിയാൻ സാധിക്കും.

വെള്ളത്തിന്റെ അളവിന് കൃത്യമായ കണക്കുകളും സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. ഏകദേശം 10 നും 45 നും ഇടയിലാണ് അളവ് എങ്കിൽ അത് നോർമൽ ആയാണ് കണക്കാക്കുന്നത്.

ഈർപ്പത്തിന്റെ അളവ് കുറവാണ് എങ്കിൽ അതായത് പത്തിന് താഴെയാണെങ്കിൽ അത് വീട്ടുകാർക്ക് അറിയുന്നതിനായി പ്രത്യേക അലാമുകളും ആപ്പിൽ സെറ്റ് ചെയ്ത് നൽകുന്നുണ്ട്.

ഇപ്പോൾ പലരും ചിന്തിക്കുന്നത് വെള്ളമില്ലെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ എങ്ങിനെ നനയ്ക്കും എന്നതായിരിക്കും.

എന്നാൽ ആപ്പ് ഉപയോഗപ്പെടുത്തി തന്നെ പോട്ടിലേക്ക് കണക്ട് ചെയ്ത ടാപ്പ് വഴി വെള്ളം എത്തിക്കാനുള്ള സംവിധാനവും ഇതിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. സെൻസറിന്റെ അളവിൽ വ്യത്യാസങ്ങൾ വരുത്തി വലുതും ചെറുതുമായ ചെടികളിൽ ഈയൊരു രീതി പരീക്ഷിച്ചു നോക്കാൻ സാധിക്കും.

ടെറസിന് മുകളിൽ പച്ചക്കറി കൃഷി നടത്തുന്നവർക്ക് ഏകദേശം മൂന്ന് മീറ്റർ അളവിലുള്ള സെൻസറുകൾ സ്ഥാപിച്ചാൽ മതി. വ്യത്യസ്ത ചട്ടികളിൽ ആയാണ് ചെടികൾ നടുന്നത് എങ്കിൽ ഓരോ ചട്ടിക്കും പ്രത്യേക സെൻസറുകൾ നൽകേണ്ടി വരും.

വലിയ രീതിയിൽ മുതൽമുടക്ക് ഒന്നും ഇല്ലാതെ പാർഥ് കണ്ടെത്തിയ ഈയൊരു കണ്ടു പിടുത്തത്തിന് ആകെ ചിലവായത് 1100 രൂപ മാത്രമാണെന്ന് അദ്ദേഹം പറയുന്നു.

അതും വെറും 20 ദിവസം കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു കണ്ടു പിടിത്തം നടത്തിയത്. വീട്ടിലൊരു പച്ചക്കറിത്തോട്ടം വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപകാരം തന്നെയായിരിക്കും ഈയൊരു പരീക്ഷണം എന്ന കാര്യത്തിൽ സംശയമില്ല.

ചെടി നനക്കാനായും ഒരു ആപ്പ്, തീർച്ചയായും ദൂരെ യാത്രകളെ ഇനി ഭയക്കേണ്ടി വരില്ല.