കെട്ടിട നിർമ്മാണ പ്ലാൻ സ്വയം സാക്ഷ്യപ്പെടുത്താം.

കെട്ടിട നിർമ്മാണ പ്ലാൻ സ്വയം സാക്ഷ്യപ്പെടുത്താം.വീട് നിർമാണവുമായി ബന്ധപ്പെട്ട് വളരെയധികം സമയം ചിലവഴിക്കേണ്ട ഒരു കാര്യമാണ് വീടിന്റെ പ്ലാൻ, മറ്റ് രേഖകൾ എന്നിവ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നൽകി അവിടെ നിന്നും പെർമിഷൻ ലഭിക്കാനായി കാത്തു നിൽക്കേണ്ടത്.

എന്നാൽ 2021 ൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നിയമമനുസരിച്ച് നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടു കൂടി ചില മാനദണ്ഡങ്ങൾക്ക് അനുസൃതമായി കെട്ടിട നിർമ്മാണം ആരംഭിക്കാൻ സാധിക്കുന്നതാണ്.

കെട്ടിടം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥല ഉടമ, പ്ലാൻ തയ്യാറാക്കി നൽകുന്ന അധികാരികൾ അതായത് ബിൽഡിങ് ഡിസൈനർ, സൂപ്പർവൈസർ, എൻജിനീയർ, ആർക്കിടെക്റ്റ്,ടൗൺ പ്ലാനർ

എന്നിവരിൽ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ പ്ലാൻ ഉപയോഗിച്ച് കെട്ടിട നിർമ്മാണം ആരംഭിക്കാൻ സാധിക്കുന്നതാണ്.

അർഹരായ അധികാരികളിൽ നിന്നും വാങ്ങുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വീടിന്റെ നിർമ്മാണം ആരംഭിക്കാൻ സാധിക്കുക.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മനസിലാക്കാം.

കെട്ടിട നിർമ്മാണ പ്ലാൻ സ്വയം സാക്ഷ്യപ്പെടുത്താം കെട്ടിട നിർമ്മാണം ആരംഭിക്കാം.

വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സാക്ഷ്യപത്രം ഉപയോഗപ്പെടുത്തി നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ സാധിക്കുന്നതാണ്.

സൈറ്റ് പ്ലാൻ,വീടിന്റെ പ്ലാൻ, ആവശ്യമായ മറ്റ് രേഖകൾ എന്നിവ സമർപ്പിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും അതിന് പെർമിഷൻ ലഭിക്കുന്നത് വരെ നിർമ്മാണ പ്രവർത്തികൾ

ആരംഭിക്കുന്നതിനായി കാത്തു നിൽക്കേണ്ട അവസ്ഥയാണ് മിക്കപ്പോഴും ഉള്ളത്.

എന്നാൽ പുതിയ രീതി അനുസരിച്ച് അപേക്ഷ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്ക് സമർപ്പിച്ച ശേഷം 5 ദിവസത്തിനുള്ളിൽ സെക്രട്ടറി കൈപ്പറ്റ് രസീത് നൽകുകയും അതിനെ

അടിസ്ഥാനപ്പെടുത്തി കെട്ടിട നിർമാണം ആരംഭിക്കുകയും ചെയ്യാവുന്നതാണ്.

അതേസമയം കെട്ടിടനിർമ്മാണ നിയമങ്ങൾ പാലിക്കാതെയാണ് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നത് എങ്കിൽ അതിനെതിരെ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് വേണം വീട് നിർമ്മാണം ആരംഭിക്കാൻ.

അംഗീകരിച്ച മേലധികാരികളിൽ നിന്നും ലഭിക്കുന്ന പ്ലാൻ, സൈറ്റ് പ്ലാൻ എന്നിവ എല്ലാവിധ കെട്ടിട നിർമ്മാണ നിയമങ്ങളും പാലിച്ചുകൊണ്ടാണ് വരച്ചിട്ടുള്ളത് എന്ന് മേലധികാരികളെ ബോധ്യപ്പെടുത്തിയാൽ മാത്രമാണ് സാക്ഷ്യപത്രം ലഭിക്കുകയുള്ളൂ.

മാത്രമല്ല ഏതെങ്കിലും രീതിയിലുള്ള തെറ്റായ വിവരങ്ങൾ നൽകി കെട്ടിട നിർമാണം ആരംഭിക്കുന്നത് ശ്രദ്ധയിൽപ്പെടുക യാണെങ്കിൽ അതിന് കനത്ത പിഴ നൽകേണ്ടി വരും.

അത്തരം പ്രവർത്തികൾക്ക് കൂട്ടുനിന്ന ആർക്കിടെക്റ്റ് അല്ലെങ്കിൽ അനുബന്ധ ഉദ്യോഗസ്ഥർക്ക് ലൈസൻസ് റദ്ദാക്കപ്പെട്ടു കയും ചെയ്യും.

ഏതെല്ലാം കെട്ടിട നിർമ്മാണ പ്രവർത്തികൾക്കാണ് സാക്ഷ്യപത്രം ഉപയോഗപ്പെടുത്താൻ സാധിക്കുക?

  1. താമസിക്കാനായി നിർമ്മിക്കുന്ന വീടിന് 7 മീറ്ററിൽ കുറവ് മാത്രമാണ് ഉയരം വരുന്നതെങ്കിലും, ഇരുനില വീടാണ് നിർമ്മിക്കുമ്പോൾ അതിന്റെ ആകെ വിസ്തീർണ്ണം 300 ചതുരശ്ര മീറ്ററിൽ കുറവാണ് എങ്കിലും സാക്ഷ്യപത്രം ഉപയോഗപ്പെടുത്തി നിർമാണ പ്രവൃത്തികൾ ആരംഭിക്കാം.
  1. 200 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തീർണവും 7 മീറ്ററിൽ കുറവ് ഉയരവും ഉള്ള വൃദ്ധസദനം,ഹോസ്പിറ്റൽ, അനാഥാലയങ്ങൾ, മത സ്ഥാപനങ്ങൾ, ഡോർമിറ്ററി, ദേശ സ്നേഹവുമായി ബന്ധപ്പെട്ട് നിർമ്മിക്കുന്ന കെട്ടിടങ്ങൾ എന്നിവയ്ക്ക് നിർമ്മാണ പ്രവർത്തികൾ തുടങ്ങാൻ സാക്ഷ്യപത്രം മതി.
  1. വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി നിർമ്മിക്കുന്നതോ, അപകട സാധ്യത ഇല്ലാത്ത വ്യവസായങ്ങൾക്കോ വേണ്ടി ഏഴു മീറ്ററിൽ കുറവ് ഉയരവും 100 ചതുരശ്ര മീറ്ററിൽ കുറഞ്ഞ വിസ്തീർണവും ഉള്ള കെട്ടിടങ്ങൾക്ക് സാക്ഷ്യപത്രം ഉപയോഗപ്പെടുത്താം.
  2. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലേക്ക് അപേക്ഷ സമർപ്പിച്ചാൽ അതിനു മറുപടി നൽകേണ്ട സമയം 15 ദിവസമാണ്. തുടർന്ന് ആവശ്യമായ നടപടികൾ നടക്കാത്ത പക്ഷം കെട്ടിട നിർമാണം ആരംഭിക്കാവുന്നതാണ്.
  3. നിർമ്മാണ നിയമങ്ങൾ പാലിക്കാതെ നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് 100 ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ള വയാണെങ്കിൽ 2 ലക്ഷം രൂപ, 200 നു മുകളിലാണെങ്കിൽ 4 ലക്ഷം രൂപ, 300 നു മുകളിലാണെങ്കിൽ 6 രൂപ എന്നിങ്ങനെ പിഴ അടക്കേണ്ടി വരും.

കെട്ടിട നിർമ്മാണ പ്ലാൻ സ്വയം സാക്ഷ്യപ്പെടുത്താം എന്നാൽ മുകളിൽ നൽകിയിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആണോ എന്ന കാര്യം കൂടി പരിശോധിക്കുക.