ചെറിയ വീടുകൾക്കും വസ്തു നികുതി ബാധകം.

ചെറിയ വീടുകൾക്കും വസ്തു നികുതി ബാധകം.സാധാരണയായി ആഡംബര വീടുകൾക്ക് നിശ്ചയിച്ചിരുന്ന വസ്തു നികുതി ഇനിമുതൽ ചെറിയ വീടുകൾക്കും ബാധകമായിരിക്കും.

530 ചതുരശ്ര അടിക്ക് മുകളിൽ നിർമ്മിക്കുന്ന വീടുകൾക്കായിരിക്കും നികുതി ബാധകമായിരിക്കുക.

അതേസമയം 50 ചതുരശ്ര മീറ്ററിനും 60 ചതുരശ്ര മീറ്ററിനും ഇടയിൽ വിസ്തീർണ്ണമുള്ള വീടുകൾക്ക് ഇപ്പോൾ ഈടാക്കി കൊണ്ടിരിക്കുന്ന വീടുകൾക്ക് വേണ്ടി വരുന്ന വസ്തുവിന്റെ പകുതി നികുതിയാണ് നൽകേണ്ടി വരിക.

അതോടൊപ്പം തന്നെ 3000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുകൾ നിർമ്മിക്കുന്നവർക്ക് ഫ്ലോറിങ്ങിനായി ഉപയോഗപ്പെടുത്തുന്ന മെറ്റീരിയലിന്റെ അളവ് കണക്കാക്കാതെ തന്നെ 15% അധികമായി നികുതി അടയ്ക്കേണ്ടി വരും.

സർക്കാർ ധനകാര്യ കമ്മീഷൻ പുറത്തിറക്കിയ രണ്ടാം റിപ്പോർട്ട് അനുസരിച്ചാണ് സംസ്ഥാനത്ത് ഇത്തരത്തിൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.

മാത്രമല്ല ഓരോ വർഷവും നികുതിയിനത്തിൽ വർദ്ധനവ് വരുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ആഡംബര നികുതി ഇനത്തിൽ പണം നൽകിയിരുന്നവരുടെ കൂട്ടത്തിലേക്ക് സാധാരണക്കാരായ ആളുകൾ കൂടി നികുതി നൽകേണ്ടി വരും എന്നതാണ് ഇവിടെ വലിയ പ്രശ്നം.

ഓരോ വർഷവും വസ്തു നികുതിയിനത്തിൽ വർധന വന്നാൽ സാധാരണക്കാരായ ആളുകൾക്ക് അത് താങ്ങാനാവുമോ എന്നതും മറ്റൊരു ചോദ്യമാണ്.

ചെറിയ വീടുകൾക്കും വസ്തു നികുതി ബാധകം. ഓരോ വർഷവും വർദ്ധനവ് പ്രതീക്ഷിക്കാം.

2023 സാമ്പത്തിക വർഷം മുതൽ പുതുക്കിയ നിരക്ക് ബാധകമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഓരോ വർഷവും നികുതിയിനത്തിൽ വർദ്ധനവ് വരുത്തുന്നത് സാധാരണക്കാരായ ജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് നൽകുക.

ചെറിയ സ്ഥാപനങ്ങളായ ഗ്രന്ഥശാലകൾ, സൊസൈറ്റികൾ എന്നിവയും അതേസമയം സ്കൂളുകളും ഈ ഒരു ലിസ്റ്റിൽ ഉൾപ്പെടുന്നതായിരിക്കും.

ഇപ്പോൾ കണക്കാക്കുന്ന രീതിയിൽ 60 ചതുരശ്ര മീറ്ററിന് മുകളിൽ വരുന്ന കെട്ടിടങ്ങൾക്ക് മാത്രമാണ് വസ്തു നികുതി നൽകേണ്ടി വന്നിരുന്നത്.

എന്നാൽ പുതിയ രീതി നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ ചെറിയ വീടുകൾ പോലും വസ്തു നികുതി അടയ്ക്കേണ്ട അവസ്ഥയിലേക്കാണ് എത്തിച്ചേരുന്നത്.

അതേസമയം ആഡംബര നികുതി ഇനത്തിൽ ഏർപ്പെടുത്തിയിരുന്ന 3000 അടിക്ക് മുകളിൽ വിസ്തീർണ്ണമുള്ള വീടുകൾക്ക് 15 ശതമാനം കൂടി അധിക നികുതി നൽകേണ്ടി വരും.

അതോടൊപ്പം തന്നെ വിനോദ നികുതിയിനത്തിൽ ഈടാക്കുന്നതിൽ 10 ശതമാനം വർധനവാണ് ഉണ്ടാവുക.

സിനിമ തീയറ്ററുകൾ പോലുള്ളവയിൽ നിന്നും കണക്കാക്കിയിരുന്ന ആദായനികുതി പ്രത്യേക സോഫ്റ്റ്‌വെയറുകൾ ഉപയോഗപ്പെടുത്തി കൈകാര്യം ചെയ്യും. സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ചില പ്രാദേശിക സ്ഥാപനങ്ങൾക്ക് വാടക നികുതിയിനത്തിൽ കിഴിവ് നൽകാനും സർക്കാരിന് അധികാരമുണ്ട്.

ഏതെല്ലാം മേഖലകളിൽ പുതിയ നിയമം പ്രതിഫലിക്കും?

ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളെ ഒരേ രീതിയിൽ ബാധിക്കുന്ന രീതിയിൽ ആയിരിക്കും പുതിയ വസ്തു നികുതി നിയമം പ്രാബല്യത്തിൽ വരിക. സ്റ്റാർട്ട്അപ്പ് കമ്പനികൾ പട്ടികജാതി-പട്ടികവർഗ്ഗ ആളുകൾ നടത്തുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് മാക്സിമം 10 ശതമാനമായിരിക്കും നികുതി ഇനത്തിൽ നൽകേണ്ടി വരുന്നത്. പുതിയ നിയമം പൂർണമായും പ്രാബല്യത്തിൽ വരണമെങ്കിൽ വസ്തു നികുതി പരിഷ്കരിച്ചതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡാറ്റാബേസിൽ കയറ്റേണ്ടത് ഉണ്ട്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾക്ക് കൂടി ലഭ്യമാവുകയും വേണം.

മിക്ക സർക്കാർ സേവനങ്ങളും ഇപ്പോൾ വെബ്സൈറ്റ് ഉപയോഗപ്പെടുത്തി നടത്തുന്നതു കൊണ്ടു തന്നെ എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമായി തുടങ്ങിയാൽ മാത്രമാണ് പുതിയ നിയമം ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുകയുള്ളൂ. അതോടൊപ്പം തന്നെ കുടിശ്ശിക കാര്യങ്ങളുടെ ലിസ്റ്റ് ഡിവിഷൻ അല്ലെങ്കിൽ വാർഡ് തലത്തിൽ ലഭിക്കേണ്ടതുണ്ട്. എന്തായാലും ഗ്രാമ-നഗര പരിധികളിൽ ഉൾപ്പെടുന്ന എല്ലാ കെട്ടിടങ്ങൾക്കും പുതുക്കിയ വസ്തു നികുതി നിരക്ക് ബാധകമായിരിക്കും എന്ന് മാത്രമല്ല ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ 2023 മാർച്ച് 31നു മുൻപായി ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കാനും സർക്കാരിൽ നിന്നും ബന്ധപെട്ട സ്ഥാപനങ്ങൾക്ക് ശുപാർശ ലഭിച്ചിട്ടുണ്ട്.

ചെറിയ വീടുകൾക്കും വസ്തു നികുതി ബാധകം. ഇത് സാധാരണക്കാരായ ആളുകൾക്ക് എത്ര വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കി വയ്ക്കുമെന്നത് കണ്ടു തന്നെ അറിയാം.