അടുക്കളയിലേക്ക് പാത്രങ്ങൾ തിരഞ്ഞെടുക്കേണ്ട രീതി.

അടുക്കളയിലേക്ക് പാത്രങ്ങൾ തിരഞ്ഞെടുക്കേണ്ട രീതി.എത്ര വൃത്തിയായി സൂക്ഷിച്ചാലും അടുക്കളയിൽ ഉപയോഗപ്പെടുത്തുന്ന പാത്രങ്ങൾ ശരിയല്ല എങ്കിൽ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.

ഇവയിൽ തന്നെ ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളിലും വെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങളും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

ശുദ്ധവെള്ളം പാചക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി വാട്ടർ പ്യൂരിഫയർ തിരഞ്ഞെടുക്കുകയാണെങ്കിൽ ഒരുപരിധിവരെ വെള്ളം വഴി പകരുന്ന അസുഖങ്ങളിൽ നിന്നും സുരക്ഷ നേടാൻ സാധിക്കും.

ഇതേ ശ്രദ്ധ തന്നെ ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങളിലും നൽകേണ്ടതുണ്ട്. പണ്ടു കാലത്ത് വീടുകളിൽ കൂടുതലായും മൺപാത്രങ്ങൾ, സ്റ്റീൽ എന്നിവയാണ് പാചകത്തിനായി ഉപയോഗപ്പെടുത്തിയിരുന്നത്.

ഇന്ന് പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിക്കുന്ന പാത്രങ്ങളോടും , നോൺ സ്റ്റിക്ക് പാത്രങ്ങളോടും ആളുകൾക്ക് കൂടുതൽ പ്രിയം വന്നുതുടങ്ങി. എന്നാൽ അവ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് നിരവധി ദോഷങ്ങൾ ഉണ്ട് എന്നത് പലരും ചിന്തിക്കുന്നില്ല.

അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

അടുക്കളയിലേക്ക് പാത്രങ്ങൾ തിരഞ്ഞെടുക്കേണ്ട രീതി.

കുടിക്കാനുള്ള വെള്ളം നിറച്ചു വയ്ക്കാനായി ഉപയോഗപ്പെടുത്തുന്ന ജഗ് പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

പ്രത്യേകിച്ച് ചൂടാക്കിയ വെള്ളം പ്ലാസ്റ്റിക് ജഗിൽ ഒഴിച്ച് വയ്ക്കുന്നതും കൂടുതൽ നേരം ഇവയിൽ നിറച്ചു വെച്ച വെള്ളം പിന്നീട് കുടിക്കുന്നതും ആരോഗ്യത്തിന് അത്ര നല്ല കാര്യമല്ല. അതിന് പകരമായി പിച്ചള,ചെമ്പ്, കോപ്പർ,വെള്ളി എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ജഗ്, ബോട്ടിലുകൾ, പാത്രങ്ങൾ എന്നിവ ഉപയോഗപ്പെടുത്തുക യാണെങ്കിൽ പലതുണ്ട് ഗുണങ്ങൾ.

കോപ്പർ,വെള്ളി എന്നിവ ഉപയോഗിച്ച് നിർമ്മിച്ച പാത്രങ്ങളിൽ വയ്ക്കുന്ന വെള്ളമാണ് പാചക ആവശ്യങ്ങൾക്കും കുടിക്കാനായും ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അവ ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വളരെ വലിയ പങ്കു വഹിക്കുന്നു.

ഇത്തരം പാത്രങ്ങളിൽ സൂക്ഷിച്ചു വയ്ക്കുന്ന വെള്ളത്തിൽ പോസിറ്റീവ് കണങ്ങളുടെ എണ്ണവും കൂടുതലായിരിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.

അടുക്കളയിൽ ചെമ്പ് പാത്രങ്ങൾ ആണ് കൂടുതലായി ഉപയോഗപ്പെടുത്തുന്ന എങ്കിൽ അവ ശരീരത്തിന് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആന്റി ഓക്സിഡന്റ് അളവ് വർദ്ധിപ്പിക്കുന്നതിലും വളരെ വലിയ പങ്കു വഹിക്കുന്നു.

ഇവ കൂടാതെ പണ്ടുകാലത്തെ വീടുകളിൽ സ്ഥിര സാന്നിധ്യമായിരുന്ന മൺ കൂജകളും വെള്ളം സൂക്ഷിക്കാനായി ഉപയോഗപ്പെടുത്താവുന്നതാണ്.

കൂജയിൽ വെള്ളം ഇരിക്കുന്നത് കൊണ്ട് തണുപ്പ് ലഭിക്കുകയും അതു കൊണ്ട് തന്നെ ഫ്രിഡ്ജിൽ സൂക്ഷിച്ചു വക്കുന്ന വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യാം.

വെള്ളി ഉപയോഗിച്ച് നിർമ്മിക്കുന്ന പാത്രങ്ങൾ ഫ്രീ റാഡിക്കലുകളെ ശരീരത്തിൽനിന്നും പുറം തള്ളുകയും ദഹന പ്രക്രിയ കൂടുതൽ സുഗമമാക്കുകയും ചെയ്യുന്നു.

ഇവയ്ക്ക് ക്യാൻസർ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും ഉണ്ടെന്ന് പറയപ്പെടുന്നു.

പ്ലാസ്റ്റിക് പാത്രങ്ങളും, ബോട്ടിലുകളും ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത് മാത്രമല്ല ഇവ ശരീരത്തിന് ഗുണങ്ങൾ ചെയ്യുന്നില്ല എന്ന കാര്യവും ഓർക്കുക

മൺപാത്രങ്ങളും,ചട്ടികളും വീണ്ടും ട്രെൻഡാകുമ്പോൾ

മുൻ കാലത്തെ വീടുകളിൽ കൂടുതലായും മൺചട്ടികൾ, മൺ പാത്രങ്ങൾ, കൂജ എന്നിവയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇന്ന് മിക്ക ആളുകൾക്കും പ്ലാസ്റ്റിക്,നോൺ സ്റ്റിക്ക് കോട്ടിങ്സ് എന്നിവ നൽകി വരുന്ന കളർഫുൾ പാത്രങ്ങളോടാണ് കൂടുതൽ പ്രിയം. ഇവ കാഴ്ചയിൽ ഭംഗി നൽകുമെങ്കിലും ശരീരത്തിന് വലിയ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നത് പലരും ചിന്തിക്കാൻ ഇഷ്ടപ്പെടുന്നില്ല. ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ ഇഷ്ടപ്പെടുന്നവർക്ക് ഇപ്പോഴും മൺചട്ടികളോട് തന്നെയാണ് കൂടുതൽ പ്രിയം. കളിമണ്ണ് കൊണ്ട് നിർമ്മിച്ച പാത്രങ്ങളോട് ആളുകൾക്കുള്ള പ്രിയം വീണ്ടും വർദ്ധിച്ചു വരികയാണ്. ഇവയിൽ തന്നെ വ്യത്യസ്ത ഡിസൈനുകളും രൂപങ്ങളും നൽകി കൊണ്ട് നിർമ്മിക്കുന്ന മൺപാത്രങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അവ ഉപയോഗപ്പെടുത്തുന്നത് വഴി ആരോഗ്യപരമായ ഒരു ഭക്ഷണ രീതി പിന്തുടരാനായി സാധിക്കും.മൺ പാത്രങ്ങൾ ഉപയോഗിക്കുന്നതു കൊണ്ട് യാതൊരുവിധ ദോഷങ്ങളും ഇല്ല എന്ന് മാത്രമല്ല പോഷകഗുണം ഒട്ടും നഷ്ടപ്പെടാതെ ഭക്ഷണം പാകം ചെയ്യുകയും ആവാം. ആഹാരസാധനങ്ങൾ പെട്ടെന്ന് കരിഞ്ഞു പിടിക്കാത്ത രീതിയിൽ ചൂടിനെയും തണുപ്പിനെയും ഒരേ രീതിയിൽ മാനേജ് ചെയ്യാൻ ഇത്തരം പാത്രങ്ങൾക്ക് സാധിക്കും.

ശരീരത്തിൽ ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം, സൾഫർ എന്നീ മൂലകങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും മൺപാത്രങ്ങളിൽ പാചകം ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നതു വഴി സാധിക്കും. ഏത് രീതിയിലുള്ള പാചകവും ചെയ്യാവുന്ന രീതിയിൽ ഡിസൈൻ ചെയ്യുന്ന മൺപാത്രങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. മറ്റ് പാത്രങ്ങളിൽ ഉപയോഗിക്കുന്നതിനേക്കാൾ വളരെ കുറവ് എണ്ണ മാത്രം ഉപയോഗപ്പെടുത്തി പാചകം ചെയ്യാനും സാധിക്കും.മൺ പാത്രങ്ങൾ തിരഞ്ഞെടുക്കാൻ പലരും മടിച്ചിരുന്ന കാര്യം വ്യത്യസ്ത ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ സാധിക്കില്ല എന്നതായിരുന്നു. എന്നാൽ ഇന്ന് അതിന് പകരമായി മണ്ണിൽ നിർമിച്ച പുട്ടുകുറ്റി ബിരിയാണി പോട്ട്, ഉരുളി, പ്ലേറ്റുകൾ, കുക്കർ, ഗ്ലാസ് എന്നിവ പോലും വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു നല്ല ഓപ്ഷൻ തന്നെയാണ് മൺ പാത്രങ്ങളും,ചട്ടികളും.

അടുക്കളയിലേക്ക് പാത്രങ്ങൾ തിരഞ്ഞെടുക്കേണ്ട രീതി മനസിലാക്കിയാൽ അത് ആരോഗ്യകരമായ ഒരു ജീവിതം മുന്നോട്ടു നയിക്കാനും ഉപകാരപ്പെടും.