ഹോബ് സ്റ്റവും ചിമ്മിണിയും: വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

latest modular kitchen design

കഴിഞ്ഞ അഞ്ച് വർഷത്തിൽ കേരളത്തിൽ പണിത പുതു വീടുകളിൽ 50 ശതമാനത്തിന് മുകളിലും അടുക്കളകളിൽ മോഡുലാർ കിച്ചനുകളാണെന്ന് നാം കാണുന്നുണ്ട്. അതിൽ തന്നെ ഒരുമാതിരി എല്ലാ മോഡുലാർ കിച്ചനിലും ഇൻസ്റ്റാൾ ചെയ്യപ്പെടുന്നത് ഹോബ് സ്റ്റവും ചിമ്മിണിയും ആണെന്നും നാം കാണാറുണ്ട്.

നൂതനമായ ഈ ഉത്പന്നം കേരളത്തിൽ വ്യാപകമായി തുടങ്ങിയിട്ട് ഒരു ദശകം ആയുള്ളൂ എന്നതാണ് സത്യം. അത്യധികം സ്റ്റൈലിഷും ഏറെ ഉപകാരങ്ങളും ഉള്ള ഇവ എന്നാൽ കുറച്ച് സങ്കീർണമായ ടെക്നോളജി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ അവ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അവയാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്:

ഹോബ് സ്റ്റവ്വ്, ചിമ്മിനി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്:

1. Suction Power

ഹോബ്‌ സ്റ്റവ്വിന് മുകളിൽ വച്ചിരിക്കുന്ന ചിമ്മിനി എന്നുപറയുന്നത് യഥാർത്ഥത്തിൽ സക്ഷൻ (suction) ചിമ്മിനിയാണ്. അതിനുള്ളിൽ പ്രവർത്തിക്കുന്ന മോട്ടോർ, പാചക ഏരിയയുടെ മുകളിലുള്ള വായുവിനെയും അതിൽ പടരുന്ന എണ്ണമയം നിറഞ്ഞ പടലങ്ങളെയും വലിച്ച് മുകളിലേക്ക് കൊണ്ടുവന്ന് പുറത്തേക്ക് വിടുന്നു.

ഈ മോട്ടോറിന്റെ കപ്പാസിറ്റി അനുസരിച്ചാണ് അത് എത്ര കാര്യക്ഷമമായ ആണ് വലിച്ചെടുക്കുന്നത് എന്ന് തീരുമാനിക്കുന്നത്.

അതിനാൽ തന്നെ ചിമ്മിനി തിരഞ്ഞെടുക്കുമ്പോൾ കപ്പാസിറ്റി കൂടിയ മോട്ടോർ ഉള്ള ചിമ്മിനി തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

2. Filters

അടുത്തത് ശ്രദ്ധിക്കേണ്ടത് ചിമ്മിനിയുടെ ഫിൽറ്റർ കാര്യങ്ങളാണ്. നന്നായി പ്രവർത്തിക്കുന്ന ഒരു ഫിൽറ്റർ ഉണ്ടെങ്കിൽ മാത്രമേ വായു വലിച്ചെടുക്കുന്നത് കാര്യക്ഷമമായി പ്രവർത്തിക്കുകയുള്ളൂ.  അതുപോലെതന്നെ ആരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും മികച്ച ഒരു ഫിൽറ്റർ ഉണ്ടായിരിക്കണം

3. Motor/blower

ചിമ്മിനിക്കുള്ളിലെ മോട്ടോർ നന്നായി സീൽ ചെയ്തെങ്കിൽ മാത്രമേ പൊടിയോ മറ്റ് അഴുക്കുകളോ അതിൽ കയറി അടയാതെ സൂക്ഷിക്കാൻ കഴിയു.

4. Size

നമ്മുടെ അടുക്കളയുടെ വലുപ്പത്തിന് ചേരുന്ന ഒരു സിസ്റ്റം തെരഞ്ഞെടുക്കുക സാധാരണയായി കാണുന്ന വലുപ്പം രണ്ട് അടിക്കും മൂന്ന് അടിക്കും ഇടയിലാണ്

Standard size – 2ft to 3ft

5. Budget, Maintenance, Warranty & After-sales services

തീർച്ചയായും. ഏതു ഉൽപ്പന്നം വാങ്ങുമ്പോഴും അതിൻറെ വിലയും ഗാരണ്ടിയും ശ്രദ്ധിക്കേണ്ട തന്നെയാണ്. ഇന്ന് പല വിലയിലുള്ള ഹോബ്‌ സ്റ്റവ്വ് ഉം ചിമ്മിനിയും മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ നല്ല ഉൽപ്പന്നം തന്നെ വാങ്ങാൻ ശ്രദ്ധിക്കുക. 

ഇതിനേക്കാൾ പ്രധാനമാണ് വാങ്ങി കഴിഞ്ഞാൽ പിന്നീടുള്ള സർവീസുകൾ. ആവശ്യത്തിനുള്ള സർവീസ് സെൻററുകൾ അടുത്തുണ്ടോ എന്ന് ഉറപ്പു വരുത്തിയിട്ട് വേണം ഏത് ബ്രാൻഡ് ആണ് തെരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്.

Price – Rs 3000 to Rs.1,00,000

അതുപോലെ തന്നെ ഇവ ഇൻസ്റ്റാൾ ചെയ്യുമ്പോൾ, അടുക്കള കൈകാര്യം ചെയ്യുന്ന ആളുടെ ഏകദേശ പൊക്കം കൂടി കണക്കിലെടുത്തു വേണം ചെയ്യാൻ. അപ്പോഴേ അത് ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കാൻ സൗകര്യപ്രദം ആവുകയുള്ളൂ.

6. Noise, Speed & Aesthetics

ശബ്ദം കുറഞ്ഞ, നല്ല സ്പീഡ് ഉള്ള, കാഴ്ചയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട മോഡൽ തിരഞ്ഞെടുക്കുക. കൂടുതൽ സ്പീഡ് ഉള്ളവയ്ക്ക് ആയിരിക്കും കൂടുതൽ നന്നായി വെന്റിലേഷൻ ചെയ്യാൻ സാധിക്കുക.