ഇന്ത്യൻ അടുക്കള ഉണ്ടാക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും.

ഒരു വീട് നിർമിക്കുന്നതിനെക്കുറിച്ച് സ്വപ്നങ്ങൾ കാണാത്തവരായി ആരും കാണുകയില്ല അല്ലേ? വിദേശ മാസികകളിലും മറ്റും കണ്ടുവരാറുള്ള ഡിസൈനുകളും ചിത്രങ്ങളും നമ്മുടെ സങ്കല്പങ്ങളെ ഉണർത്തുകയും, അവ എങ്ങനെ തന്റെ കൊച്ചുവീട്ടിൽ ഉൾപ്പെടുത്തി മനോഹരമാക്കാം എന്നും ചിന്തിച്ചിട്ടുണ്ടാകും.

എന്നാൽ പലപ്പോഴും ഇത്തരം വിദേശ ഡിസൈനുകളും അലങ്കാരങ്ങളും നമ്മുടെ ആവശ്യങ്ങൾക്ക് യോജിച്ചത് ആവണമെന്നില്ല പ്രത്യേകിച്ച് അടുക്കളയുടെ കാര്യത്തിൽ. 

നമ്മുടെ പാചക ശീലങ്ങൾ കണക്കിലെടുത്തുവേണം ഇന്ത്യൻ അടുക്കള സജ്ജീകരിക്കാൻ. ഇങ്ങനെ നമ്മുടെ അലങ്കാരങ്ങൾക്കും ആവശ്യങ്ങൾക്കും ഏറ്റവും യോജിച്ച അടുക്കള രൂപകൽപന ചെയ്യുമ്പോൾ ഉയർന്നുവരാറുള്ള പ്രധാന ചോദ്യങ്ങളും അവയ്ക്ക് ഞങ്ങളുടെ വിദഗ്ധരായ ആർക്കിടെക്റ്റുകൾ നൽകുന്ന ഉപദേശങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 

ചോദ്യം

ഒരു ഇന്ത്യൻ അടുക്കളയ്ക്ക് ഉണ്ടായിരിക്കേണ്ട അത്യാവശ്യ സവിശേഷതകൾ എന്തൊക്കെ?

chimney

നമ്മുടെ പാചക അഭിരുചികൾ തികച്ചും വ്യത്യസ്തമാണ്. ഇത്തരം പാചകങ്ങൾ ഉണ്ടാകുന്ന പുകയും മണവും പുറത്ത് എത്തിക്കുന്ന ശക്തമായ ചിമ്മിനികൾ ഇന്ത്യൻ കിച്ചനിന്റെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു പ്രത്യേകതയാണ്. അതുപോലെതന്നെ ഒന്നിൽകൂടുതൽ കിച്ചൻ സിങ്ക്കളും അടുക്കള വൃത്തിയാക്കൽ എളുപ്പത്തിൽ ആകുന്നു. 

ചോദ്യം

ഒരു മോഡുലാർ അടുക്കള ആവശ്യമുണ്ടോ ഇന്ത്യൻ പാചകത്തിന് ഇത് അനുയോജ്യമാണോ?

Modular kitchen image courtesy : design cafe

മോഡുലാർ അടുക്കളകൾ ഇന്ത്യൻ ഗൃഹനിർമ്മാണത്തിൽ അടുത്തായി കേട്ട് തുടങ്ങിയ ഒരു പദമാണ്. ഇന്ത്യൻ ഗൃഹനിർമ്മാണത്തിൽ മാത്രമേ ഇത്തരമൊരു പദം ഉപയോഗിക്കുന്നുള്ളൂ എന്നതാണ് സത്യം. വിദേശരാജ്യങ്ങളിൽ അടുക്കളകൾ എല്ലാംതന്നെ ഡിഫോൾട്ടായി മോഡുലാർ ആണ് എന്നത് തന്നെ കാര്യം. 

ഇനി ഇന്ത്യൻ അടുക്കളകൾക്ക് മോഡുലാർ കിച്ചൻ ആവശ്യമുണ്ടോ എന്ന കാര്യത്തിലേക്ക് വരാം. ഉത്തരം “അതേ” ആവശ്യങ്ങളിൽ ഒന്ന് തന്നെയാണ്. 

കാരണം മോഡുലാർ കിച്ചൻ നിങ്ങളുടെ അടുക്കള പ്രവർത്തികളെ കാര്യക്ഷമമാക്കുകയും അതിലൂടെ സമയം ലഭിക്കുകയും ചെയ്യുന്നു.കൂടാതെ മോഡുലാർ കിച്ചണുകൾ വേഗത്തിൽ സ്ഥാപിക്കാൻ കഴിയുന്നു, ആവശ്യമുണ്ടെങ്കിൽ ഒരു വീട്ടിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ കഴിയുന്നു അങ്ങനെ മോഡുലാർ കിച്ചനിന്റെ പ്രത്യേകതകൾ നിരവധിയാണ്.

ചോദ്യം 

ഏതുതരം കിച്ചൺ ക്യാബിനറ്റുകൾ ആണ് ഇന്ത്യൻ വീടുകൾക്ക് നന്നായി ഇണങ്ങുന്നത്?

നിരവധി തരം കിച്ചൻ ക്യാബിനറ്റുകൾ ഇന്ന് അവൈലബിൾ ആണ്. കിച്ചൻ ക്യാബിനുകളെ അവയുടെ സ്ഥാനം അനുസരിച്ച് മൂന്നായി തിരിക്കാം. ബേസ് ക്യാബിനറ്റ്, വാൾ ക്യാബിനറ്റ്, ലോഫ്റ്സ് എന്നും, അവയുടെ വലിപ്പമനുസരിച്ച് നോർമൽ ക്യാബിനറ്റ് tall ക്യാബിനറ്റ്, mid-tall ക്യാബിനറ്റ് എന്നും, ഓപ്പണിങ് മെക്കാനിസം അനുസരിച്ച് റോളർ, ഷട്ടറുകളയും ആയി തിരിച്ചിരിക്കുന്നു. ചുരുങ്ങിയ സ്ഥലത്ത് ധാരാളം സാധനങ്ങൾ സൂക്ഷിക്കേണ്ടി വരുന്ന അടുക്കളകളിൽ മുകളിൽ പറഞ്ഞ ക്യാബിനുകളുടെ ഏതുതരം സംയോജനവും പ്രയോഗിക്കാവുന്നതാണ്. എന്നിരുന്നാലും മിക്ക ഡിസൈനർമാരും എല്ലാ അടുക്കളയിലും pantry pull-out അക്സസറീസ് അടങ്ങിയിട്ടുള്ള ഒരു നീളൻ ക്യാബിനറ്റ് നിർദ്ദേശിച്ച് കാണാറുണ്ട്.

ചോദ്യം 

കിച്ചൻ layout ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഓപ്പൺ കിച്ചണുകൾ ഇന്ത്യൻ അടുക്കളക്ക് യോജിച്ചവയാണോ? 

ഒരു കൺഫ്യൂഷൻ ആദ്യം തന്നെ ഒഴിവാക്കാം ലേഔട്ട് എന്നാൽ കിച്ചനിന്റെ രുപവുമായി ആയി യാതൊരു ബന്ധവുമില്ല, നിങ്ങളുടെ കിച്ചൺ ഓപ്പൺ ടൈപ്പ് ആണോ ക്ലോസ്ഡ് ടൈപ്പ് ആണോ എന്നതാണ് ലേഔട്ട് തീരുമാനിക്കുന്നത്. പരമ്പരാഗതമായി ഇന്ത്യൻ അടുക്കളകൾ ക്ലോസ് ടൈപ്പാണ്. ഒരുപക്ഷേ എല്ലാവർക്കും തോന്നും നമ്മുടെ പാചക ശൈലിക്ക് ഏറ്റവും യോജിച്ചത് ഓപ്പൺ കിച്ചൻ ആണ് എന്ന്. എന്നാൽ ഈ രണ്ട് അടുക്കളകൾക്കും അവയുടെ ഗുണങ്ങളും ദോഷങ്ങളും ഉണ്ട് എന്നതാണ് സത്യം. നിങ്ങളുടെ ജീവിതശൈലിയും ആവശ്യങ്ങളും കണക്കിലെടുത്ത് തീരുമാനത്തിലെത്തുകയാവും കൂടുതൽ ഉചിതം. 

ചോദ്യം

അടുക്കള ഒരുക്കാൻ ഏറ്റവും യോജിച്ച തടി ഏത്? 

കട്ടിയുള്ള തടികളിൽ തീർക്കുന്ന കിച്ചൻ ക്യാബിനുകൾ ഇന്ത്യയിൽ ഇപ്പോൾ സാധാരണമല്ല. കാരണം ഇവ വളരെ ചിലവേറിയതാണ് എന്നതും ഇതിന് അസാധാരണമായ അറ്റകുറ്റപ്പണി ആവശ്യമായിവരുന്നൂ എന്നതു കൊണ്ടുതന്നെ. പകരം പ്ലൈവുഡിൽ തീർത്ത ക്യാബിനുകൾക്കാണ് ഇപ്പോൾ പ്രചാരം. BWR(boiled water resistant ) പ്ലൈവുഡ്കൾ അടുക്കളയിൽ നനവുള്ള സ്ഥലത്തും ഉപയോഗിക്കാം. ബാക്കി സ്ഥലങ്ങളിൽ എൻജിനീയേർഡ് വുഡ്, പ്ലൈവുഡ് എന്നിവ ഉപയോഗിച്ച ക്യാബിനുകൾ ആവാം. ഉപയോഗിക്കുന്ന പ്ലൈവുഡിന്റെ ക്വാളിറ്റി അനുസരിച്ചിരിക്കും അടുക്കളയുടെ ഉറപ്പും ചിലവും.

ചോദ്യം 

ഒരു ഇന്ത്യൻ അടുക്കളക്ക് ഉണ്ടാകേണ്ട സ്റ്റാൻഡേർഡ് സൈസ് എത്രയാണ്? 

ഉപയോഗത്തെയും, ഉപയോഗിക്കുന്നവരുടെ എണ്ണവും, ആവശ്യവും അനുസരിച്ച് അടുക്കളയുടെ വലിപ്പം 6×6 ചതുരശ്ര അടി മുതൽ ഏത് അളവ് വരെയും പരിഗണിക്കാവുന്നതാണ്. 8×10 ചതുരശ്ര അടിയാണ് സ്റ്റോറേജ് സ്പേസ് അടക്കമുള്ള അടുക്കളയുടെ ഏറ്റവും നല്ല അളവായി ഉപയോഗിച്ച് കാണുന്നത്.