മരുഭൂമിയിൽ മാത്രമല്ല, നഗരത്തിനു നടുവിലും ഉണ്ടാവും “മരുപ്പച്ച”

“CONTEMPORARY OASIS”

പ്രകൃതിയിൽ നിന്നുള്ള വെളിച്ചം കൊണ്ട് തന്നെ മിന്നിത്തിളങ്ങാൻ പാകത്തിന് ഡിസൈൻ ചെയ്ത് പണിതുയർത്തിയ മനോഹരമായ വീടാണ് കണ്ടംപററി ഒയാസിസ്

നിലം മുതൽ സീലിംഗ് വരെയുള്ള ഗ്ലാസ് ചുവരുകളാണ്  ഇതിനായി ഉപയിച്ചിരിക്കുന്ന പ്രധാന എലമെന്റ്. ഇതിലൂടെ സദാ ഉള്ളിലേക്ക് വരുന്ന സ്വാഭാവിക വെളിച്ചത്തെയാണ് ഈ ഡിസൈൻ ലക്ഷ്യം വെക്കുന്നത്.

നിർമാണത്തിൽ പ്രധാനമായും മെറ്റൽ ഫിനിഷ് മറ്റീരിയൽസും വുഡൻ വർക്കുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. റസ്റ്റിക് എഫെക്ട് കൊണ്ടുവരാൻ പാകത്തിനുള്ള കളർ ടോണുകൾ തിരഞ്ഞെടുത്തിരിക്കുന്നു.

ഡെക്കോറുകളും ഫർണിച്ചറും ഇതേ തീം പുലർത്തുന്നു.

അതുപോലെ തന്നെ ഏലവേഷനിലുള്ള ഡിസൈൻ പ്രത്യേകത കാരണം ഇരുനിലകളെയും പുറമേ തന്നെ വെവ്വേറെയായി എടുത്തു നിൽക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. 

ഉള്ളിലെ  ഓരോ മുറിക്കും അതത് സ്വഭാവം സൂക്ഷിച്ച് കണ്ടമ്പററി സ്റ്റൈലിൽ ഉള്ള ഇന്റീരിയർ ഡിസൈനും ഫർണിച്ചറുകളും. നേരത്തെ പറഞ്ഞ റസ്റ്റിക് ടോണ് കൊടുക്കാൻ grey-യും wood കളറും അധികരിപ്പിച്ചിരിക്കുന്നു.

Designed by Mr Rajesh Sheth

Interior & Architectural Designer

@designers_circle