കൗണ്ടർടോപ്പ് കിച്ചണിലെ താരം ഹോബ്.കാലത്തിനനുസരിച്ച് വീട് നിർമാണവും, വീട്ടിലേക്ക് ആവശ്യമായ മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നതിനും വലിയ മാറ്റങ്ങൾ വന്നു കഴിഞ്ഞു.

കിച്ചണിൽ ഓപ്പൺ, സെമി മോഡുലാർ, ഐലന്റ് കിച്ചണുകൾ അരങ്ങ് വാഴുമ്പോൾ കൗണ്ടർടോപ്പ് കിച്ചണിലെ പ്രധാന താരമാണ് ഹോബ്.

പേര് കേൾക്കുമ്പോൾ പലർക്കും സുപരിചിതമല്ലാത്ത കാര്യമാണെങ്കിലും കൗണ്ടർ ടോപ്പിൽ ഇറക്കി വയ്ക്കുന്ന രീതിയിൽ ഗ്യാസ് സ്റ്റവ് സെറ്റ് ചെയ്യുന്ന രീതിയാണ് ഹോബ് എന്ന പേരിൽ അറിയപ്പെടുന്നത്.

കൗണ്ടർ ടോപ്പിൽ നിന്നും പുറത്തേക്ക് കാണാത്ത രീതിയിൽ സ്റ്റവ് നൽകുമ്പോൾ അവ കാഴ്ചയിൽ മാത്രമല്ല ഭംഗി നൽകുന്നത് മറിച്ച് വൃത്തിയാക്കാനും വളരെ എളുപ്പമാണ്.

പലപ്പോഴും ഹോബ് രീതിയിൽ കിച്ചൻ സെറ്റ് ചെയ്യുന്നതിനെപ്പറ്റി പലർക്കും കൃത്യമായ ധാരണയില്ല.

എന്തെല്ലാമാണ് ഹോബ് രീതി കിച്ചണിൽ ഉപയോഗപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്ന് കൃത്യമായി മനസിലാക്കാം.

കൗണ്ടർടോപ്പ് കിച്ചണിലെ താരം ഹോബ്.

ടേബിൾ ടോപ്പ് സ്റ്റവിന് ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തി കൗണ്ടർ ടോപ്പ് കട്ട് ചെയ്താണ് ഹോബ് സെറ്റ് ചെയ്യുന്നത്.

വളരെയധികം സ്ലീക് ഡിസൈൻ, കൈകാര്യം ചെയ്യാനുള്ള എളുപ്പം എന്നിവ ഇത്തരം സ്റ്റവുകളുടെ മികച്ച പ്രത്യേകതകളാണ് .

വ്യത്യസ്ത രീതികളിൽ ഹോബ് സെറ്റ് ചെയ്തു നൽകാൻ സാധിക്കും. ഇവയിൽ ഏറ്റവും ചെറിയ ഹോബാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ രണ്ട് ബർണർ വരുന്ന രീതിയിലാണ് സെറ്റ് ചെയ്ത് നൽകുന്നത്.

അതേ സമയം ഏറ്റവും വലിയ രീതിയിൽ ഹോബ് സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 5 ബർണർ തിരഞ്ഞെടുക്കാം. കൃത്യമായ അളവിൽ കൗണ്ടർടോപ്പ് കട്ട് ചെയ്തതിനു ശേഷമാണ് സ്റ്റൗ നൽകുന്നത്. അതുകൊണ്ടുതന്നെ അളവുകൾ കൃത്യമാണോ എന്ന് കാര്യം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഏറ്റവും വലിയ ഹോബ് ഫിറ്റ് ചെയ്യുന്നതിന് 60 തൊട്ട് 90 സെന്റീമീറ്റർ വലിപ്പം ആവശ്യമായി വരും. മാത്രമല്ല കൗണ്ടർ ടോപ്പിനോട് ചേർന്ന് വരുന്ന ഭിത്തിയിൽ പാത്രം തട്ടാത്ത രീതിയിൽ സെറ്റ് ചെയ്യാനായി ശ്രദ്ധിക്കണം. അതല്ല എങ്കിൽ നടുവിലെ ബർണർ ഉപയോഗപ്പെടുത്താൻ പറ്റാത്ത അവസ്ഥ വരും. കൃത്യമായ അകലം അറിയുന്നതിനായി ഒരു വലിയ പാത്രം നടു ഭാഗത്ത് വരുന്ന ബർണറിൽ വച്ച് നോക്കിയാൽ മതി.

ഡിസൈൻ തിരഞ്ഞെടുക്കുമ്പോൾ

വ്യത്യസ്ത വലിപ്പത്തിലും ഡിസൈനിലും ബർണർ സെറ്റ് ചെയ്തെടുക്കാൻ സാധിക്കും. ഉപയോഗിക്കുന്ന പാത്രങ്ങൾ, അവയുടെ വലിപ്പം എന്നിവയ്ക്ക് അനുസൃതമായി അല്ല ഹോബ് ഡിസൈൻ ചെയ്യുന്നത് എങ്കിൽ അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല. മാത്രമല്ല 5 ബർണറുകൾ ഉള്ള ഹോബാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ തമ്മിൽ ആവശ്യത്തിന് അകലമുണ്ടോ എന്ന കാര്യം ഉറപ്പു വരുത്തുക. ഒരു നല്ല ഹോബണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയുടെ ടോപ്പ് പാർട്ട് ടെമ്പേർഡ് ഗ്ലാസ് ഉപയോഗപ്പെടുത്തി ആകും നിർമ്മിച്ചിട്ടുണ്ടാവുക. അതോടൊപ്പം നല്ല ക്വാളിറ്റി യിലുള്ള ബ്രാസ് ബർണർ, കാസ്റ്റ് അയൺ ഉപയോഗിച്ച് നിർമ്മിച്ച സ്റ്റാൻഡ് എന്നിവയും ലഭിക്കുന്നതാണ്.

വ്യത്യസ്ത രീതികളില്‍ ഹോബ് ഉപയോഗിക്കേണ്ട രീതി

പല രീതിയിൽ തീ വരുന്നത് ഹോബിൽ സജ്ജീകരിച്ച് നൽകാം.നോബ് പ്രസ് ചെയ്ത ഉടനെ തീ കത്തുന്ന രീതി’ ഓട്ടോ ഇഗ്നീഷ്യൻ’ എന്നാണ് അറിയപ്പെടുന്നത്. അത്തരം അടുപ്പുകളിൽ ഓട്ടോമാറ്റിക് ആയി തന്നെ കുറച്ച് സമയം കഴിഞ്ഞാൽ തീ ഓഫ് ആയി പോകുന്നതാണ്. അതേസമയം പുറം രാജ്യങ്ങളിലെല്ലാം ഉപയോഗപ്പെടുത്തുന്ന സ്റ്റവ്, ഇൻഡക്ഷൻ, എന്നിവ ഒരുമിച്ച് പ്രവർത്തിക്കുന്ന രീതിയിലുള്ള കൊമ്ബി മോഡലും ഹോബിൽ തിരഞ്ഞെടുക്കാവുന്നതാണ്. ഇവയിൽ ഓരോരുത്തരുടെയും ആവശ്യാനുസരണം വ്യത്യസ്ത രീതിയിലുള്ള പരീക്ഷണങ്ങൾ നടത്താവുന്നതാണ്.

ഹോബി നോടൊപ്പം ചിമ്മിനി കൂടി സെറ്റ് ചെയ്യുന്ന രീതിയിലുള്ള മോഡലുകളും ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ‘ഡൗൺ ഡ്രാഫ്റ്റ്’ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. സാധാരണ ഹോബ് പത്തായിരം രൂപയ്ക്ക് മുകളിൽ വില ആരംഭിക്കുമ്പോൾ ചിമ്മിനി യും ഹോബും ചേർന്നു വരുന്ന ഡൗൺ ഡ്രാഫ്റ്റ് മോഡലിന് ഏകദേശം രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലാണ് വില വരുന്നത്. വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ അതോടൊപ്പം തന്നെ പ്രാധാന്യം നൽകേണ്ട ഒരു ഏരിയയാണ് കിച്ചൻ കൗണ്ടർടോപ്പിലെ ഹോബ് എന്ന കാര്യത്തിൽ സംശയമില്ല.

കൗണ്ടർടോപ്പ് കിച്ചണിലെ താരം ഹോബ് വിശദമായി മനസ്സിലാക്കി മാത്രം തിരഞ്ഞെടുക്കാം.