ജനാലകൾ മനോഹരമാക്കുന്ന വിൻഡോ ട്രീറ്റ്മെന്റ്.

ജനാലകൾ മനോഹരമാക്കുന്ന വിൻഡോ ട്രീറ്റ്മെന്റ്.വ്യത്യസ്ത രീതിയിലുള്ള ജനാലകൾ പണ്ടു കാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ സ്ഥാനം പിടിച്ചിരുന്നു.

തടിയുടെ ഫ്രെയിമിൽ വ്യത്യസ്ത ഷേപ്പുകളിലും രൂപത്തിലും നിർമ്മിച്ചിരുന്ന വിൻഡോകൾക്ക് വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും ഇപ്പോഴും വന്നിട്ടില്ല എങ്കിലും വിൻഡോ ട്രീറ്റ്മെന്റ് എന്ന ആശയം പുറം രാജ്യങ്ങളിലെല്ലാം വളരെയധികം പോപ്പുലർ ആണ്.

അതായത് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന അതേ പ്രാധാന്യം നൽകിക്കൊണ്ട് കർട്ടനുകൾ വ്യത്യസ്ത മെറ്റീരിയൽ, പാറ്റേണുകൾ എന്നിവയെല്ലാം ഉപയോഗിച്ച് ജനാലകളെ കൂടുതൽ ഭംഗിയാക്കി എടുക്കുന്ന രീതിയാണ് വിന്റോ ട്രീറ്റ്മെന്റ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

ലിവിങ് ഏരിയ, ബെഡ്റൂമുകൾ, കിച്ചൻ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിൽ വിൻഡോകളുടെ വലിപ്പവും ആകൃതിയും നോക്കി വേണം കർട്ടനുകൾ, വിൻഡോ ഡിസൈൻ എന്നിവ തിരഞ്ഞെടുക്കാൻ.

വ്യത്യസ്ത വിന്റോ ട്രീറ്റ്മെന്റ് ആശയങ്ങളെ പറ്റി മനസ്സിലാക്കാം

ജനാലകൾ മനോഹരമാക്കുന്ന വിൻഡോ ട്രീറ്റ്മെന്റ് ആശയങ്ങൾ.

തടിയിൽ തീർത്ത ജനാലകൾക്ക് പകരക്കാരായി ഇന്ന് സ്റ്റീൽ, യു പി വി സി മെറ്റീരിയലുകൾ വിപണി അടക്കി വാഴാൻ തുടങ്ങി.

തടിയെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ചിലവ് കുറവും, കൂടുതൽ കാലം ഈട് നിൽക്കുന്നതുമായ യുപിവിസി വിൻഡോകൾ തന്നെ ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് വ്യത്യസ്ത മെറ്റീരിയലുകളിലും നിറങ്ങളിലും തിരഞ്ഞെടുക്കാൻ സാധിക്കും.

തടിയിൽ നിർമ്മിച്ച ജനാലകളുമായി താരതമ്യം ചെയ്യുമ്പോൾ ഈർപ്പം നിന്ന് ചിതൽ പോലുള്ള പ്രശ്നങ്ങൾ ഒന്നും ഇത്തരം ഉൽപ്പന്നങ്ങൾക്ക് വരുന്നില്ല എന്നതാണ് ആളുകളെ ഇവ തിരഞ്ഞെടുക്കുന്നതിലേക്ക് പ്രേരിപ്പിക്കുന്ന ഘടകം.

ജനാലകളുടെ നിർമ്മാണ രീതിയിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വന്നിട്ടുള്ളത്.

പണ്ടു കാലങ്ങളിൽ വളരെയധികം പ്രാധാന്യം ലഭിച്ചിരുന്നതും ഇടക്കാലത്ത് വെച്ച് പ്രാധാന്യം നഷ്ടപ്പെട്ടതുമായ ബേ വിൻഡോകൾ ഇന്ന് നമ്മുടെ നാട്ടിലെ വീടുകളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.

അതോടൊപ്പം തന്നെ കർട്ടൻ വാളുകൾ, ഫ്രഞ്ച് ഡോറുകൾ, സ്ലൈഡിങ് ഡോറുകൾ എന്നിങ്ങനെ വിൻഡോ ഡോറുകളിൽ തന്നെ വ്യത്യസ്ത രീതികൾ ആളുകൾ തിരഞ്ഞെടുത്തു തുടങ്ങി.

ഫ്രഞ്ച് വിൻഡോ ഡോറുകൾക്ക് തെർമൽ ടൈപ്പ് കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ വീടിനൊരു കോണ്ടിനെന്റൽ ഫീൽ കൊണ്ടു വരുന്നതിനു വേണ്ടി ഷട്ടർ ബ്ലൈൻഡുകൾ വ്യത്യസ്ത രീതികളിൽ കൂടുതൽ പേരും തിരഞ്ഞെടുത്തു തുടങ്ങി.

അതേ സമയം കണ്ടമ്പററി സ്റ്റൈലിൽ നിർമ്മിക്കുന്ന വീടുകളിൽ കൂടുതലായും ബ്ലൈൻഡ്‌സ് ആണ് കർട്ടനുകളെക്കാൾ കൂടുതൽ അനുയോജ്യം.

വീട്ടിനകത്തേക്ക് കൂടുതൽ പ്രകാശവും വായു സഞ്ചാരവും ലഭിക്കുന്നതിന് വേണ്ടിയാണ് കൂടുതൽ പേരും സ്ലൈഡിങ് ടൈപ്പ് കർട്ടൻ വാളുകൾ തിരഞ്ഞെടുക്കുന്നത്.

അവയ്ക്ക് അനുയോജ്യമായ രീതിയിൽ ലോങ്ങ് ടൈപ്പ് കർട്ടനുകൾ പ്ലീറ്റഡ് ആയി ചെയ്തെടുക്കാൻ സാധിക്കും.

ബേ വിൻഡോകൾ നൽകുമ്പോൾ ലൈറ്റ് നിറങ്ങളിലുള്ള കർട്ടനുകൾ തിരഞ്ഞെടുക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത് മാത്രമല്ല അവ അധിക സമയവും ഓപ്പൺ ചെയ്തിടുന്ന ഒരു ഇടമായാണ് സെറ്റ് ചെയ്യുന്നത്.

വിൻഡോകളിലെ വ്യത്യസ്ത പരീക്ഷണങ്ങൾ.

ബേ വിൻഡോകൾ സെറ്റ് ചെയ്യുമ്പോൾ ഒന്നോ രണ്ടോ ഇൻഡോർ പ്ലാന്റുകൾ കോർണറുകളിൽ ആയി നൽകാം.

അവയോടൊപ്പം റോമൻ ബ്ലൈൻഡ്സ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ചെടിക്ക് ആവശ്യമുള്ള രീതിയിൽ പ്രകാശം സെറ്റ് ചെയ്ത് നൽകാനും സാധിക്കും.

ലൈറ്റ് ഫ്ലോറൽ ടൈപ്പ് ബ്ലൈന്റുകളോടൊപ്പം ജോമട്രിക് പാറ്റേണിൽ ഉള്ള ലോങ്ങ് വിഡ്ത്ത് കർട്ടനുകൾ നൽകുന്നത് പുതിയ ട്രെൻഡിങ് രീതിയാണ്.

ജനാലകളോട് ചേർന്ന് തന്നെ സോഫ സെറ്റ് ചെയ്തു നൽകുന്നതാണ് എപ്പോഴും കൂടുതൽ പ്രകാശം ലഭിക്കുന്നതിന് നല്ലത്.

മാത്രമല്ല സോഫയുടെ നിറവും ഭംഗിയും എടുത്ത് കാണിക്കുന്നതിനും വിൻഡോയോട് ചേർത്ത് സെറ്റ് ചെയ്യുന്നത് ഗുണം ചെയ്യും. ബെഡ്റൂമുകളിലേക്ക് ഷട്ടർ ടൈപ്പ് വിൻഡോകൾ പരീക്ഷിക്കുന്നതിൽ തെറ്റില്ല.

ബെഡ്റൂമുകളിൽ കൂടുതൽ പ്രൈവസി ഉറപ്പാക്കുന്നതിന് ഷട്ടർ വിൻഡോകളാണ് എപ്പോഴും നല്ലത്. ഇവ തന്നെ വൈറ്റ് തീമിൽ ചെയ്യുകയാണെങ്കിൽ കാഴ്ചയിൽ ഒരു പ്രത്യേക ഭംഗി ലഭിക്കും.

വിൻഡോ ഫ്രെയിമിനോട് ചേർന്ന് നിൽക്കുന്ന വൈറ്റ് നിറത്തിലുള്ള കർട്ടനുകൾ കൂടി തിരഞ്ഞെടുത്താൽ റൂമിന്റെ അലങ്കാരത്തിനായി മറ്റൊന്നും ആവശ്യമായി വരുന്നില്ല.

രാത്രി സമയങ്ങളിൽ ആകാശം കണ്ടു കൊണ്ട് ഉറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സ്കൈ ലൈറ്റ് വിൻഡോകൾ തിരഞ്ഞെടുക്കാവുന്നതാണ്.

ആവശ്യമുള്ള സമയങ്ങളിൽ ഓപ്പൺ ചെയ്ത് വയ്ക്കുകയും അല്ലാത്ത സമയങ്ങളിൽ ക്ലോസ് ചെയ്ത് വെക്കാനും ഇവ തിരഞ്ഞെടുക്കുന്നത് വഴി സാധിക്കും.

അടുക്കളകളിലേക്ക് ഹാഫ് ടൈപ്പ് കർട്ടനുകൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത് അതല്ലെങ്കിൽ ബ്ലൈൻഡ്സ് തിരഞ്ഞെടുക്കുന്നതിലും തെറ്റില്ല.

കർട്ടൻ ഇടുന്നതിനായി കഫെ റോഡ്സ് ഉപയോഗപ്പെടുത്തുകയാണെങ്കിൽ അവ ആവശ്യമുള്ള സമയത്ത് എളുപ്പത്തിൽ അഴിച്ച് മാറ്റി വൃത്തിയാക്കാനും സാധിക്കും.

ബേ വിൻഡോകൾ തന്നെ വ്യത്യസ്ത ഷേപ്പുകളിൽ പരീക്ഷിക്കാവുന്ന ഇടമാണ് അപ്പർ ലിവിങ്, ഡൈനിങ് ഏരിയ എന്നിവിടങ്ങളെല്ലാം.

ഏത് ഷേപ്പിൽ ആണോ ബേ വിൻഡോ നൽകുന്നത് അതേ രീതിയിൽ തന്നെ കർട്ടനുകളും സജ്ജീകരിച്ചു നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.

ബയോ ഫോൾഡ് ഡോറുകളോടൊപ്പം പിക്ച്ചർ വിൻഡോകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ രണ്ട് തീമുകൾ ഒരേസമയം വിൻഡോയിൽ നൽകുകയും അതനുസരിച്ച് ലൈറ്റ് അഡ്ജസ്റ്റ് ചെയ്ത് നൽകുകയും ചെയ്യാം.

ബാത്റൂമുകൾക്ക് വേണ്ടി വിൻഡോ ഡിസൈൻ ചെയ്യുമ്പോൾ ക്ലാസിക് വുഡൻ ഷട്ടറുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ജനാലകൾക്ക് കൂടുതൽ വലിപ്പം തോന്നാനുള്ള ഏറ്റവും നല്ല ഐഡിയ വിൻഡോയെക്കാളും വലിപ്പത്തിൽ കർട്ടനുകൾ നൽകുക എന്നതാണ്.

സോഫ്റ്റ്‌ ഷിയെർസ് മെറ്റീരിയൽ ഉപയോഗപ്പെടുത്തിയാൽ ഇന്റീരിയറിൽ ഒരു റോസി ഗ്ലൊ കൊണ്ടു വരാനായി സാധിക്കും. ജനാലകളിൽ പരീക്ഷിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും വലിയ രീതിയിൽ വീടിന്റെ രൂപത്തെ മാറ്റി മറിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ജനാലകൾ മനോഹരമാക്കുന്ന വിൻഡോ ട്രീറ്റ്മെന്റ് മനസ്സിലാക്കി നിങ്ങൾക്കു തന്നെ വീടിന്റെ ജനാലകൾ ഇനി കൂടുതൽ ഭംഗിയാക്കി എടുക്കാം.