ഇന്റീരിയറിൽ നൽകാം ചോക്ക്ബോർഡ് പെയിന്റിംഗ്.

ഇന്റീരിയറിൽ നൽകാം ചോക്ക്ബോർഡ് പെയിന്റിംഗ്.കുട്ടികളുള്ള വീടുകളിൽ എത്ര ഭംഗിയായി ഇന്റീരിയർ അലങ്കരിച്ചാലും അത് മെയിൻറ്റൈൻ ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല.

പ്രത്യേകിച്ച് ചുമരുകളിൽ ലൈറ്റ് നിറത്തിലുള്ള പെയിന്റുകൾ, വോൾ ആർട്ടുകൾ എന്നുവയെല്ലാം തിരഞ്ഞെടുത്തു നൽകുന്നതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ലഭിക്കണമെന്നില്ല.

അച്ഛനമ്മമാരുടെ കണ്ണൊന്നു തെറ്റുമ്പോഴേക്കും ചുമരിന് മുകളിൽ ക്രയോൺസ് ഉപയോഗിച്ച് വരച്ചും സ്കെച്ച് പേനകൾ കൊണ്ട് ക്രിയേറ്റിവിറ്റി കാണിച്ചും കുട്ടികൾ അവരുടേതായ രീതിയിൽ ഭംഗിയാക്കാനുള്ള ശ്രമങ്ങൾ നടത്തും.

ഇപ്പോൾ വാഷബിൾ പെയിന്റുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ടെങ്കിലും അവയൊക്കെ എത്രമാത്രം കറ പോകുന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും എന്നത് 100% ഉറപ്പു പറയാൻ സാധിക്കുന്ന കാര്യങ്ങളല്ല.

എന്നാൽ കുട്ടികളുള്ള വീടുകളിൽ വ്യത്യസ്തമായ രീതിയിൽ പരീക്ഷിക്കാവുന്ന ഒരു പെയിന്റിംഗ് ആശയമാണ് ചോക്ക് ബോർഡ് പെയിന്റ്.

വീടിന്റെ ഏത് ഭാഗങ്ങളിലേക്ക് വേണമെങ്കിലും തിരഞ്ഞെടുക്കാവുന്ന ചോക്ക് ബോർഡ് പെയിന്റിന്റെ ഉപയോഗ രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം.

ഇന്റീരിയറിൽ നൽകാം ചോക്ക്ബോർഡ് പെയിന്റിംഗ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

മനസ്സിലുള്ള ക്രിയേറ്റിവിറ്റി ചുമരുകളിൽ പകർത്താൻ തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച മാർഗ്ഗമാണ് ചാക്ക് ബോർഡ് പെയിന്റ്.

ലിവിങ് ഏരിയ, സ്റ്റഡി റൂം,കിച്ചൻ എന്നിങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്ന ഇടങ്ങളിലെല്ലാം വ്യത്യസ്ത ക്രിയേറ്റിവിറ്റി പരീക്ഷിക്കാൻ ചോക്ക് ബോർഡ് പെയിന്റ് ഉപയോഗപ്പെടുത്തുന്നത് വഴി സാധിക്കും.

സ്കൂളുകളിലും മറ്റും കണ്ടു വന്നിരുന്ന പഴയ രീതിയിലുള്ള ചോക്ക് ബോർഡിനോട് സാമ്യം തോന്നുമെങ്കിലും ഇവയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

ഏറ്റവും കൂടുതൽ മറവി സംഭവിക്കുന്ന ഇടമായ അടുക്കളയിൽ വളരെയധികം ക്രിയേറ്റീവ് ആയും അതേ സമയം നോട്ടുകൾ എഴുതാനുമുള്ള ഒരിടമായി ചോക്ക് ബോർഡ് പെയിന്റ് ഏരിയകൾ മാറ്റിയെടുക്കാം.


ക്ലീനായി കിടക്കുന്ന ഏത് സർഫസ് വേണമെങ്കിലും ചോക്ക് ബോർഡ് പെയിന്റ് ഉപയോഗപ്പെടുത്തി ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം മാറ്റിയെടുക്കാവുന്നതാണ്.

അതായത് ചുമരുകളിൽ മാത്രമല്ല ഫർണിച്ചറുകൾ, കബോർഡുകൾ എന്നിവയിലും ചോക്ക് ബോർഡ് പെയിന്റ് പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഓരോ ദിവസവും വ്യത്യസ്ത ക്രിയേറ്റിവിറ്റികൾ പരീക്ഷിക്കുകയും ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുകയും ചെയ്യാം എന്നതാണ് ഇത്തരം ബോർഡുകളുടെ എടുത്തു പറയേണ്ട പ്രത്യേകത.

ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ഡൈനിങ് ഏരിയയിൽ അതിനനുസൃതമായ ചിത്രങ്ങളും, കുട്ടികൾ പഠിക്കാനിരിക്കുന്ന ഭാഗങ്ങളിൽ അവർക്ക് ആവശ്യമുള്ള കാര്യങ്ങളും ചോക്ക് ബോർഡ് പെയിന്റ് നൽകുന്നത് വഴി ചെയ്യാൻ സാധിക്കും.

ചോക്ക് ബോർഡ് പെയിന്റ് ഉപയോഗിക്കേണ്ട രീതി.

പെയിന്റിങ്ങിൽ വലിയ പ്രാവീണ്യമൊന്നും ആവശ്യമില്ലാത്ത ഒരു കാര്യമായത് കൊണ്ട് തന്നെ പ്ലെയിൻ സർഫസിൽ ഒരു സ്കെയിലും മാസ്കിങ് ടേപ്പും ഉപയോഗിച്ച് ഒരു സ്ക്വയർ പോർഷൻ സെറ്റ് ചെയ്ത് നൽകുക.

തുടർന്ന് ചോക്ക് ബോർഡ് പെയിന്റ് വാങ്ങിച്ച് അടയാളപ്പെടുത്തിയ ഭാഗങ്ങളിൽ അടിച്ചു നൽകിയ ശേഷം ബാക്കി ഭാഗത്ത് ഒട്ടിച്ചു നൽകിയിട്ടുള്ള മാസ്കിങ്‌ ടേപ്പ് എടുത്തു മാറ്റാവുന്നതാണ്.

വീട്ടിലേക്ക് ഒരു പ്രത്യേക നോട്ടീസ് ബോർഡ് വാങ്ങേണ്ടതിന്റെ ആവശ്യകതയും ഇതുവഴി ഒഴിവാക്കാനായി സാധിക്കും.

ഒരു സാധാരണ ബോർഡിൽ എഴുതുന്ന അതേ രീതിയിൽ ചോക്ക് ഉപയോഗപ്പെടുത്തി കാര്യങ്ങൾ എഴുതിവെക്കാം.

കുട്ടികളുടെ ബെഡ്റൂമിൽ വാർഡ്രോബിനോട് ചേർന്നോ, അടുക്കളയിൽ സ്റ്റോറേജ് യൂണിറ്റിനോട് ചേർന്നോ ചോക്ക് ബോർഡ് പെയിന്റ് പരീക്ഷിച്ച് നോക്കാവുന്നതാണ്.

അവിടെയൊന്നും സ്ഥലമില്ലാത്തവർക്ക് വീടിന്റെ കോർണറുകൾ ടേബിളിനോട് ചേർന്ന് വരുന്ന ചുമരുകൾ എന്നിവിടങ്ങളിലും ഇത്തരം പെയിന്റ് അപ്ലൈ ചെയ്ത് നൽകാം.

ഒരു സാധാരണ ബ്ലാക്ക് ബോർഡ് കാണുന്ന അതേ രീതിയിൽ ആയതു കൊണ്ട് തന്നെ ഇവയോട് ചേർന്ന് വരുന്ന ഭാഗങ്ങളിൽ വൈറ്റ് അല്ലെങ്കിൽ ഗ്രേ പോലുള്ള നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.

കുട്ടികളുടെ ബെഡ്റൂമിലെ വാർഡ്രോബുകൾ ചോക്ക് ബോർഡ് പെയിന്റിംഗ് നൽകുകയാണെങ്കിൽ ചുമരിൽ വരയ്ക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാനും സാധിക്കും.

വീടിന്റെ ഇന്റീരിയറിന് ഡാർക്ക് നിറമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളതെങ്കിൽ അതോടൊപ്പം ബ്ലാക്ക് ബോർഡ് പെയിന്റ് പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല.

ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ബ്ലാക്ക് ബോർഡ് പെയിന്റ് വീട്ടിലെ ഓരോരുത്തർക്കും തങ്ങളുടെ ക്രിയേറ്റിവിറ്റി പരീക്ഷിക്കാനുള്ള ഒരിടമായും ഫോക്കസ് വാൾ ആയും ഉപയോഗപ്പെടുത്താൻ സാധിക്കും.

സാധാരണ എമൽഷന് മുകളിലാണ് ചോക് ബോർഡ്‌ പെയിന്റ് അപ്ലൈ ചെയ്യുന്നത് എങ്കിൽ നേരിട്ട് തന്നെ നൽകാം.അതേസമയം വിനയിൽ പെയിന്റ്, മരം, മെറ്റൽ എന്നിവയ്ക്ക് മുകളിലാണ് ഈയൊരു പെയിന്റ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ പ്രൈമർ അടിച്ചതിനു ശേഷം മാത്രം നൽകാൻ ശ്രദ്ധിക്കുക.

വീടുകളിൽ മാത്രമല്ല റസ്റ്റോറന്റുകൾ ഓഫീസ് സ്പേസ് എന്നിവിടങ്ങളിലേക്കും ചോക്ക് ബോർഡ് പെയിന്റ് തിരഞ്ഞെടുക്കാവുന്നതാണ്.

ഇന്റീരിയറിൽ നൽകാം ചോക്ക്ബോർഡ് പെയിന്റിംഗ് ഉപയോഗപ്പെടുത്തി വ്യത്യസ്ത ക്രിയേറ്റിവിറ്റികൾ പരീക്ഷിച്ച് നോക്കാം.