ഇൻഡോർ പ്ലാന്റ്റുകളും വ്യത്യസ്ത അറേഞ്ച്മെന്റ്സും.

ഇൻഡോർ പ്ലാന്റ്റുകളും വ്യത്യസ്ത അറേഞ്ച്മെന്റ്സും.വീടിനകത്ത് പച്ചപ്പ് നിറയ്ക്കാൻ ആഗ്രഹിക്കുന്ന മിക്ക ആളുകളും വീട്ടിൽ ഒന്നോ രണ്ടോ ഇൻഡോർ പ്ലാന്റുകൾ തിരഞ്ഞെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു.

മലിനമായ വായു ശ്വസിക്കുന്നത് ഒഴിവാക്കാൻ ഒരു പരിധി വരെ ഇൻഡോർ പ്ലാന്റുകൾ തിരഞ്ഞെടുക്കുന്നത് കൊണ്ട് ഉപകാരപ്പെടും.

വ്യത്യസ്ത ഇൻഡോർ പ്ലാന്റുകൾ തിരഞ്ഞെടുത്ത് പല രൂപത്തിലും വലിപ്പത്തിലും വീടിനകത്ത് അലങ്കാരമാക്കി മാറ്റാനായി സാധിക്കും.

ഒരു ഇൻഡോർ ഗാർഡൻ സെറ്റ് ചെയ്ത് നൽകുന്നതിന് വീട്ടിനകത്ത് കൂടുതൽ വെളിച്ചമോ തണുപ്പോ ചൂടോ ആവശ്യമായി വരുന്നില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഒന്നോ രണ്ടോ ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്ത് നൽകിയാൽ പോലും വീടിന് ലഭിക്കുന്നത് ഒരു പ്രത്യേക ലുക്കാണ്.

മാത്രമല്ല വ്യത്യസ്ത രീതിയിലുള്ള പോട്ടുകൾ സെറാമിക്,ടെറാ കോട്ട മെറ്റീരിയലുകളിൽ പല ഷേപ്പുകളിൽ ആയി ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള അവസരങ്ങളും ഇപ്പോഴുണ്ട്.

അവ വാങ്ങി വാൾ ഷെൽഫുകളിൽ ഡിസൈൻ ചെയ്ത് നൽകാം. വീട്ടിനകത്ത് വ്യത്യസ്ത രീതികളിൽ ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്തു നൽകുന്ന രീതികൾ മനസ്സിലാക്കാം.

ഇൻഡോർ പ്ലാന്റ്റുകളും വ്യത്യസ്ത അറേഞ്ച്മെന്റ്സും മനസ്സിലാക്കാം.

ഇൻഡോർ പ്ലാന്റുകൾ അതിന്റെ പൂർണ്ണ ഭംഗിയിൽ ഡിസ്പ്ലേ ചെയ്യാനുള്ള മാർഗ്ഗം വാൾ ഡിസ്പ്ലേ മെത്തേഡ് ഉപയോഗപ്പെടുത്തുകയാണ്.

ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ ഒരു ഭിത്തി മാത്രം വൈറ്റ് തീമിൽ ഹൈലൈറ്റ് ചെയ്തു നൽകി അവിടെ മെറ്റൽ ഫ്രെയിമിൽ വ്യത്യസ്ത വലിപ്പത്തിലുള്ള സ്ക്വയർ ഫ്രെയിമുകൾ നിർമിച്ച് നൽകുക.

ശേഷം അതിനോട് യോജിച്ചു നിൽക്കുന്ന രീതിയിൽ ഇൻഡോർ പ്ലാന്റുകളുടെ രണ്ടോ മൂന്നോ പെയിന്റിംഗ്സ് കൂടി വാങ്ങി യശേഷം ഒരു ഫോട്ടോ ഒരു മെറ്റൽ ഫ്രെയിം എന്നിവ ഇട കലർത്തി നൽകാവുന്നതാണ്.

മെറ്റൽ ഫ്രെയിമിന്റെ നിറം ബ്ലാക്ക് ആണെങ്കിൽ അതിനോട് കോൺട്രാസ്റ്റ് ആയി വൈറ്റ് ഫ്രെയിമിലുള്ള പെയിന്റിംഗ് തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.

മറ്റൊരു മികച്ച രീതി ഹാങ്ങിങ് പോട്ടുകൾ തിരഞ്ഞെടുക്കുക എന്നതാണ്.

ഒരു പ്ലാന്റ് തന്നെ തിരഞ്ഞെടുക്കാതെ വ്യത്യസ്ത ഹാങ്ങിങ് പ്ലാന്റുകൾ പോട്ടുകളിൽ തൂക്കിയിട്ട് നൽകിയാൽ വീട്ടിനകത്ത് ഒരു വിന്റേജ് ലുക്ക് ലഭിക്കും.

ഇന്റീരിയറിൽ വൈറ്റ്, ബ്ലാക്ക്, ഗ്രേ കോമ്പിനേഷനുകളാണ് നൽകുന്നത് എങ്കിൽ പച്ചപ്പിനെ എടുത്തു കാണിക്കാൻ അത് കൂടുതൽ ഗുണം ചെയ്യും.

ആർട്ട് മെറ്റീരിയലുകളും ഇൻഡോർ പ്ലാന്റുകളും.

ഇൻഡോർ പ്ലാന്റുകളുടെ പോട്ടുകൾ നിരത്തി വയ്ക്കുന്നതിനേക്കാൾ കൂടുതൽ ഭംഗി എപ്പോഴും അവയോടൊപ്പം കുറച്ച് ആർട്ട് വർക്കുകൾ, മിറർ എന്നിവ കൂടി സജ്ജീകരിച്ച് നൽകുന്നതാണ്.

അതിനായി ഏറ്റവും അനുയോജ്യമായ ഇടം വാഷ് ഏരിയ സെറ്റ് ചെയ്യുന്ന ഭാഗമാണ്.

വാഷ് ഏരിയയുടെ കോർണറുകളിൽ ഇൻഡോർ പോട്ട് നൽകി മിഡിൽ ഭാഗത്ത് മിറർ സെറ്റ് ചെയ്ത് നൽകാം.

അതോടൊപ്പം ടൂത്ത് ബ്രഷ് ഹോൾഡർ വ്യത്യസ്ത നിറത്തിലും ഷേപ്പിലും ഉള്ളത് തിരഞ്ഞെടുത്തു നൽകിയാൽ ഒരു പ്രത്യേക ഭംഗി തന്നെ ആ ഒരു ഏരിയ്ക്ക് ലഭിക്കും.

സ്റ്റഡി റൂം, വർക്കിംഗ് ഏരിയകളിലേക്ക് പ്ലാന്റുകൾ തിരഞ്ഞെടുക്കുമ്പോൾ.

കുട്ടികൾ പഠിക്കാനിരിക്കുന്ന സ്റ്റഡി ഏരിയയിൽ ഒന്നോ രണ്ടോ ഇൻഡോർ പ്ലാന്റുകൾ നൽകുന്നത് ആ ഭാഗത്ത് ഒരു പോസിറ്റീവ് എനർജി നിറയ്ക്കാനും പഠനത്തിനിടയിൽ കണ്ണുകൾക്ക് കുളിർമ നൽകാനും ഗുണം ചെയ്യും.

ജോലിത്തിരക്കുകൾക്കിടയിൽ ഒന്ന് കണ്ണ് കുളിർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് വർക്കിംഗ് ഏരിയയോട് ചേർന്നും രണ്ടോ മൂന്നോ വ്യത്യസ്ത നിറങ്ങളിലുള്ള പ്ലാന്റുകൾ നോക്കി തിരഞ്ഞെടുക്കാം.

അടുക്കളയിലേക്ക് പ്ലാന്റുകൾ തിരഞ്ഞെടുക്കുമ്പോൾ ടീ പോട്ട് രൂപത്തിലുള്ള കണ്ടെയ്നറുകൾ വാങ്ങി അടുക്കളയിലേക്ക് ആവശ്യമായ ഹെർബുകൾ വളർത്തിയെടുക്കുന്നത് പുറത്തു നിന്നും അവ വാങ്ങുന്നത് ഒഴിവാക്കാനും അടുക്കളയുടെ വായു ശുദ്ധീകരിക്കാനും വഴിയൊരുക്കും.

മാത്രമല്ല ഒരു കിച്ചൻ ഡെക്കോർ എന്ന രീതിയിലും ഇവ ഉപയോഗപ്പെടുത്താൻ സാധിക്കും. ഇത്തരം ഇടങ്ങളിൽ മാത്രമല്ല ബാത്റൂമുകൾ,യൂട്ടിലിറ്റി ഏരിയ, ബാൽക്കണി എന്നിവിടങ്ങളിലും വ്യത്യസ്ത ഇൻഡോർ പ്ലാന്റുകൾ തിരഞ്ഞെടുത്തു സെറ്റ് ചെയ്തു കൂടുതൽ ഭംഗിയാക്കാം.

പച്ചപ്പ് നിറയ്ക്കാൻ സ്ഥല പരിമിതി ഒരു പ്രശ്നമായിട്ടുള്ളവർക്ക് ഗ്ലാസ് ബൗളുകളിൽ സെറ്റ് ചെയ്യാവുന്ന ടെറാറിയങ്ങളും ആവശ്യമെങ്കിൽ തിരഞ്ഞെടുത്തു വീടിന് അലങ്കാരമാക്കാം.

വീടിന്റെ മുക്കിലും മൂലയിലും പച്ചപ്പ് നിറയ്ക്കുന്നത് കണ്ണിന് കുളിർമയും കാഴ്ചയ്ക്ക് ഭംഗിയും നൽകുന്ന കാര്യങ്ങളാണ് എന്നതിൽ തർക്കമില്ല.

ഇൻഡോർ പ്ലാന്റ്റുകളും വ്യത്യസ്ത അറേഞ്ച്മെന്റ്സും മനസ്സിലാക്കിയിരുന്നാൽ നിങ്ങളുടെ അകത്തളങ്ങളിലും പച്ചപ്പ് നിറയ്ക്കാവുന്നതാണ്.