ലിവിങ്റൂമിന് ഗ്രേ തീം തിരഞ്ഞെടുക്കുമ്പോൾ.ലിവിങ് റൂമും ഗ്രേ തീമും തമ്മിൽ ബന്ധമെന്താണെന്ന് ചിന്തിക്കാൻ വരട്ടെ.

ലിവിങ് റൂം ഇന്റീരിയറിൽ ട്രെൻഡ് സൃഷ്ടിക്കാൻ എളുപ്പമുള്ള ഒരു നിറമായി ഇന്റീരിയർ ഡിസൈനേഴ്‌സ് ഗ്രേ നിറത്തെയാണ് കാണുന്നത്.

നമ്മുടെ നാട്ടിൽ ലിവിങ് ഏരിയയ്ക്ക് ഗ്രേ നിറം നൽകുന്നത് അധികം പരിചിതമല്ല എങ്കിലും പുറം രാജ്യങ്ങളിലെല്ലാം കാലങ്ങളായി ലിവിങ് ഏരിയകളിൽ ഫോളോ ചെയ്യുന്ന ഒരു തീം ഗ്രേയാണ്.

ഒരു ക്ലാസിക് ന്യൂട്രൽ ലുക്ക് ലിവിങ് റൂമിന് കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന നിറമാണ് ഗ്രേ.

ഒരു ലൈവായ അന്തരീക്ഷം ലിവിങ് റൂമിന് വേണമെന്ന് താല്പര്യപ്പെടുന്നവർക്ക് കണ്ണുമടച്ച് തിരഞ്ഞെടുക്കാവുന്ന നിറവും ഗ്രേ തന്നെയാണ്.

എന്നാൽ ശരിയായ രീതിയിൽ ഗ്രേ നിറം തിരഞ്ഞെടുക്കുക എന്നത് കുറച്ച് കോംപ്ലിക്കേറ്റഡ് ആയ കാര്യമാണ്.

ബീജ് മംഗോളിയ നിറങ്ങളോട് ചേർന്നു നിൽക്കുന്ന ഒരു നിറമായതു കൊണ്ട് തന്നെ ഉദ്ദേശിച്ച അതേ ഷേഡിൽ ഉള്ള ഗ്രേ തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ലിവിങ് റൂമിന് ഗ്രേ നിറം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ലിവിങ്റൂമിന് ഗ്രേ തീം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ന്യൂ ന്യൂട്രൽ എന്ന വിഭാഗത്തിലാണ് ഗ്രേ ഉൾപ്പെടുന്നത്. പലപ്പോഴും മറ്റ് ലൈറ്റ് നിറങ്ങളുമായി താരതമ്യം ചെയ്ത് തിരഞ്ഞെടുക്കുമ്പോൾ തെറ്റു പറ്റാനുള്ള സാധ്യതയും ഗ്രേ നിറത്തിന് കൂടുതലാണ്.

യഥാർത്ഥ ഗ്രേ നിറം നോക്കി തിരഞ്ഞെടുക്കുകയാണെങ്കിൽ അത് വീടിന് നൽകുന്നത് ഒരു എലഗൻറ് നാച്ചുറൽ ലുക്ക് ആണ് .

കളർ എക്സ്പേർട്ട് പറയുന്നത് അനുസരിച്ച് ഡാർക്ക്‌ ഗ്രേ നിറമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അത് വീട്ടിനകത്ത് ഒരു പോസിറ്റീവ് എനർജി നിറക്കുന്നതിന് പകരമായി നെഗറ്റീവ് ഇഫക്ട് നൽകുമെന്നാണ് പറയപ്പെടുന്നത്.

മാത്രമല്ല ഇമോഷണൽ ബാലൻസിനേയും അത് വളരെയധികം ബാധിക്കും എന്ന് പറയപ്പെടുന്നു. അതേസമയം പിങ്ക് ടോണിലുള്ള ഗ്രേ നിറമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വീട്ടിലുള്ളവർക്ക് കഴിവുകളെ പരിപോഷിപ്പിക്കാനുള്ള ചിന്തയും, പച്ച ഷേഡ് വരുന്ന രീതിയിലുള്ള ഗ്രേ ടോൺ റൂമുകൾക്ക് പ്രത്യേക ലൈഫ് നൽകുകയും ചെയ്യുന്നു.

വളരെയധികം അലസമായ ഒരു ഫീൽ ലഭിക്കുന്നതിന് ബ്ലൂ ടോണിൽ വരുന്ന ഗ്രേ നിറത്തിലാണ് സാധിക്കുകയെന്നും പറയപ്പെടുന്നു.

ഗ്രേ തീമും വ്യത്യസ്ഥ ഷേഡുകളും

എല്ലാ ഡാർക്ക് ഗ്രേ ഷേഡുകളോടും നോ പറയേണ്ട. കോഫിബ്രൗൺ ഷേഡിലുള്ള ഗ്രേ നിറം തിരഞ്ഞെടുക്കുന്നത് വീടിന് ഒരു ലക്ഷ്വറി ലുക്ക് തരുമെന്നാണ് എക്സ്പെർട്ടുകൾ പറയുന്നത്.

മാത്രമല്ല വീടിന് ഒരു ഒഴുകുന്ന ഫീൽ നൽകാനും ഡാർക്ക് ഷേഡിലുള്ള ഗ്രേ തിരഞ്ഞ് എടുക്കുന്നത് കൊണ്ട് സാധിക്കും.

ഇന്റീരിയലിൽ ഉപയോഗിക്കുന്ന സോഫ മറ്റു ഫർണിച്ചറുകൾ എന്നിവയിൽ ഡീപ്പ് ഗ്രേ നിറം ഉപയോഗപ്പെടുത്തുകയാണെങ്കിൽ തണുപ്പുള്ള അന്തരീക്ഷം വീട്ടിനകത്ത് സൃഷ്ടിച്ചെടുക്കാൻ സാധിക്കും.

അവയോടൊപ്പം കോൺട്രാസ്റ്റ് ആയി നിൽക്കാൻ ബ്ലാക്ക് അല്ലെങ്കിൽ ഡാർക്ക് ഗ്രേ നിറത്തിലുള്ള ഫോട്ടോ ഫ്രെയിമുകൾ, ഡെക്കർ ഐറ്റംസ്, കാൻഡിൽ സ്റ്റിക്കുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്താം.

ലിവിങ് റൂമിൽ കൂടുതൽ പ്രകാശം ആവശ്യമാണെന്ന് ആഗ്രഹിക്കുന്നവർക്ക് ലൈറ്റ് ടോണിലുള്ള നിറം തന്നെ നോക്കി തിരഞ്ഞെടുക്കാവുന്നതാണ്.

ഗ്രേ നിറം തന്നെ ഏകദേശം 50 ഓളം ടോണുകളിൽ ലഭ്യമാണ്. അതുകൊണ്ടു തന്നെ നിറങ്ങൾ മാറിപ്പോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

നെഗറ്റീവ് ഇമോഷൻസിനെ ഒഴിവാക്കാൻ ഏറ്റവും അനുയോജ്യമായ നിറങ്ങൾ വൈറ്റ്, ബീജ് ഷെഡിലുള്ള ഗ്രേ നിറമാണ്. അതുകൊണ്ടു തന്നെ ഡാർക്കിനേക്കാൾ കൂടുതൽ ഇത്തരം ലൈറ്റ് നിറങ്ങളോട് ചേർന്ന് നിൽക്കുന്ന ഗ്രേ നോക്കി തിരഞ്ഞെടുക്കാം.

ആഡംബര വിളക്കുകൾക്ക് പ്രാധാന്യം നൽകി ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ ബ്ലൂ ഷെയ്ഡിനോട് ചേർന്ന് നിൽക്കുന്ന ഗ്രേ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അത് ഒരു പ്രത്യേക ലുക്ക് നൽകും.

ലൈറ്റ് ഗ്രേ വാളുകളോടൊപ്പം ഡാർക്ക് യെല്ലോ, പിങ്ക് നിറത്തിലുള്ള ആക്സസറീസ് തിരഞ്ഞെടുത്താൽ ഒരു പ്രത്യേക ഭംഗിയാണ് ഇന്റീരിയറിൽ കൈവരിക്കുക.

ഗ്രേ നിറമാണ് ഇന്റീരിയർ തീമിൽ തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയെ കൂടുതൽ പ്രകാശപൂരിതമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആക്സന്റ്റ് നിറങ്ങളിൽ ഉള്ള ഡെക്കറേറ്റീവ് പീസസ്,ഇന്റീരിയർ ഐറ്റംസ്,കുഷ്യൻ എന്നിവയെല്ലാം ഉപയോഗിച്ച് നോക്കാവുന്നതാണ്.

ലിവിങ്റൂമിന് ഗ്രേ തീം തിരഞ്ഞെടുക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ കൂടി ശ്രദ്ധ നൽകാം.