വീടിന് തടി വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാം

നമ്മളുടെ വീട് നിർമ്മാണ ശൈലിയിലെ ഒഴിച്ച് കൂടാൻ ആകാത്ത ഒന്ന് തന്നെയാണ് മരങ്ങൾ. മരമായിട്ടൊ, അല്ലെങ്കിൽ അറുത്ത ഉരുപ്പടികൾ ആയിട്ടോ ആണ് നമ്മൾ തടി വാങ്ങാറുള്ളത് .

തടി വാങ്ങാൻ ചെല്ലുമ്പോൾ ഒരു കുബിക് അടിക്ക് (cubic feet) ഇത്ര രൂപ എന്ന നിലയിൽ ആണ് പൈസ നൽകുന്നത്. എന്നാൽ ബഹുപൂരിപക്ഷം പേർക്കും ഇത് എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് അറിയില്ല. അത്കൊണ്ട് തന്നെ അവർ പറയുന്ന കണക്ക് വെച്ച് നമ്മൾ പൈസ നൽകും. ഈ അജ്ഞത മൂലം നിരവധി പേരാണ് പറ്റിക്കപ്പെടുന്നത്.

ഇത്തരത്തിൽ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാനായി തടിയുടെ അളവ് കണക്കാക്കുന്ന രീതി എങ്ങനെയെന്ന് ലളിതമായി മനസ്സിലാക്കാം.


ഉരുൾ തടി.


ഉരുൾ തടിയാണ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി.

● തടിയുടെ നീളം × ചുറ്റുവണ്ണം × ചുറ്റുവണ്ണം = കിട്ടുന്ന സംഖ്യയെ 2304 കൊണ്ട് ഭാഗിക്കുക

  • ഉദാഹരണം ~ 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി ആണെങ്കിൽ – 7×50×50=17500÷2034= 7.59 കിട്ടും.

7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി 7.59 കുബിക് ഫിറ്റ് ഉണ്ടാവും.

അറുത്ത ഉരുപ്പടി

ഇനി നിങ്ങൾ അറുത്ത ഉരുപ്പടി ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി.

● നീളം×വീതി×കനം×എണ്ണം = കിട്ടുന്ന സംഖ്യയെ 144 കൊണ്ട് ഭാഗിക്കുക.
ഉദാഹരണത്തിന് – 7 അടി നീളവും 5 ഇഞ്ച് വീതിയും 3 ഇഞ്ച് കനവും(Thickness) ഉള്ള ഒരു പീസ് തടി ആണെങ്കിൽ

  • 7×5×3×1÷144 = 0.72 കുബിക് ഫിറ്റ് കിട്ടും.

ഈ കണക്ക് അറിയാത്തത് മൂലം നിരവധി പേർക്ക് ഇങ്ങനെ പൈസ നഷ്ടമാകാറുണ്ട്.

  • അതുപോലെ തടി തിരഞ്ഞെടുക്കാൻ പോകുമ്പോൾ തടി പണി ചെയ്യുന്ന ആളയോ, അല്ലെങ്കിൽ ഈ വിഷയത്തിൽ കാര്യമായ അവഗാഹമുള്ളരോടൊപ്പം പോകുക.
  • അറിയാവുന്നതോ, അല്ലെങ്കിൽ കൃത്യമായി തിരക്കിയതിന് ശേഷം മാത്രമേ തടി എടുക്കുന്ന മിൽ / ഡിപ്പോ തിരഞ്ഞെടുക്കാവൂ
  • തടി തിരഞ്ഞെടുക്കുമ്പോൾ മുട്ടും, പോത്തും, കേടുപാടും ഇല്ലാത്തതുമായവ തിരഞ്ഞെടുക്കുക.
  • വിള്ളൽ, പൊട്ടൽ, ദ്രവിച്ചവ എന്നിവയും ഒഴിവാക്കാം.

content courtesy : fb group