കോണ്ക്രീറ് സ്ളാബുകൾ: ചില അടിസ്‌ഥാന കാര്യങ്ങൾ ചർച്ച ചെയ്യാം

കോൺക്രീറ്റും കോൺക്രീറ്റ് സ്ലാബുകളും ഇന്ന് നമ്മുടെ വീട് നിർമ്മാണ പ്രക്രിയയിൽ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. എന്നാൽ ഇതിനെപ്പറ്റി ഇന്നും പല മിഥ്യാധാരണകളും ചുറ്റി നടക്കുന്നുണ്ട്. അതിനാൽ തന്നെ കോൺക്രീറ്റ് സ്ലാബുകളെ പറ്റി ഉള്ള ചില അടിസ്ഥാന കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്:

കോൺക്രീറ്റ് സ്ലാബ്ൻറെ മിനിമം  തിക്നെസ് എത്രയാണ്? 

ഒരു കോൺക്രീറ്റ് സ്ലാബ് എത്രത്തോളം  വെയിറ്റ് തങ്ങേണ്ടി വരും എന്നതിനെ ആശ്രയിച്ചാണ് അതിൻറെ ഘനവും മറ്റും ഡിസൈൻ ചെയ്തെടുക്കുന്നത്. 

IS കോഡ് അനുസരിച്ച് ഒരു കോൺക്രീറ്റ് സ്ലാബിൽ ഉപയോഗിക്കുന്ന മെയിൻ ബാറിന്റെ വ്യാസം എത്ര mm ആണോ, അതിൻറെ  10 ടൈംസ്  എങ്കിലും സ്ലാബിന്   തിക്നെസ്സ്  ഉണ്ടാകണം എന്നാണ്. ഉദാഹരണത്തിന് 10mm ആണ് ബാറിന്റെ വട്ടം എങ്കിൽ സ്‌ലാബിന്റെ ഘനം 100 mm എങ്കിലും ഉണ്ടാവണം. 

എങ്കിൽ മറ്റൊരു IS കോഡ് അനുസരിച്ച്, നമ്മൾ ഉപയോഗിക്കുന്ന മെറ്റൽ, ഉദാഹരണത്തിന് 20mm ആണെങ്കിൽ, അതിൻറെ  4 ഇരട്ടി   എങ്കിലും മിനിമം തിക്നെസ്സ് ഉണ്ടാവണം  എന്നുള്ളതാണ് . 

വൺവേ സ്ലാബും two way slab  ഉം തമ്മിലുള്ള വ്യത്യാസം എന്താണ്? 

ഒരു മുറിയുടെ നീളം അതിൻറെ വീതിയുടെ രണ്ട് മടങ്ങിൽ കൂടുതലാണ് എങ്കിൽ അവിടെ ചെയ്യുന്ന കോൺക്രീറ്റ് സ്ലാബ്നെയാണ് നമ്മൾ വൺവേ സ്ലാബ് എന്ന് പറയുന്നത്.

ഒരു മുറിയുടെ നീളവും വീതിയും ഏകദേശം തുല്യമാണെങ്കിൽ അവിടെ ചെയ്യുന്ന  കോൺക്രീറ്റ് സ്ലാബ്നെ two way slab എന്നും പറയുന്നു.

വീടിൻറെ മെയിൻ സ്ലാബ് ചെയ്യുവാൻ ഏറ്റവും അനുയോജ്യമായ കോൺക്രീറ്റ് മിക്സ് ഏതാണ്?

വീടിൻറെ മെയിൻ സ്ലാബ് ചെയ്യുവാൻ ഏറ്റവും അനുയോജ്യമായ കോൺക്രീറ്റ് മിക്സ് m 20 ആണ്. അതിൻറെ കോമ്പിനേഷൻ എന്നത് 1:1.5:3 ആണ്. ഒരു ചാക്കിന്റെ കണക്കിൽ പറയുകയാണെങ്കിൽ ഒരു ചാക്ക്   സിമൻറ്റിന് മൂന്ന് കൊട്ട മണലും 6 കൊട്ട മെറ്റലും എന്നുള്ളതാണ് കണക്കു.

കുറഞ്ഞത് എത്ര ദിവസത്തെ വാട്ടർ ക്യൂറിങ് ആണ് മെയിൻ സ്ലാബിനു കൊടുക്കേണ്ടത്? 

കോൺക്രീറ്റ് ചെയ്തു കഴിഞ്ഞാൽ മെയിൻ സ്ലാബിന് മിനിമം 14 ദിവസത്തെ വാട്ടർ ക്യൂറിങ് എങ്കിലും  കൊടുത്തിരിക്കണം.