സ്റ്റെയർകേസ്സിന്റെ താഴ്ഭാഗം മനോഹരമാക്കാനുള്ള ആശയങ്ങൾ

ഒട്ടുമിക്ക വീടുകളിലും ഒഴിഞ്ഞ് വെറുതെ കിടക്കുന്ന ഇടമാണ് സ്റ്റെയർകേസ്സിന്റെ താഴെയുള്ള ഭാഗം .മിക്കയിടത്തും പഴയ ന്യൂസ് പേപ്പർ സൂക്ഷിക്കുന്നതിനും ഇൻവെർട്ടർ വെക്കാനും മാത്രമായിരിക്കും ഇവിടം ഉപയോഗിക്കുക . ചില പ്രത്യേക മോഡലുകളിലുള്ള സ്റ്റെയറുകളുടെ താഴെയുള്ള ഭാഗം ഒരു തരത്തിലും ഉപയോഗിക്കാൻ കഴിയാത്ത വിധത്തിലും ആയിരിക്കും. പലപ്പോഴും ഗോവണിയുടെ താഴെ ഉള്ള ഭാഗം വാഷ് ബേസിൻ കൗണ്ടർ സെറ്റ് ചെയ്യാനുള്ള ഇടമായിട്ടായിരിക്കും പ്ലാൻ ചെയ്യാറുള്ളത്.


സാധാരണയായി ലിവിങ്ങ് റൂമിലോ ഡൈനിങ് ഹാളിലോ ആണ് സ്റ്റെയർ വരാറുള്ളതാണ് . ഈ രണ്ട് സ്ഥലങ്ങളും വീടിലെ കോമൺ ഏരിയയിൽ പെട്ടതും, കൂടുതലായി ഉപയോഗിക്കാറുള്ളതും, ആകർഷണീയമായി ഒരുക്കിവെക്കാൻ ആഗ്രഹിക്കുന്നതുമായ ഇടങ്ങളാണ്.

ഡിസൈനിങ്ങിൽ ചെറിയ ചില മാറ്റങ്ങൾ പരീക്ഷിച്ചാൽ സ്റ്റെയറിന് താഴെയുള്ള ഭാഗം ആകർഷണീയമാക്കാം. അത്തരത്തിൽ പരീക്ഷിക്കാവുന്ന ചില ഡിസൈൻ ഐഡിയകളാണ് ചുവടെ.

1 . ലിവിങ് സ്പേസിലാണ് ഗോവണിയെങ്കിൽ താഴെയുള്ള സ്പേസ് ഷോകേസായി മാറ്റിയെടുക്കാം…

2 . ആൻറിക് വസ്തുക്കളും , സിറാമിക് ശ്രേണിയിൽ വരുന്ന അലങ്കാര വസ്തുക്കളോ നിരത്തി ലിവിങ് ഹാളിലെ കോണിക്ക് താഴെയുള്ള ഭാഗം ഭംഗിയാക്കാവുന്നതാണ് .

3 . വീട്ടിൽ തന്നെ ഒരു മിനി ലൈബ്രറി തയ്യറാക്കി ഇവിടം ഭംഗിയാക്കാവുന്നതും പരിഗണിക്കാം.

4 .കൂടാതെ ഷെൽഫിനടുത്തുള്ള ഉയരമുള്ള ഭാഗത്ത് ചെറിയ ബെഞ്ചോ സ്റ്റൂളോ ഇട്ട് വായിക്കാനുള്ള ഇടമായും സജീകരിക്കാം.

5 . ആവശ്യമായ പ്ളഗ് പോയിന്റുകൾ കൊടുക്കുകയാണെങ്കിൽ കമ്പ്യൂട്ടർ വെക്കാനുള്ള സ്പേസായും പ്രസ്തുത ഭാഗം ഉപയോഗപ്പെടുത്താം .

6 . ചെറിയ വീടാണെങ്കിൽ ടി.വി സ്പേസാക്കി മാറ്റിയും ഉപയോഗിക്കാവുന്നതാണ് .

7 . കൂടാതെ വീട്ടിൽ പഠിക്കുന്ന കുട്ടികളുണ്ടെങ്കിൽ അവരുടെ ഹോം വർക്ക് ടേബിൾ ഗോവണിയുടെ ചുവട്ടിൽ സെറ്റ് ചെയ്യാവുന്നതാണ് .

8 . വാൾ ക്ലാഡിങ് എല്ലാം കൊടുത്ത് ചെറിയ ലാൻഡ് സ്കേപ്പിങ് ഏരിയ ആയും നമുക്ക് ഇവിടം മനോഹരമാക്കാവുന്നതാണ് .

9 . കബോർഡുകൾ കൊടുത്ത് ഷൂ റാക്ക്, ന്യൂസ്പേപ്പര് സ്റ്റോർ, യൂട്ടിലിറ്റി ഏരിയ എന്നിവയാക്കിയും ഉപയോഗിക്കാവുന്നതാണ് .

homedoo

10 . ഡൈനിങ്ങ് ഹാളിലാണ് സ്റ്റെയർ എങ്കിൽ ഈ ഭാഗത്ത് ചെറിയ ക്രോക്കറി ഷെൽഫും ആഹാരം വിളമ്പാനുള്ളത് എടുത്തുവെക്കാനുള്ള കൗണ്ടറായും ഉപയോഗിക്കാവുന്നതാണ് .

11 . ഇനി ഇതൊന്നും സാധിച്ചില്ലെങ്കിൽ കൂടി ഒരു ചെറിയ ടേബിൾ സെറ്റ് ചെയ്ത് തുണികൾ അയൺ ചെയ്യാനുള്ള ഇടമായി നമുക്ക് ഈ ഭാഗം ഉപയോഗിക്കാം .

content courtesy : fb group