ഇറ്റാലിയൻ ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.

ഇറ്റാലിയൻ ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.ഇന്റീരിയറിന് അനുസരിച്ച് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാനുള്ള പല കാര്യങ്ങളും ഉണ്ട്.

ട്രെൻഡിന് അനുസരിച്ച് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ഇന്റീരിയറിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് ഇറ്റാലിയൻ മോഡലിലുള്ള ഫർണിച്ചറുകൾ ആണ്.

അതായത് ഫർണീച്ചറിന്റെ തടി ഭാഗം പുറത്ത് കാണാതെ വളരെയധികം സ്ലീക്കായ രീതിയിൽ ഡിസൈൻ ചെയ്യുന്നവയാണ് ഇറ്റാലിയൻ ഫർണിച്ചറുകൾ.

ഇവയിൽ തന്നെ കൂടുതൽപേരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് തുണി ഉപയോഗപ്പെടുത്തിയുള്ള ഫർണിച്ചറാണ്.

ലെദർ, റെക്സിൻ പോലുള്ള മെറ്റീരിയൽ കൂടുതൽ ഭംഗിയിലും അലങ്കാര രൂപത്തിലും ഇറ്റാലിയൻ ഫർണിച്ചറുകളിൽ ഉപയോഗപ്പെടുത്തുന്നു.

മുൻ കാലത്ത് ഇംപോർട്ട് ടൈപ്പ് ഫർണിച്ചറുകൾ മാത്രമാണ് വിപണിയിൽ എത്തിയിരുന്നത് എങ്കിൽ ഇന്ന് നമ്മുടെ നാട്ടിൽ തന്നെ വ്യത്യസ്ത ഷോപ്പുകൾ ഇറ്റാലിയൻ ഫർണിച്ചറുകൾ നിർമിച്ചു നൽകുന്നുണ്ട്.

അതേ സമയം ഇറ്റാലിയൻ ഫർണിച്ചറുകൾ തിരഞ്ഞെടുക്കേണ്ട രീതി എങ്ങിനെയാണെന്ന് പലർക്കും വ്യക്തമായ ധാരണയില്ല.

ഇറ്റാലിയൻ ഫർണീച്ചർ തിരഞ്ഞെടുക്കേണ്ടത് എങ്ങിനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ഇറ്റാലിയൻ ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.

ഫർണീച്ചറുകൾ തിരഞ്ഞെടുക്കാൻ കൂടുതൽ പേരും ഇഷ്ടപ്പെടുന്ന കാര്യം വളരെ കനം കുറഞ്ഞതും അതേസമയം സ്ലീക് ഡിസൈൻ നൽകുന്നതുമാണ്.

ഇവയിൽ തന്നെ മാർബിൾ ടോപ് ഉപയോഗപ്പെടുത്തി ലിവിങ് ഏരിയയിലേക്കുള്ള കോഫി ടേബിൾ, ഡൈനിങ് ടേബിൾ,സ്റ്റഡി ടേബിൾ എന്നിവയെല്ലാം നിർമ്മിച്ചെടുക്കുന്നു.

അതോടൊപ്പം ആഡംബരം ആഗ്രഹിക്കുന്നവർക്ക് ഇരുന്നാൽ കുഴിഞ്ഞു പോകാത്ത രീതിയിലുള്ള സോഫകളും ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

തടി ഉപയോഗിച്ച് നിർമ്മിക്കാതെ മെറ്റൽ ഫ്രയിമുകൾ , കോപ്പർ പോലുള്ള മെറ്റീരിയലുകൾ എന്നിവ ഉപയോഗിച്ച് ഫർണീച്ചർ നിർമ്മിച്ച് നൽകുന്നതും ഇവയിൽ ട്രെൻഡിങ് ആണ്. സാധാരണ സോഫകളെ അപേക്ഷിച്ച് ഫ്രെയിം,സൈഡ് ഭാഗങ്ങൾ,അടിഭാഗം എന്നിവ വളരെ സോഫ്റ്റായ മെറ്റീരിയലിൽ നിർമ്മിക്കുന്നതിനാൽ നിലത്ത് പോറലുകൾ വീഴാനുള്ള സാധ്യതയും കുറവാണ്. കൂടുതൽ പേരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് ഗോൾഡൻ, ബ്രാസ് നിറങ്ങളിലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിച്ച ഫർണിച്ചറുകൾ ആണ്.

തീമിന് അനുസരിച്ച് ഫർണീച്ചർ തിരഞ്ഞെടുക്കുമ്പോൾ

ഇന്റീരിയർ ഡിസൈനിൽ വ്യത്യസ്ത തീമുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്.അത്തരം സാഹചര്യങ്ങളിൽ തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് ഇറ്റാലിയൻ മോഡൽ ഫർണിച്ചറുകൾ. ഇവയിൽത്തന്നെ പ്രിന്റഡ് ഫാബ്രിക് അപ്ഹോൾസ്റ്ററി രീതിയിൽ ഉപയോഗ പെടുത്താനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. ഓരോ ഭാഗങ്ങൾക്കും അനുസൃതമായ രീതിയിൽ ഇറ്റാലിയൻ ഫർണീച്ചറുകൾ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ഇവയിൽ തന്നെ കണ്ടംപററി സ്റ്റൈലിൽ ഉള്ള വീടുകൾക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ഡിസൈൻ ആണ് പ്രിന്റ്ഡ് ഫാബ്രിക് നൽകി നിർമ്മിക്കുന്ന സിംഗിൾ മോഡൽ ചെയറുകൾ. ഫർണീച്ചറുകൾ ചെയറുകൾ എന്നിവ തന്നെ വ്യത്യസ്ത ഡിസൈനുകളിൽ ഓരോരുത്തർക്കും ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്തെടുക്കാനും സാധിക്കും. വ്യത്യസ്ത നിറങ്ങൾ ഉപയോഗപെടുത്തി ഇറ്റാലിയൻ ഫർണിച്ചറുകൾ നിർമ്മിക്കുമ്പോൾ കാഴ്ചയിൽ ഒരു പ്രത്യേക ലുക്ക്‌ തന്നെ സമ്മാനിക്കും. വീടിന് ഒരു ഇറ്റാലിയൻ ടച്ച്‌ നൽകാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഇത്തരം ഫർണിച്ചറുകൾ ഗുണം ചെയ്യും. വീടിന് ക്ലാസിക്, കണ്ടംപററി ലുക്ക് നൽകുന്നതിനോടൊപ്പം മിക്സ്‌ ചെയ്ത മുക്കിലും അവ ഉപയോഗപ്പെടുത്താവുന്നതാണ്.

കാലത്തിനനുസൃതമായി വീടിനെ അണിയിച്ചൊരുക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് ഇറ്റാലിയൻ ഫർണിച്ചറുകൾ. എന്നാൽ നല്ല ക്വാളിറ്റി യിലുള്ള ഇറ്റാലിയൻ ഫർണിച്ചറുകൾ കുറഞ്ഞ വിലയിൽ എവിടെ നിന്ന് ലഭിക്കുമെന്ന കാര്യം മനസ്സിലാക്കിയ ശേഷം മാത്രം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അതല്ല എങ്കിൽ പറ്റിക്ക പെടാനുള്ള സാധ്യത കൂടുതലാണ്.

ഇറ്റാലിയൻ ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുകയാണെങ്കിൽ കൂടുതൽ നല്ലതായിരിക്കും.