ഫ്ലോറിങ്ങും എപ്പോക്സിയും അറിയേണ്ടതെല്ലാം.

ഫ്ലോറിങ്ങും എപ്പോക്സിയും അറിയേണ്ടതെല്ലാം.ഇന്ന് നമ്മുടെ നാട്ടിലെ വീടുകളിൽ ഏറ്റവും കൂടുതലായി ഉപയോഗപ്പെടുത്തുന്ന ഫ്ലോറിങ് മെറ്റീരിയൽ ടൈൽ തന്നെയാണ്.

അതേ സമയം ഫ്ലോറിങ്ങിനായി ടൈലുകൾ തിരഞ്ഞെടുത്ത് അവ കൃത്യമായി പാകി നൽകിയില്ലെങ്കിൽ വീടിന്റെ മുഴുവൻ ഭംഗിയേയും ബാധിക്കുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.

ടൈലിനോടൊപ്പം തന്നെ കേട്ട് പരിചയിച്ച ഒരു വാക്കാണ് എപ്പോക്സി. പലർക്കും എപ്പോക്സി യെപ്പറ്റി കൃത്യമായ ഒരു ധാരണ ഇല്ല എന്നതാണ് സത്യം.

അതായത് ടൈലുകൾ ഫ്ലോറിങ്ങിനായി തിരഞ്ഞെടുക്കുമ്പോൾ അവക്കിടയിലുള്ള വരുന്ന ജോയിന്റുകൾ ഇല്ലാതാക്കാനായി ഉപയോഗപ്പെടുത്തുന്ന ഒരു മെറ്റീരിയലാണ് എപ്പോക്സി.

അതായത് ഒരു ജോയിന്റ് ഫില്ലർ എന്ന രീതിയിൽ പ്രവർത്തിക്കുന്ന എപ്പോക്സി ഉപയോഗപ്പെടുത്തുന്നത് കൊണ്ട് പലതുണ്ട് ഗുണങ്ങൾ.

കാഴ്ചയിൽ ഭംഗി തരിക മാത്രമല്ല ടൈലുകൾക്കിടയിൽ ഉള്ള ജോയിന്റ് പ്രശ്നങ്ങൾ ഇല്ലാതാക്കാനും എപ്പോക്സി വഹിക്കുന്ന പങ്ക് ചെറുതല്ല.

ടൈലിന്റെ നിറത്തിനനുസരിച്ച് വ്യത്യസ്ത ബ്രാൻഡുകളുടെ എപ്പോക്സി ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്.

എപ്പോക്സി ഉപയോഗിക്കുന്നതിനു മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസിലാക്കാം.

ഫ്ലോറിങ്ങും എപ്പോക്സിയും അറിയേണ്ടതെല്ലാം

പലപ്പോഴും ടൈലുകൾ നൽകി അവയ്ക്കിടയിലുള്ള ജോയിന്റ് ശരിയായ രീതിയിൽ നൽകാതെ വരുമ്പോൾ വളരെ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ അഴുക്കും ചെളിയും അടിഞ്ഞു നശിക്കുന്ന അവസ്ഥ കണ്ടു വരാറുണ്ട്.

അതേസമയം ടൈകൾക്കിടയിൽ എപ്പോക്സി ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇത്തരത്തിലുള്ള ഒരു പ്രശ്നം നേരിടേണ്ടി വരുന്നില്ല.

മാത്രമല്ല ടൈലുകൾ ഒട്ടിച്ചു നൽകാനും എപ്പോക്സി ഗ്രൗട്ട് ഉപയോഗപ്പെടുത്തുന്നുണ്ട്.മിക്ക പണി സ്ഥലങ്ങളിലും സിമന്റ് ഉപയോഗപ്പെടുത്തിയുള്ള ബേസ് ഗ്രൗട്ടിന് പകരം എപ്പോക്സി ചേർന്നു വരുന്ന ഗ്രൗട്ടുകൾ ആണ് ഉപയോഗപ്പെടുത്തുന്നത്. ഹാർഡ്നർ,ഫില്ലർ,റസീൻ എന്നിവ ഉപയോഗപ്പെടുത്തിയാണ് എപ്പോക്സി ഫില്ലർ നിർമ്മിക്കുന്നത്. എപോക്സി ഉപയോഗപ്പെടുത്തുന്നത് കൊണ്ടുള്ള മറ്റ് ഗുണങ്ങൾ ടൈലുകൾ പെട്ടെന്ന് കേട് വരില്ല എന്നതും കറ പിടിക്കില്ല എന്നതുമാണ്. ടൈലുകൾക്കിടയിൽ ഉപയോഗപ്പെടുത്തുന്ന ഫില്ലർ എപ്പോക്സക്ക് ഏകദേശം 900 രൂപയ്ക്ക് മുകളിലാണ് വില വരുന്നത്.

എപ്പോക്സി ഉപയോഗിക്കുന് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ.

സാധാരണയായി ഫ്ലോറിങ്ങിനോടൊപ്പം നൽകുന്ന സിമന്റ് ബേസ് ഗ്രൗട്ടുകൾ ഒട്ടും വാട്ടർപ്രൂഫ് അല്ല. അതേസമയം എപ്പോക്സി ഗ്രൗട്ടുകൾ വാട്ടർപ്രൂഫ് ആണ്. എപ്പോക്സിയിൽ തന്നെ പല രീതിയിലുള്ള ജോയിന്റ് ഫില്ലറുകളും വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.കൂടുതൽ ഷൈനിംഗ് ആവശ്യമുള്ള ഭാഗങ്ങളിൽ നൽകാവുന്ന ഫോട്ടോലൂമിനസ് ജോയിന്റ് ഫില്ലറുകൾ കാഴ്ചയിലും നൽകുന്നത് ഒരു പ്രത്യേക ലുക് ആണ് .

ഇവയിൽ പ്രകാശം പതിക്കുമ്പോൾ ഒരു ഗ്ലീറ്ററിംഗ് എഫക്ട് ലഭിക്കുന്നു. ജോയിന്റ് ഫില്ലറുകൾ എന്ന രീതിയിൽ മാത്രമല്ല എപ്പോക്സി ഉപയോഗിച്ച് മുഴുവൻ ഫ്ലോറിങ്ങും ചെയ്യാനും സാധിക്കും. ഇവ പ്രധാനമായും കൊമേഴ്സ്യൽ സ്ഥാപനങ്ങളിളാണ് ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത് എങ്കിലും ഇന്ന് വീടുകളിലും ട്രെൻഡിങ് ആയി മാറുന്നുണ്ട്.

എപ്പോക്സി ഉപയോഗപ്പെടുത്തി ഫ്ലോറിങ് ചെയ്യുമ്പോൾ ടൈലുകൾ വിരിക്കുന്നതിനേക്കാൾ ചിലവ് കുറവും അതേസമയം ജോയിന്റുകൾ ഇല്ലാതെയും ഉപയോഗപ്പെടുത്താൻ സാധിക്കും. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന എപ്പോക്സി വർക്കുകൾ കോൺക്രീറ്റിംഗ് ചെയ്ത ശേഷം അതിനു മുകളിൽ വെള്ളം സ്പ്രേ ചെയ്ത് പ്രത്യേക റോളർ ഉപയോഗപ്പെടുത്തിയാണ് അപ്ലൈ ചെയ്ത് നൽകേണ്ടത്. അതേസമയം കുറവ് സ്ഥലങ്ങൾ മാത്രമുള്ള ഭാഗങ്ങളിലേക്ക് എപ്പോക്സി മെറ്റീരിയൽ ഫ്ലോറിങ്ങിനായി തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് നല്ലത്. സ്ക്വയർഫീറ്റിന് 35 രൂപ നിരക്കിലാണ് എപ്പോക്സി ഫ്ലോറിങ്ങിന് നൽകേണ്ടി വരുന്നത്. ഇവയിൽത്തന്നെ ഉപയോക്താവിന്റെ ആവശ്യാനുസരണം ടെക്സ്ചർ ഫിനിഷിംഗ്, മെറ്റാലിക് എന്നിവയെല്ലാം പരീക്ഷിക്കാവുന്നതാണ്.

ഫ്ലോറിങ്ങും എപ്പോക്സിയും അറിയേണ്ടതെല്ലാം,ഈ കാര്യങ്ങൾ കൂടി മനസിലാക്കി എപ്പോക്സി ജോയിന്റ് ഫില്ലർ തിരഞ്ഞെടുക്കാവുന്നതാണ്.