മനസിനോടിണക്കി ബാൽക്കണി ഒരുക്കുമ്പോൾ.

മനസിനോടിണക്കി ബാൽക്കണി ഒരുക്കുമ്പോൾ.വീടുകളിലും, ഫ്ലാറ്റുകളിലും നൽകുന്ന ബാൽക്കണിക്ക് ആ വീട്ടിൽ ജീവിക്കുന്ന ആളുകളുടെ ആരോഗ്യവുമായി ബന്ധമുണ്ട്.

കേൾക്കുമ്പോൾ അത്ഭുതമെന്ന് തോന്നുമെങ്കിലും വളരെയധികം വസ്തുതാപരമായ ഒരു കാര്യമാണ് ഇവിടെ പറഞ്ഞത്.

സ്ഥലപരിമിതി മൂലം കഷ്ടപ്പെടുന്ന ഫ്ലാറ്റുകളിൽ ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കാനുള്ള ഒരിടം എന്ന രീതിയിൽ ബാൽക്കണി സജ്ജീകരിക്കാം.

അതേ സമയം ആഡംബര ത്തിന്റെ പര്യായമായ വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാനും, ഏകാന്തത ആസ്വദിക്കാനുമുള്ള ഒരിടം എന്ന രീതിയിലാണ് ബാൽക്കണിയെ കാണുന്നത്.

ഓരോരുത്തർക്കും ബാൽക്കണി കൊണ്ടുള്ള ഉപയോഗം ഓരോ രീതിയിൽ ആണെങ്കിലും മനസിന് ഇണങ്ങുന്ന രീതിയിൽ ബാൽക്കണി സെറ്റ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

മനസിന് ആശ്വാസം ലഭിക്കുന്ന ഒരിടമായി ബാൽക്കണി സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

മനസിനോടിണക്കി ബാൽക്കണി ഒരുക്കുമ്പോൾ .

മനസിന് ശാന്തത നൽകുന്ന ഒരിടമായി പലരും ബാൽക്കണിയെ കണക്കാക്കുന്നു.

പ്രത്യേകിച്ച് പ്രായമായവരും കുട്ടികളും ഉള്ള വീടുകളിൽ ബാൽക്കണി വിറ്റാമിൻ ഡി ലഭിക്കുന്നതിനുള്ള ഒരു ഇടമായി കണക്കാക്കാവുന്നതാണ്.

പ്രത്യേകിച്ച് ഫ്ലാറ്റുകളിൽ ശുദ്ധ വായുവും വെളിച്ചവും ലഭിക്കുന്നതിന് മറ്റിടങ്ങൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ അതിനായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും അനുയോജ്യമായ ഇടം ബാൽക്കണി തന്നെയാണ്.

കൃഷി ഇഷ്ടപ്പെടുന്നവർക്ക് ഫ്ലാറ്റിലെ സ്ഥലപരിമിതി ഒരു പ്രശ്നമായി മാറുമ്പോൾ ചെറിയ രീതിയിലുള്ള കൃഷികൾ എല്ലാം ചെയ്തെടുക്കാനുള്ള ഒരിടമായി ബാൽക്കണി ഉപയോഗപ്പെടുത്താം.

പലപ്പോഴും ഫ്ലാറ്റുകളിൽ കാണുന്ന ബാൽക്കണി ലിവിങ് ഏരിയ അല്ലെങ്കിൽ ബെഡ്റൂമിൽ നിന്നും പ്രവേശിക്കുന്ന രീതിയിലാണ് നൽകിയിട്ടുണ്ടാവുക.

പ്രൈവസിക്ക് പ്രാധാന്യം നൽകുന്ന ഒരു ഭാഗത്താണ് ബാൽക്കണി നൽകിയിട്ടുള്ളത്, എങ്കിൽ വ്യായാമമുറകൾ യോഗ എന്നിവ ചെയ്യാനുള്ള ഒരിടമായി ബാൽക്കണി സെറ്റ് ചെയ്യാവുന്നതാണ്.

ചെറിയ ബാൽക്കണിയാണ് ലഭിക്കുന്നത് എങ്കിൽ അവ നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ ഹാൻഡ് റെയിലിൽ ചെടികൾ ഹാങ്ങ്‌ ചെയ്യുന്ന രീതിയിൽ സെറ്റ് ചെയ്യാവുന്നതാണ്.

മാത്രമല്ല വെർട്ടിക്കൽ ഗാർഡൻ രീതി ഉപയോഗപ്പെടുത്തിയും മാക്സിമം പച്ചപ്പു നിറയ്ക്കാൻ ബാൽക്കണി ഉപയോഗപ്പെടുത്താം.

വീടുകളിൽ ബാൽക്കണി ക്കുള്ള സ്ഥാനം കണ്ടെത്തുമ്പോൾ

ഫ്ലാറ്റുകളെ വച്ച് താരതമ്യം ചെയ്യുമ്പോൾ വീടുകളിൽ ബാൽക്കണിയിലേക്ക് എവിടെ വേണമെങ്കിലും സ്ഥാനം കണ്ടെത്താൻ സാധിക്കും. അതേ സമയം വീട് നിർമ്മിക്കാനുദ്ദേശിക്കുന്ന പ്ലോട്ടിന്റെ ആകൃതി അനുസരിച്ച് വേണം ബാൽക്കണിക്കുള്ള സ്ഥാനം കണ്ടെത്താൻ. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ബാൽക്കണി നിർമ്മിക്കുന്നത് എങ്കിൽ ഭാവിയിൽ ആ ഭാഗത്തോട് ചേർന്ന് വീടുകൾ വരാനുള്ള സാധ്യത, മുന്നിലേക്കുള്ള വ്യൂ മറഞ്ഞു പോകാനുള്ള സാധ്യത എന്നിവ മുന്നിൽ കാണണം.

അല്ലെങ്കിൽ ഭാവിയിൽ ബാൽക്കണി ഉപയോഗപ്പെടുത്താൻ പറ്റാത്ത അവസ്ഥ വരും. വില്ലകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ തൊട്ടടുത്ത വീടിനോട് അഭിമുഖമായി രീതിയിൽ ബാൽക്കണി തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് നല്ലത്. അതല്ലെങ്കിൽ അവ തമ്മിൽ വേർതിരിക്കാനായി പാർട്ടീഷൻ വാളുകൾ, ടെറാക്കോട്ട ബ്രിക്ക് വാളുകൾ, പെർഫെരേറ്റഡ് മെറ്റൽ ഷീറ്റുകൾ എന്നിവ ഉപയോഗപ്പെടുത്താം. ബെഡ്റൂമുകളിൽ നിന്നും ബാൽക്കണി നൽകുകയാണെങ്കിൽ റൂമിന് നല്ല രീതിയിൽ പ്രൈവസി ഉറപ്പു വരുത്തിക്കൊണ്ട് മാത്രം ബാൽക്കണി ഉപയോഗപ്പെടുത്തുക.

വിനോദത്തിനായുള്ള ഒരിടം

ഒഴിവ് സമയങ്ങൾ ആനന്ദകരമാക്കാൻ താല്പര്യമുള്ളവർക്ക് വിനോദത്തിനുള്ള ഒരിടം എന്ന രീതിയിലും ബാൽക്കണി സജ്ജീകരിക്കാവുന്നതാണ്. ഗാർഡനിംഗ് ഇഷ്ടപ്പെടുന്നവർക്ക് സൂര്യപ്രകാശം ലഭിക്കുന്നതിന്റെ അളവനുസരിച്ച് ചെടികൾ തിരഞ്ഞെടുത്ത് ബാൽക്കണിയിൽ സെറ്റ് ചെയ്ത് നൽകാം. പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അതിനുള്ള ഒരിടമായും,സ്റ്റിച്ചിങ് ഇഷ്ടപ്പെടുന്നവർക്ക് തയ്യൽ മെഷീൻ സജ്ജീകരിക്കാനുള്ള ഒരിടമായും ബാൽക്കണി മാറുമ്പോൾ ഓരോരുത്തരുടെയും സർഗാത്മകത തുളുമ്പുന്ന ഒരിടമായി ബാൽക്കണികൾ മാറുന്നു. പലപ്പോഴും ബാൽക്കണിക്ക് ആവശ്യമായ ഫ്ലോറിങ് മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നത് പലരിലും വലിയ തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്.

ഓപ്പൺ ടെറസ് രീതിയിലാണ് ബാൽക്കണി നൽകിയിട്ടുള്ളത് എങ്കിൽ ഫ്ലോറിങ് ചെയ്യുന്നതിനായി ആർട്ടിഫിഷ്യൽ ഗ്രാസ് ഉപയോഗപ്പെടുത്താവുന്നതാണ്.ഇവ തിരഞ്ഞെടുക്കുന്നത് വഴി മെയിന്റനൻസ് പ്രശ്നങ്ങളും വരുന്നില്ല.അതല്ല ടൈൽ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ കൂടുതൽ വെയിൽ അടിച്ചാലും മങ്ങി പോകാത്ത രീതിയിലുള്ള മെറ്റീരിയലുകൾ നോക്കി തിരഞ്ഞെടുക്കാം. ഭിത്തിയിൽ ക്ലാഡിങ് വർക്കുകൾ,റസ്റ്റിക് വർക്ക് എന്നിവ നൽകുന്നത് എക്സ്റ്റീരിയറിൽ ഒരു പ്രത്യക തലം സൃഷ്ടിക്കുന്നതിന് സഹായിക്കും. ബാൽക്കണിയിൽ ആവശ്യമെങ്കിൽ ഓട്ടോമാറ്റിക് ടൈപ്പ് ഷട്ടറുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ആവശ്യമുള്ള സമയത്ത് മാത്രം ഷട്ടറുകൾ ഓപ്പൺ ചെയ്യുന്നത് വഴി വായുസഞ്ചാരവും വെളിച്ചവും വീട്ടിനകത്തേക്ക് ലഭിക്കുകയും ചെയ്യും. വള്ളിപ്പടർപ്പുകൾ പോലെയുള്ള ചെടികൾ പടർത്തി വിടാൻ പറ്റിയ ഇടമാണ് ബാൽക്കണി.അതിനായി പ്രത്യേകം മെറ്റൽ ഫ്രെയിം ഘടിപ്പിച്ച് നൽകാവുന്നതാണ്. ബാൽക്കണിയിലേക്ക് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾഹാങ്ങിങ് ചെയ്യറുകൾ ഉപയോഗപ്പെടുത്താം.

മനസിനോടിണക്കി ബാൽക്കണി ഒരുക്കുമ്പോൾ ഈ കാര്യങ്ങൾക്ക് കൂടി പ്രാധാന്യം നൽകാം.