കിച്ചൻ ക്യാബിനറ്റിലെ മായാജാലങ്ങൾ.കാലം മാറുന്നതിനനുസരിച്ച് വീടിന്റെ കിച്ചൻ ഡിസൈനിലും പലരീതിയിലുള്ള മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

ഓപ്പൺ കിച്ചൻ,ഐലൻഡ് കിച്ചൻ, L-ഷേപ്പ് കിച്ചൻ എന്നിങ്ങനെ വ്യത്യസ്ത രീതികൾ ഉപയോഗപ്പെടുത്തുമ്പോഴും കിച്ചൻ ക്യാബിനറ്റ് തയ്യാറാക്കുന്നതിന് ഒരു പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പല മെറ്റീരിയലുകളും കിച്ചൻ ക്യാബിനറ്റ് ഒരുക്കുന്നതിന് വേണ്ടി വിപണിയിൽ എത്തുന്നുണ്ട്.

എന്നാൽ എല്ലാ മെറ്റീരിയലുകളോടും ആളുകൾക്ക് താൽപര്യമില്ല എന്നതാണ് എടുത്തു പറയേണ്ട വസ്തുത. ഏതൊരു കിച്ചണിന്റെയും ഭംഗി വർധിപ്പിക്കുന്നതിൽ അവിഭാജ്യഘടകമായി കിച്ചൻ ക്യാബിനറ്റിനെ കണക്കാക്കാം.

മാറുന്ന കാലത്തിനനുസരിച്ച് കിച്ചൻ ക്യാബിനറ്റ് ഒരുക്കാനായി ഉപയോഗപ്പെടുത്തുന്ന മെറ്റീരിയലുകൾക്കും മാറ്റം അനിവാര്യമാണ്.

അതല്ലെങ്കിൽ എത്ര ഭംഗിയായി വീട് ഡിസൈൻ ചെയ്താലും അതിന് പുതുമ നിലനിർത്താൻ സാധിക്കില്ല.

വ്യത്യസ്ത കിച്ചൻ ക്യാബിനറ്റ് മെറ്റീരിയലുകളും അവ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും കൃത്യമായി അറിഞ്ഞിരിക്കാം.

കിച്ചൻ ക്യാബിനറ്റിലെ മായാജാലങ്ങൾ.

ഏതൊരു അടുക്കളയും ഭംഗിയിലും വൃത്തിയിലും സൂക്ഷിക്കുന്നതിൽ കിച്ചൺ കാബിനറ്റുകൾക്ക് വലിയ പങ്കുണ്ട്.

മുൻ കാലങ്ങളിൽ തന്നെ കിച്ചൻ ക്യാബിനറ്റ് തയ്യാറാക്കുന്നതിന് എല്ലാവരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്ന ഒരു മെറ്റീരിയലാണ് മരം.

അവയ്ക്ക് ഇപ്പോഴും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല എന്നതാണ് സത്യം. പിന്നീട് നിന്നും വ്യത്യാസങ്ങൾ വന്നുവെങ്കിലും മറൈൻ വുഡ്,പ്ലൈവുഡ്, റോസ് വുഡ് പോലുള്ള മെറ്റീരിയലുകൾ കിച്ചൻ ക്യാബിനറ്റിൽ ആളുകൾ ഉപയോഗപ്പെടുത്താൻ തുടങ്ങി.

ഇവയിൽ തന്നെ നല്ല ക്വാളിറ്റിയിൽ ക്യാബിനറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്നത് മറൈൻ വുഡ്, ഫൈബർ വുഡ് മെറ്റീരിയലുകൾ ആണ്.

ചിതൽ പിടിക്കുന്ന സ്ഥലങ്ങളിൽ ഫൈബർ മെറ്റീരിയൽ തിരഞ്ഞെടുക്കാമെങ്കിലും അവ കൂടുതലായി ചൂട് തട്ടുന്ന സ്ഥലങ്ങളിൽ നൽകുമ്പോൾ പെട്ടെന്ന് ബെൻഡ് ആയി പോകും എന്ന് പരാതി പൊതുവെ കേൾക്കുന്നുണ്ട്.

അതേസമയം ക്യാബിനറ്റ് ഷട്ടർ നിർമിക്കുന്നതിന് പ്ലൈവുഡും, ബാക്ക് പാനൽ നിർമ്മിക്കുന്നതിന് ഫൈബർ വുഡും തിരഞ്ഞെടുത്ത് ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരം കാണുന്നവരാണ് മിക്ക ആളുകളും.

പ്ലൈവുഡിന് നൽകുന്നതിനേക്കാൾ കൂടുതൽ വില ഫൈബർ ബോർഡിന് നൽകേണ്ടി വരുന്നു എന്നത് പലരെയും ഇത്തരം മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നതിൽ നിന്നും പുറകോട്ട് വലിക്കുന്ന കാര്യങ്ങളാണ്.

മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ

ഇപ്പോൾ കണ്ടുവരുന്ന ഒരു ട്രെൻഡ് ബേസ് മെറ്റീരിയൽ ഏതായാലും അതിനു മുകളിലായി ലാമിനേറ്റഡ് മെറ്റീരിയലുകൾ ഒട്ടിക്കുന്ന രീതിയാണ്. ഇവിടെ സംഭവിക്കുന്ന ഒരു പ്രധാന കാര്യം പലപ്പോഴും ക്വാളിറ്റി കുറവുള്ള പ്ലൈവുഡ്, MDF എന്നിവ ബേസ് ആയി ഉപയോഗിച്ച് അതിനു മുകളിൽ ഫിനിഷിങ് ഉള്ള മെറ്റീരിയൽ ഒട്ടിച്ച് നൽകി പറ്റിക്കുന്ന രീതിയാണ്.ക്വാളിറ്റി ഇല്ലാത്ത ബേസ് മെറ്റീരിയലിൽ ഒട്ടിക്കുന്ന ഏതൊരു സാധനവും പെട്ടെന്ന് അടർന്നു വരാനുള്ള സാധ്യത കൂടുതലാണ്. ബേസ് മെറ്റീരിയലിന് മുകളിൽ ഒട്ടിക്കാൻ പലരും തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകൾ ആണ് പിവിസി മെബ്രെയിൻ,വെനീർ ലാമിനേറ്റ് എന്നിവയെല്ലാം.

ആർട്ടിഫിഷ്യൽ പ്രിന്റ് ഷീറ്റ് ഉപയോഗിക്കുന്നതാണ് ലാമിനേറ്റഡ് എന്ന പേരിൽ അറിയപ്പെടുന്നത്. മൈക്ക യിൽ ഒട്ടിച്ച് നൽകുന്ന രീതിയിലാണ് ഇവ ഉപയോഗപ്പെടുത്തുന്നത്. ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം ഏത് ഫിനിഷിംഗ് വേണമെങ്കിലും ലാമിനേറ്റ് മെറ്റീരിയലിൽ ചെയ്തെടുക്കാൻ സാധിക്കും. ഇവ വാട്ടർ റസിസ്റ്റന്റ് ആണെങ്കിലും കൂടുതൽ ചൂടു തട്ടിയാൽ അടർന്നു വരുമോ എന്ന കാര്യം ഉറപ്പു വരുത്താൻ സാധിക്കില്ല. സ്ക്വയർഫീറ്റിന് 50 രൂപ നിരക്കിലാണ് വില നൽകേണ്ടിവരുന്നത്.അതേ സമയം വെനീർ ഉപയോഗപ്പെടുത്തി കിച്ചൻ ക്യാബിനറ്റ് ഡിസൈൻ ചെയ്യുമ്പോൾ തടിയുടെ അതേ ലുക്ക് ലഭിക്കുകയും നല്ല ക്വാളിറ്റിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുകയും ചെയ്യും. എന്നാൽ ഇവ വെള്ളം തട്ടിയാൽ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. സ്ക്വയർഫീറ്റിന് 50 രൂപ നിരക്കിലാണ് വില വരുന്നത്.

ഗ്ലാസ്, ഹൈ ഗ്ലോസി ഫിനിഷ് മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ

ക്യാബിനറ്റ് ഷട്ടർ ഗ്ലാസ് ഉപയോഗപ്പെടുത്തി ചെയ്യുന്നത് എല്ലാകാലത്തും ട്രെൻഡ് സൃഷ്ടിക്കുന്ന കാര്യമാണ്. പ്ലൈവുഡ് ഉപയോഗപ്പെടുത്തി അതിനു മുകളിൽ ഗ്ലാസ് ഒട്ടിച്ച് നൽകുകയാണ് ചെയ്യുന്നത്. മാത്രമല്ല വ്യത്യസ്ത നിറങ്ങളിൽ ഗ്ലാസ് ഉപയോഗപ്പെടുത്തി ക്യാബിനറ്റ് ചെയ്തെടുക്കാൻ സാധിക്കും. പ്ലൈവുഡ് ഉപയോഗപ്പെടുത്താൻ താല്പര്യമില്ലാത്തവർക്ക് അലുമിനിയം പ്രൊഫൈൽ ഉപയോഗപ്പെടുത്തിയും ഗ്ലാസ് ക്യാബിനറ്റ് ചെയ്തെടുക്കാവുന്നതാണ്.

ഗ്ലാസ് തിരഞ്ഞെടുക്കുമ്പോൾ അധികം ലഭിക്കാത്ത നിരങ്ങളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഭാവിയിൽ ഏതെങ്കിലും ഒരു ഭാഗം മാത്രം മാറ്റേണ്ടി വരികയാണെങ്കിൽ അവ ലഭിക്കാൻ ബുദ്ധിമുട്ടാകും. പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യത ഉള്ളത് കൊണ്ടു തന്നെ ഗ്ലാസ് മെറ്റീരിയലിന് അത്യാവശ്യം നല്ല വില നൽകേണ്ടി വരും.കിച്ചൻ ക്യാബിനറ്റിന് ഗ്ലീറ്ററിംഗ് എഫക്ട് നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഹൈ ഗ്ലോസി ഫിനിഷ് മെറ്റീരിയൽ തിരഞ്ഞെടുക്കാവുന്നതാണ്.PU കോട്ടിങ്ങിൽ ഓട്ടോമോട്ടീവ് പെയിന്റ് അപ്ലൈ ചെയ്തു ഗ്ലോസി ഫിനിഷിംഗ് നൽകിയാണ് ഇത്തരം മെറ്റീരിയലുകൾ നിർമ്മിക്കുന്നത്.

കിച്ചൻ ക്യാബിനറ്റിലെ മായാജാലങ്ങൾ കണ്ണിന് കുളിർമ നൽകുന്ന കാഴ്ച യാണെങ്കിലും മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധ നൽകുക.