ഗാർഡനിലേക്ക് തിരഞ്ഞെടുക്കാവുന്ന ഫർണിച്ചറുകൾ.

ഗാർഡനിലേക്ക് തിരഞ്ഞെടുക്കാവുന്ന ഫർണിച്ചറുകൾ.ഇന്ന് മിക്ക വീടുകളിലും ഗാർഡൻ സെറ്റ് ചെയ്തു നൽകുന്ന രീതി കണ്ടു വരുന്നുണ്ട്.

പച്ച പരവതാനി വിരിച്ച ലോണുകളും, ബേബി മെറ്റലും വെള്ളാരം കല്ലുകളും നിറഞ്ഞ ലോണുകളിൽ കോഫി ടേബിളും, ചെയറുകളുല്ലാം സ്ഥാനം പിടിച്ചു കഴിഞ്ഞു.

വ്യത്യസ്ത മെറ്റീരിയലുകളിൽ നിർമ്മിക്കുന്ന ഗാർഡൻ ഫർണിച്ചറുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

അതേസമയം സ്ഥലപരിമിതി പ്രശ്നമായിട്ടുള്ള ഫ്ലാറ്റുകളിൽ ഓപ്പൺ ടെറസുകളാണ് ഗാർഡൻ ഏരിയയായി പലരും സെറ്റ് ചെയ്ത് നൽകുന്നത്.

അത്തരം ഭാഗങ്ങളിലേക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ള സ്വിങ് ചെയറുകളും, വിക്കറുകളും വിപണിയിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.

ഗാർഡനിലേക്ക് തിരഞ്ഞെടുക്കാവുന്ന ചില ഫർണിച്ചർ ഐഡിയകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ഗാർഡനിലേക്ക് തിരഞ്ഞെടുക്കാവുന്ന വ്യത്യസ്ത ഫർണീച്ചറുകൾ ഇവയെല്ലാമാണ്.

ഗ്ലാസ് റൂഫ് നൽകി ഓപ്പൺ ടെറസ് രീതിയിൽ സജ്ജീകരിച്ച് നൽകിയിട്ടുള്ള ബാൽക്കണി ഗാർഡനുകളിൽ ഔട്ട്ഡോർ സോഫകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അവിടെ വിശ്രമിക്കാനും, വിനോദങ്ങൾക്കുമുള്ള ഒരിടമാക്കി മാറ്റാനും സാധിക്കും.

എന്നാൽ ഒരു കാരണവശാലും ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കുന്ന വെൽവെറ്റ്, ക്ലോത്ത് മെറ്റീരിയൽ സോഫകൾ ഈ ഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.

അത്തരം മെറ്റീരിയലുകളിൽ നിർമ്മിച്ച സോഫകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ സൂര്യപ്രകാശം തട്ടി എളുപ്പത്തിൽ മങ്ങി പോകാനും, മഴയുള്ള സമയങ്ങളിൽ വെള്ളം തങ്ങി നിന്ന് കേടു വരാനും സാധ്യത കൂടുതലാണ്.

അലുമിനിയം ടൈപ്പ് ഫർണിച്ചറുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ തുരുമ്പെടുക്കാത്ത മെറ്റീരിയൽ നോക്കി തന്നെ വാങ്ങുക.

താരതമ്യേനെ വിലക്കുറവിൽ ഗുണമേന്മയോടു കൂടി ഗാർഡനിൽ ഉപയോഗിക്കാവുന്ന ഒരു മെറ്റീരിയൽ ആണ് അലുമിനിയം ഫ്രെയിമിൽ നിർമ്മിക്കുന്ന ഫർണിച്ചറുകൾ.

സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ച ഫർണിച്ചറുകളും തിരഞ്ഞെടുക്കുന്നത് കൊണ്ട് തെറ്റില്ല. മരത്തിൽ തീർത്ത കോഫി ടേബിളുകൾ ആണെങ്കിൽ അവക്ക് മുകളിൽ കുഷ്യൻ വരാത്ത രീതിയിൽ ഉള്ളവ നോക്കി വേണം തിരഞ്ഞെടുക്കാൻ.

ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങൾ.

ഗാർഡനിൽ ഫർണിച്ചർ സെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഭാഗം നോക്കിയാണ് ഏത് ടൈപ്പ് ഫർണിച്ചർ വേണം എന്നത് സെലക്ട് ചെയ്യേണ്ടത്. കൂടുതലായി വെളിച്ചം തട്ടുന്ന ഇടങ്ങളിലേക്ക് സ്റ്റോൺ, വിക്കർ ടൈപ്പ് ഫർണിച്ചറുകൾ ആണ് കൂടുതൽ നല്ലത്.

അതല്ലെങ്കിൽ ആവശ്യമുള്ള സമയത്ത് എടുത്ത് മാറ്റാവുന്ന രീതിയിലുള്ള ലൈറ്റ് വെയിറ്റ് ഫർണിച്ചറുകൾ നോക്കി തിരഞ്ഞെടുക്കുകയും ചെയ്യാം. ഇങ്ങിനെ ചെയ്യുന്നത് വഴി മഴ, വെയിൽ എന്നിവയിൽ നിന്നും പരിരക്ഷ ഒരുക്കാൻ സാധിക്കും.

ആർട്ടിഫിഷ്യൽ വുഡ് ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന സോഫകളും ചെയറുകളും കാഴ്ചയിൽ ഭംഗി നൽകുമെങ്കിലും അവയ്ക്ക് ആവശ്യത്തിന് ബലമുണ്ടോ എന്ന കാര്യം പരിശോധിച്ച ശേഷം മാത്രം വാങ്ങാനായി ശ്രദ്ധിക്കുക.

പലപ്പോഴും ക്വാളിറ്റി കുറഞ്ഞ വേസ്റ്റ് മെറ്റീരിയൽ ഫ്രെയിം ഉപയോഗിച്ച് നിർമ്മിക്കുന്ന ചെയറുകൾ, സോഫ എന്നിവയെല്ലാം പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്.

ഓപ്പൺ ടെറസ് ഗാർഡനുകളിൽ ഉപയോഗിക്കാവുന്ന സ്റ്റാൻഡ് ടൈപ്പ് സ്വിങ് ചെയറുകൾ ഇപ്പോൾ വളരെയധികം ട്രെൻഡിങ്ങായി മാറിയിട്ടുണ്ട്.

വ്യത്യസ്ത വലിപ്പത്തിലും ഡിസൈനിലും കുഷ്യൻ ഉൾപ്പെടെ വാങ്ങാവുന്ന സ്വിങ് ചെയറുകൾ സ്റ്റാൻഡ് സഹിതം വരുന്നതു കൊണ്ടുതന്നെ അവ ഹാങ്ങ്‌ ചെയ്യുന്നതിന് പ്രത്യേക മാർഗങ്ങൾ കണ്ടെത്തേണ്ടി വരുന്നുമില്ല.

ചൂരൽ ഉപയോഗിച്ച് നിർമ്മിക്കുന്ന വിക്കർ ടൈപ്പ് ഫർണിച്ചറുകൾക്ക് ആരാധകർ ഏറെയുണ്ട് എങ്കിലും അവ പലപ്പോഴും മറ്റ് മെറ്റീരിയലുകളെ വച്ച് താരതമ്യം ചെയ്യുമ്പോൾ ഉയർന്ന വില നൽകേണ്ടി വരാറുണ്ട്.

മാത്രമല്ല കൂടുതലായി ചൂടും തണുപ്പും തട്ടുന്ന ഇടങ്ങളിൽ ഇത്തരം ഫർണിച്ചറുകൾ ഉപയോഗിക്കുന്നത് പെട്ടെന്ന് നശിച്ചു പോകുന്നതിനും കാരണമാകും.

കുട്ടികളുള്ള വീടുകളിൽ മുറ്റത്തിന് നടുക്ക് ഒരു മരം എങ്കിലും ഉണ്ടെങ്കിൽ അവിടെ ഒരു ഊഞ്ഞാൽ ഇട്ട് നൽകാവുന്നതാണ്.

റെഡിമെയ്ഡ് ടൈപ്പ് ഊഞ്ഞാലുകളും, ട്രഡീഷണൽ ടൈപ്പ് ഊഞ്ഞാലുകളും ഗാർഡനിൽ നൽകുക നൊസ്റ്റാൾജിയ ഉണർത്തുന്ന ഓർമ്മകൾ തന്നെയായിരിക്കും.

കൂടുതൽ കാലം ഈട് നിൽക്കുന്ന രീതിയിൽ ഗാർഡൻ ഫർണിച്ചറുകൾ സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷൻ സ്റ്റോണിൽ നിർമ്മിക്കുന്ന ടേബിളും ചെയറുകളും തിരഞ്ഞെടുക്കുന്ന രീതി തന്നെയാണ്.

ഗാർഡനിലേക്ക് തിരഞ്ഞെടുക്കാവുന്ന വ്യത്യസ്ത ഫർണിച്ചറുകൾ മനസിലാക്കി വാങ്ങിച്ചാൽ പിന്നീട് അവ അടിക്കടി മാറ്റേണ്ടി വരില്ല.