നല്ല വുഡൻ ഫ്ളോറിങ് ഒരുക്കാൻ അറിയേണ്ടതെല്ലാം

നനവും ചിതലും കാരണം നശിച്ചു പോവുന്നതായിരുന്നു പഴയ വുഡൻ ഫ്ളോറിങ്ങിന്റെ പ്രധാന പ്രശ്നം .അത് പോലെ സ്ഥിരം ഫ്ലോർ ക്ലീനര് ഉപയോഗിച്ച് തറ തുടക്കുന്നത് കാരണം അതിന്റെ ലാമിനേറ്റ് കോട്ടിങ് ഇളകി വരുന്നതും ഒരു പ്രശ്‍നം തന്നെ.

ഇതിനെല്ലാം ഒരു പരിഹാരം ആയിട്ടാണ് ഇപ്പോൾ SPC വുഡൻ ഫ്ളോറിങ് വന്നിട്ടുള്ളതു . SPC എന്നാൽ STONE POLYMER COMPOSITE എന്നാണ് .

ഗുണങ്ങൾ

  • ഇത് 100 % വാട്ടർ ആൻഡ് TERMITE പ്രൂഫ് മെറ്റീരിയൽ ആണ്
  • സൗണ്ട് പ്രൂഫും ആണ്
  • കഴുകി വൃത്തി ആക്കാൻ എളുപ്പം,
  • യഥാർത്ഥ വുഡ്ന്റെ ഫീൽ തരുന്നു

വുഡൻ ഫ്ളോറിങ്ന്റെ ക്വാളിറ്റി തിരിച്ചറിയാം

  • AC3
  • AC4
  • AC5

എന്നിങ്ങനെ ഇതിനെ തരം തിരിച്ചിട്ടുണ്ട്


ക്വാളിറ്റി ,ഡ്യൂറബിലിറ്റി എന്നിവ ഏറ്റവും കൂടുതൽ AC5 ഗ്രേഡിനാണ് .


ഏറ്റവും കൂടുതൽ തിരക്കുള്ള ഹൈ ട്രാഫിക് ഏരിയകളിൽ പോലും യാതൊരു കുഴപ്പങ്ങളും ഇല്ലാതെ ഇത് വളരെ കാലം നീണ്ടുനിൽക്കും.
അത് കൊണ്ട് തന്നെ വിലയും കുറച്ച് കൂടുതൽ ആണ്.

നമ്മുടെ വീടുകളുടെ തറ ഒരുക്കാൻ AC3 അല്ലെങ്കിൽ AC4 തന്നെ ധാരാളം.


4MM ,6MM , 8MM , 10 MM എന്നിങ്ങനെ പല കനത്തിൽ ഇത് ലഭ്യമാണ്

.
അത് പോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഇത് ഇൻസ്റ്റാൾ ചെയ്യുന്ന പ്രൊഫെഷണൽസ്. ഇതിനെ കുറിച്ച് നല്ല അറിവുള്ള ഒരു ടീം നെ തന്നെ വേണം ഈ വർക്ക് ഏല്പിക്കാൻ .

ഇനി ബജറ്റ് കുറവാണെങ്കിൽ ലാമിനേറ്റഡ് വുഡൻ ഫ്ളോറിങ് തിരഞ്ഞെടുക്കാം . ഈടു നിൽക്കുന്ന നല്ല ക്വാളിറ്റി ലാമിനേറ്റഡ് ഫ്ളോറിങ് ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്

അത് പോലെ തറ തുടക്കുമ്പോൾ അധികം കെമിക്കൽ ഉപയോഗിക്കാതിരിക്കുക – ROUGH ആയ മെറ്റീരിയൽസ് ഉപയോഗിച്ചും ഫ്ളോറിങ് തുടക്കാതിരിക്കുക