വീടിന്റെ പ്ലാസ്റ്ററിങ്: ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ 7

വീട് നിർമ്മാണത്തിൽ പ്ലാസ്റ്ററിംഗ് ഘട്ടമെത്തി എന്നാൽ പണി പകുതി കഴിഞ്ഞു എന്ന് അർത്ഥമാക്കാം. എന്നാൽ ഇനിയുള്ള പണിയിൽ നമ്മുടെ ശ്രദ്ധ കുറയ്ക്കാം എന്ന് അതിനർത്ഥമില്ല.

കാരണം നമ്മുടെ വീടിൻറെ പുറമേയുള്ള കാഴ്ചയ്ക്ക് ഏറ്റവുമധികം സംഭാവന ചെയ്യുന്നതിൽ പ്ലാസ്റ്ററിങ് വഹിക്കുന്ന പങ്ക് ചെറുതല്ല.

പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ കൊടുക്കുന്നത്. വായിക്കൂ:

1. ലെവൽ:

പ്ലാസ്റ്ററിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്ന  ഭിത്തിയുടെ അല്ലെങ്കിൽ സീലിംഗ്ൻറെ മാല് അഥവാ ബട്ടൺ മാർക്ക് ആദ്യമേ ഫിക്സ് ചെയ്യണം. 

2. വൃത്തിയാക്കൽ

അതിനു ശേഷം പ്ലാസ്റ്ററിങ് ചെയ്യാൻ   ഉദ്ദേശിക്കുന്ന ഭിത്തി അല്ലെങ്കിൽ  സീലിംഗ് നന്നായിട്ട് ചൂലുകൊണ്ട് അടിച്ചു വൃത്തിയാക്കണം. ഇളകി ഇരിക്കുന്നതും, പൊടിയും മറ്റും ആയവയും നീക്കം ചെയ്യാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.  

3. നനയ്ക്കണം

തുടർന്ന് പ്ലാസ്റ്ററിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്ന  ഭാഗം നന്നായിട്ട് വെള്ളം തളിച്ച് കൊടുക്കുകയും വേണം. ഇങ്ങനെ വെള്ളം തളിച്ചു കൊടുത്തില്ലെങ്കിൽ സിമൻറ് മിക്സിൽ  നിന്നും അതിൽ അടങ്ങിയിരിക്കുന്ന ജലത്തെ ഭിത്തി ആഗിരണം ചെയ്യുകയും ആ സിമൻറ് മിക്സിൻറെ സ്ട്രെങ്ത്ത്കുറഞ്ഞു പോവുകയും ചെയ്യും.  

4. കോണ്ക്രീറ് പ്രതലം ആണെങ്കിൽ

 കോൺക്രീറ്റ് പ്രതലത്തിൽ  ആണ് പ്ലാസ്റ്ററിങ് ചെയ്യുന്നതെങ്കിൽ ആദ്യം തന്നെ  കോൺക്രീറ്റ് പ്രതലം ഹാക്ക് ചെയ്ത് എടുക്കണം. അതായത് അത്യാവശ്യം അത് ചിപ്പ് ചെയ്തത് ഗ്രിപ്പ് ഉണ്ടാക്കിയെടുക്കണം അതിനുശേഷം വേണം കോൺക്രീറ്റ്  പ്രതലം  പ്ലാസ്റ്ററിങ് ചെയ്യുവാൻ. 

5. റേഷ്യോ (ratio)

ഭിത്തിയുടെ പ്ലാസ്റ്ററിംഗ് സാധാരണയായി 1:4 എന്ന  റേഷ്യോയിലാണ് സിമൻഡും മണലും മിക്സ് ചെയ്ത് എടുക്കേണ്ടത്.

അതേസമയം സീലിങ്ങിൽ ആണ്  പ്ലാസ്റ്റർ ചെയ്യേണ്ടത് എങ്കിൽ 1:3 എന്ന അനുപാതത്തിലാണ് സിമൻഡും മണലും മിക്സ് ചെയ്യേണ്ടത്. 

ഇങ്ങനെ മിക്സ് ചെയ്യുന്നത്  ഒന്നുകിൽ നല്ല എംഎസ് ഷീറ്റിന്റെ മുകളിൽ വച്ചോ അല്ലെങ്കിൽ നന്നായിട്ട് ക്ലീൻ ചെയ്ത തറയുടെ മുകളിൽ   വച്ചോ വേണം മിക്സിങ് നടത്തുവാൻ.  അല്ലാത്തപക്ഷം ആ മിക്സിങ് ലേക്ക് പൊടിയും മറ്റും വീണു അതിന്റെ strength കുറയാൻ ഇത് കാരണമാകും.

6. പ്രകാശം

പ്ലാസ്റ്ററിംഗ് ചെയ്യുന്ന ഭാഗം എപ്പോഴും നല്ല പ്രകാശമാനം ആയിരിക്കണം. എങ്കിൽ മാത്രമേ ചെറിയ പിഴവുകളും കുഴികളും പോലും നമുക്ക് ശരിയായ സമയത്ത് കണ്ടെത്താനാകു. ഇതിന് ട്യൂബ് ലൈറ്റ് ആയിരിക്കും ഏറ്റവും ഉത്തമം.

7. ക്യൂറിങ് (curing)

പ്ലാസ്റ്ററിംഗ് കഴിഞ്ഞ് പ്രതലം ഏറ്റവും ചുരുങ്ങിയത് ഏഴ് മുതൽ 10 ദിവസം വരെ തുടരെ ക്യൂറിങ് കൊടുക്കേണ്ടത്  അതിൻറെ strengthന് വളരെ അത്യന്താപേക്ഷിതമാണ്.ഭിത്തിയുടെ തേപ്പിന് കനം ഏകദേശം ഏകദേശം 12 mm നും 15 mmനും ഇടയ്ക്ക് ആയിരിക്കണം. സീലിംഗ് തേപ്പ് കനം  ഏകദേശം 7 mm നും 10 mm ഇടയ്ക്ക് ആയിരിക്കണം.