സെപ്റ്റിക് ടാങ്ക്: സിംഗിൾ കമ്പർട്മെന്റോ ട്രിപ്പിളോ?? അറിയേണ്ടതെല്ലാം

വീടിൻറെ ബാക്കിയുള്ള ഭാഗങ്ങൾ പോലെ തന്നെയാണ് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും. അതിൽ ഏറ്റവും പ്രധാനം സോക് പിറ്റ്, സെപ്റ്റിടാങ്ക് എന്നിവ ആണെന്ന് അറിയാമല്ലോ. 

ഇന്ന് ഇവിടെ സെപ്റ്റിക് ടാങ്കുകളെ പറ്റിയാണ് ചർച്ച ചെയ്യുന്നത്.

സെപ്റ്റിക് ടാങ്ക് തന്നെ എന്നെ സിംഗിൾ കമ്പർട്മെന്റ് ടാങ്ക്, ത്രീ കമ്പാർട്ട്മെൻറ് ടാങ്ക് എന്നീ രണ്ട് തരത്തിലാണ് ഉള്ളത്. 

നിർമ്മാണത്തിൽ ചിലവ് കുറവ് സിംഗിൾ കമ്പാർട്ട്മെൻറ് സെപ്റ്റിടാങ്ക് ആണെങ്കിലും ത്രീ കമ്പാർട്ട്മെൻറ് സെപ്റ്റിക് ടാങ്ക് ആണ് പ്രകൃതിക്ക് കൂടുതൽ നല്ലത്.  

ഇവയെ രണ്ടും പറ്റി നമുക്ക് കൂടുതൽ അറിയാം:

സിംഗിൾ കമ്പാർട്മെന്റ് ടാങ്ക്

ഒരേ  ചേംബറിൽ തന്നെ  ഇൻലെറ്റ് പൈപ്പും ഔട്ട്ലെറ്റ് പൈപ്പും പിടിപ്പിച്ചു കൊണ്ട് ചെയ്യുന്ന ഒരു സംവിധാനമാണ് സിംഗിൾ കമ്പാർട്ട്മെൻറ്  സെപ്റ്റിക് ടാങ്ക്. 

ഇൻലെറ്റ്  പൈപ്പ്ലൂടെ വരുന്ന വിസർജ്ജ്യ വേസ്റ്റുകൾ പിറ്റിൻറെ അടിഭാഗത്ത് സംഭരിക്കപ്പെടുകയും,   ബാക്ടീരിയയുടെ പ്രവർത്തനം മൂലം അവിടെവച്ചു തന്നെ വിഘടിച്ച് ഇല്ലാതാവുകയും ചെയ്യുന്നു എന്നുള്ള ഒരു കൺസെപ്റ്റ് ആണ്  ഇതിൽ  ഉപയോഗിക്കുന്നത്. 

കൂടുതലായി വരുന്ന വെള്ളം ഔട്ട്ലെറ്റ് പൈപ്പിലൂടെ പുറത്തുള്ള ഒരു സോക്ക്  പിറ്റിലേക്ക് പോവുകയും പിന്നീട് അത് ഭൂമിയിലേക്ക് ഇറങ്ങി പോവുകയും ചെയ്യുന്നു എന്നുള്ള  മെത്തേഡ് ആണ് ഇവിടെ പ്രാവർത്തികമാക്കുന്നത്.

ത്രീ കമ്പാർട്മെന്റ് ടാങ്ക്

ത്രീ കമ്പാർട്ട്മെൻറ്  സെപ്റ്റിക് ടാങ്കിൽ കുറച്ചു കൂടി അഡ്വാൻസ് ടെക്നോളജി ആണ് ഉപയോഗിക്കപ്പെടുന്നത്.

ഇത്തരത്തിലുള്ള സെപ്റ്റിക് ടാങ്കിൽ മൂന്ന് അറകൾ ഉണ്ടാകും. ഇതിൽ ആദ്യത്തെ അറയും രണ്ടാമത്തെ  അറയും തമ്മിൽ  വേർതിരിക്കുന്ന വാളിൻറെ അടിയിലുള്ള ഭാഗം ഓപ്പൺ ആയിരിക്കും. 

ഇൻലെറ്റ് പൈപ്പിലൂടെ വരുന്ന വിസർജ്യ വേസ്റ്റുകൾ ഒന്നാം കമ്പാർട്ട്മെൻറ് വന്നു വീഴുകയും  ഇതിൽ എണ്ണമയമുള്ളതും കൊഴുപ്പു നിറഞ്ഞ പദാർത്ഥങ്ങൾ വെള്ളത്തിൻറെ മുകളിൽ തങ്ങി കട്ടിയുള്ള വസ്തുക്കൾ വെള്ളത്തിൻറെ താഴത്തേക്ക് ഇറങ്ങി അത് രണ്ടാമത്തെ കമ്പാർട്ട്മെൻറ് ലേക്ക് ഇറങ്ങിപ്പോവുകയും ചെയ്യുന്നു.  

ബാക്ടീരിയയുടെ  പ്രവർത്തനംമൂലം ഈ രണ്ടാമത്തെ കമ്പാർട്ട്മെൻറ്റിൽ വെച്ച് ഈ വേസ്റ്റുകൾ പൂർണമായി  വിഘടിക്കപ്പെടുകയും ചെയ്യുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും തമ്മിൽ വേർതിരിക്കുന്ന മതിലിന്റെ മുകൾഭാഗം ഓപ്പൺ ആയിരിക്കും. 

ഇതിൻറെ ഉദ്ദേശം, രണ്ടാമത്തെ അറയിൽ വെച്ച് വേസ്റ്റുകൾ പൂർണമായിട്ട് പിടിക്കപ്പെടുകയും പിന്നീട് അധികമായി വരുന്ന ജലത്തെ മൂന്നാമത്തെ കമ്പാർട്ട്മെൻറ് തള്ളിവിടുകയും ചെയ്യുന്നു എന്നുള്ളതാണ്. 

ഈ വെള്ളം തെളിനീര് കണക്കേ ഉള്ളതായിരിക്കും. പിന്നീട് ഇവിടുന്ന് ഈ ജലത്തെ ഒരു ഔട്ട്ലെറ്റ് പൈപ്പ് വഴി  സോക്ക്  പിറ്റിലേക്ക് വിടുന്നു. അവിടെനിന്നും ഭൂമിയിലേക്ക്  ഇറക്കി വിടുകയാണ് ചെയ്യുന്നത്. 

ഈ  മെത്തേഡിൽ വെള്ളം ഭൂമിയിലേക്ക് ഇറങ്ങുമ്പോൾ അതിൻറെ കണ്ടാമിനേഷൻ ലെവൽ അല്ലെങ്കിൽ അതിലടങ്ങിയിരിക്കുന്ന അണുക്കളുടെ ലെവൽ മാക്സിമം കുറവായിരിക്കും. അതുകൊണ്ടുതന്നെയാണ് ത്രീ കമ്പാർട്ട്മെൻറ് സെപ്റ്റിക് ടാങ്ക് കൂടുതൽ നല്ലതെന്ന് എന്ന് പറയുന്നത്.